ആഹാരക്രമത്തിൽ ഇക്കാര്യങ്ങൾ ഒന്ന് ശീലമാക്കൂ!! ഒരു പരിധിവരെ ഇവയെ നമുക്ക് പ്രതിരോധിക്കാം...
ആര്‍ത്തവത്തിലെ ക്രമമില്ലായ്മ ഇന്നത്തെ തലമുറയിലെ നിരവധി ചെറുപ്പക്കാരികളെ വല്ലാതെ അലട്ടുന്നുണ്ട്. അതിന് പ്രധാനപ്പെട്ട കാരണമാണ് പോളിസിസ്റ്റിക് ഓവേറിയന്‍ ഡിസീസ് അഥവാ പിസിഒഡി.
സ്ത്രീ ശരീരത്തിലുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനമാണ് പിസിഒഡി.
ചിലരില്‍ ആര്‍ത്തവ പ്രശ്നങ്ങള്‍ക്കോപ്പം വന്ധ്യതയും ഉണ്ടാകുന്നു എന്നത് ആശങ്കാജനകമായ കാര്യമാണ്. തെറ്റായ ആഹാരശീലങ്ങള്‍ പി.സി.ഒ.ഡിയിലേക്ക് നയിക്കുന്നു. അതിനാല്‍ ഭക്ഷണക്രമത്തില്‍ നമ്മള്‍ ഏറെ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ആരോഗ്യകരമായ കൊഴുപ്പുകളുടെ മികച്ച ഉറവിടമായ നട്സുകള്‍, ഫ്ളാക്സ് സീഡുകള്‍, എള്ള് തുടങ്ങിയ ഭക്ഷണങ്ങള്‍ പിസിഒഡിയെ പ്രതിരോധിക്കാന്‍ സഹായിക്കുന്നു.
ഉലുവ, കറുവാപ്പട്ട, മഞ്ഞള്‍, പുതിനയില, തുളസി, ഇഞ്ചി, ഗ്രാമ്ബൂ തുടങ്ങിയവ ഇന്‍സുലിന്‍ അളവ് നിയന്ത്രിക്കുകയും പിസിഒഡിയുടെ ലക്ഷണങ്ങളെ തടയുകയും ചെയ്യുന്നു. വ്യായാമമില്ലായ്മ, സമയത്തിന് ഭക്ഷണം കഴിക്കാതിരിക്കുക, ജങ്ക് ഫുഡ്‌സ് കഴിക്കുക, ടെന്‍ഷന്‍ ഇവയെല്ലാം പിസിഒഡിയ്ക്ക് കാരണമാകാം. പിസിഒഡിയുടെ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ വിദഗ്ദ്ധ ചികിത്സ തേടുക.
https://www.facebook.com/Malayalivartha