പ്രമേഹ രോഗികളില്‍ ബ്ലാക്ക് ഫംഗസ് വര്‍ധിക്കുന്നു; ഞെട്ടിക്കുന്ന പഠന റിപ്പോര്‍ട്ട് പറയുന്നതിങ്ങനെ
മ്യുക്കര്‍മൈക്കോസിസ് അല്ലെങ്കില്‍ ബ്ലാക്ക് ഫംഗസ് എന്ന രോഗത്തെക്കുറിച്ചുളള പുതിയ പഠന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. ഈ രോഗത്തെക്കുറിച്ചുളള വിശദമായ ഒരു പഠനം എല്‍സേവ്യര്‍ മെഡിക്കല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചു. ലോകത്തിലെ 18 ആശുപത്രികള്‍ പങ്കെടുത്ത ഈ പഠനത്തില്‍ കേരളവുമുണ്ട്.
കേരളത്തില്‍ നിന്നും ഡോ.ജ്യോതിദേവ് കേശവദേവ്, ഗോപിക കൃഷ്ണന്‍. (ജ്യോതിദേവ്സ് ഡയബറ്റിസ് റിസര്‍ച്ച് സെന്റര്‍), ഡോ.ജോണ്‍ പണിക്കാര്‍ (സ്വാന്ത്വന ഹോസ്പിറ്റല്‍), മുഹമ്മദ് റഷീദ് (കിംസ് ഹോസ്പിറ്റല്‍) എന്നീ ഡോക്ടര്‍മാരും പഠനത്തില്‍ പങ്കെടുത്തിരുന്നു.
മ്യുക്കര്‍മൈക്കോസിസ് ബാധിച്ച കോവിഡ് 19 രോഗികളില്‍ 71.3% പേര്‍ക്ക് കോവിഡ് വരുന്നതിനു മുന്‍പേ പ്രമേഹമുണ്ടായിരുന്നു. 13.9% പേര്‍ക്ക് കോവിഡ് വന്നതിനു ശേഷമാണു രക്തത്തിലെ പഞ്ചാര ഉയര്‍ന്നു തുടങ്ങിയത്. 100% പേരും ഇതില്‍ കോവിഡ് ചികിത്സക്കായി സറ്റിറോയ്ഡ് ഉളളവരാണ്.
മുന്‍പ് നടന്ന പഠനത്തെ അപേക്ഷിച്ച് ഇത്തവണ വ്യത്യസ്തമായി 27.7% ആയിരുന്നു ബ്ലാക്ക് ഫംഗസ് രോഗികളില്‍ മരണനിരക്ക്. പഠനത്തിലൂടെ വ്യക്തമാക്കുന്നത് രക്തത്തിലെ പഞ്ചാര ചികിത്സിക്കുവാന്‍ കഴിഞ്ഞാല്‍ മ്യുക്കര്‍മൈക്കോസിസ് തടയുകയും കൂടാതെ ഇതുമൂലമുളള മരണങ്ങളും തടയുവാന്‍ സാധിക്കുയെന്നാണ് പറയുന്നത്.
മ്യുക്കര്‍മൈക്കോസിസ് ബാധിച്ചവര്‍ കേരളത്തിലുമുണ്ട്. കോവിഡ് കാലത്ത് എല്ലാം പ്രമേഹരോഗികളും പ്രമേഹ ചികിത്സയില്‍ സ്വയം പര്യാപ്തത എന്ന ഘട്ടത്തിലേക്ക് എത്തേണ്ടതും ഡോക്ടറോടൊപ്പം ചികിത്സയില്‍ പങ്കാളികളാകേണ്ടതും ചികിത്സ വിജയിക്കേണ്ടതിന് അത്യാവശ്യമായ ഘടകമാണ്. എന്ന നിഗമനത്തിലാണ് ഈ പഠനം അവസാനിച്ചത്.
https://www.facebook.com/Malayalivartha