ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ ചെറുനാരങ്ങ
പച്ചക്കറിയെപ്പോലും വളരെ പേടിയോടെയാണ് ഇന്ന് മലയാളി കാണുന്നത്. കീടനാശിനികളില്‍ മുങ്ങിയ പച്ചക്കറി ഉയര്‍ത്തുന്ന ഏറ്റവും വലിയ ഭീഷിണികളിലൊന്നാണ് ക്യാന്‍സര്‍. ആഹാരം പോലും വിശ്വസിച്ച് കഴിക്കാന്‍ കഴിയില്ലെന്ന അവസ്ഥ. ഫാസ്റ്റ് ഫുഡ് സംസ്‌കാരം രോഗങ്ങളിലേക്ക് മലയാളിയെ നടത്തുന്നു എന്നത് മറ്റൊരു വസ്തുത. രോഗങ്ങളെ പ്രതിരോധിക്കുന്ന ചില പൊടിക്കൈകള്‍ ഈ തിരക്കേറിയ ജീവിത ശൈലിയില്‍ കൂടെക്കൂട്ടുന്നത് ഒരുപരിധിവരെ രോഗങ്ങളെ അകറ്റാന്‍ സഹായിക്കും.
എപ്പോഴും നമ്മള്‍ ഉപയോഗിക്കുന്ന ചെറുനാരങ്ങ ഇങ്ങനെ ഒപ്പം കൂടേണ്ട ഒന്നാണ്. ക്യാന്‍സറിനെ വലിയൊരളവില്‍ ചെറുക്കാന്‍ സാധിക്കും ഈ ചെറുനാരങ്ങയിലൂടെ. വൈറ്റമിന്‍ സിയും വൈറ്റമിന്‍ എയും നിറഞ്ഞ ന്യൂട്രിഷ്യസ് ഫ്രൂട്ടാണ് ചെറുനാരങ്ങ. ഒപ്പം ക്യാന്‍സറിനെ തടയുന്ന ഫളവനോയിഡ്‌സിനാല്‍ സമൃദ്ധമാണ് ചെറുനാരങ്ങ. ശരീരത്തിലെ ക്യാന്‍സര്‍ സെല്ലുകളെ നശിപ്പിക്കുന്നതില്‍ ചെറുനാരങ്ങയിലെ ഫ്‌ളവനോയിഡുകള്‍ക്ക് ശേഷിയുണ്ട്. തീര്‍ച്ചയായും ചെറുനാരങ്ങ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത് ഫാസ്റ്റ് ഫുഡ് സംസ്‌കാരത്തിലേക്ക് അടുക്കുന്ന മലയാളിക്ക് അത്യാവശ്യമാണ്. ഒരു ഗ്ലാസ് ലൈം ജ്യൂസ് ദിവസവും കുടിക്കുന്നത് ശരീരത്തിനുള്ള സംരക്ഷണം വര്‍ദ്ധിപ്പിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha