സാര്‍സിന് സമാനമായ വൈറസുകളുമായി എലികള്‍ സമ്പര്‍ക്കം പുലര്‍ത്തുന്നു; അടുത്ത കൊറോണ എലികളില്‍ നിന്ന്; പഠന റിപ്പോര്‍ട്ടില്‍ പറയുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍
കഴിഞ്ഞ കുറച്ച് നാളുകളായി ലോകം മുഴുവന്‍ കോവിഡിന്റെ പിടിയിലാണ്. ഇതില്‍ നിന്ന് എങ്ങനെ മുക്തരാകാം എന്നുള്ള ചിന്തയിലാണ് എല്ലാവരും. കോവിഡിനൊപ്പം ജീവിക്കാന്‍ ഏകദേശം പൊരുത്തപ്പെട്ട് തുടങ്ങിയിരിക്കുകയാണ് നമ്മള്‍. എന്നാല്‍ ആശങ്കജനിപ്പിക്കുന്ന ഒരു പഠന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. എലികളിലൂടെ അടുത്ത കൊറോണ വൈറസ് ഉത്ഭവിക്കുമെന്നാണ് പ്രിന്‍സ്റ്റണ്‍ യൂണിവേഴ്സിറ്റിയുടെ പഠന റിപ്പോര്‍ട്ട്. സര്‍വകലാശാലയിലെ ഒരു കൂട്ടം ഗവേഷകരാണ് പഠനം നടത്തിയത്.
സാര്‍സ് വൈറസിന്റെ വകഭേദമായ കൊറോണ വൈറസാണ് കോവിഡിനു കാരണമായത്. SARS-CoV2 എന്ന വൈറസാണ് കോവിഡ്-19-ന് കാരണം. ഇപ്പോഴിതാ സാര്‍സിന് സമാനമായ വൈറസുകളുമായി ചില പ്രത്യേക ഇനത്തില്‍പ്പെട്ട എലികള്‍ സമ്പര്‍ക്കം പുലര്‍ത്തുന്നുവെന്നാണ് പഠനം പറയുന്നത്. എലികളില്‍ നിശ്ചിത അളവില്‍ പ്രതിരോധശേഷി വികസിപ്പിക്കാനും ഇതു കാരണമായിട്ടുണ്ട്.
ന്യൂ ജഴ്‌സിയിലെ പ്രിന്‍സ്ടണ്‍ യൂണിവേഴ്‌സിറ്റിയുടെ മോളിക്യൂലാര്‍ ബയോളജിസ്റ്റ് സീന്‍ കിംഗും കമ്ബ്യൂട്ടര്‍ സയന്റിസ്റ്റ് മോണോ സിംഗുമാണ് പഠനം നടത്തിയത്. വവ്വാലുകളില്‍ സാര്‍സ് വൈറസ് പ്രവേശിക്കുമ്‌ബോള്‍ മനുഷ്യരില്‍ ഉണ്ടാകുന്ന ലക്ഷണങ്ങളൊന്നും പ്രകടമാകില്ല.
ലക്ഷണങ്ങള്‍ കാണിക്കാന്‍ ഇടയില്ലാത്ത, ആവശ്യത്തിന് പ്രതിരോധ ശേഷിയുള്ള മറ്റ് മൃഗങ്ങളെ കണ്ടെത്താനുള്ള ശ്രമമാണ് ചില പ്രത്യേകതരം സ്പീഷീസില്‍ ഉള്‍പ്പെടുന്ന എലികളില്‍ എത്തിനിന്നത്. അതായത് മൂഷികവര്‍ഗ്ഗമായിരിക്കും മനുഷ്യകുലത്തിന് ഭാവിയില്‍ മഹാമാരികള്‍ക്ക് കാരണമായി ഭവിക്കുക എന്നാണ് പഠന റിപ്പോര്‍ട്ട്. പഠനത്തിന്റെ മുഴുവന്‍ കണ്ടെത്തലുകള്‍ പ്ലോസ് കംപ്യൂട്ടേഷണല്‍ ബയോളജി എന്ന ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha