നിങ്ങള്‍ക്ക് മോണയില്‍ നിന്ന് രക്തം വരാറുണ്ടോ..! എന്നാല്‍ ഇതിനെ നിസാരമായി കാണരുത്
പലര്‍ക്കും മോണയില്‍ നിന്ന് രക്തം വരുന്നത് പതിവാണ്. ചിലര്‍ക്ക് ആപ്പിള്‍ കടിക്കുമ്‌ബോള്‍ മോണയില്‍ നിന്ന് രക്തം വരാറുണ്ട്. മറ്റ് ചിലര്‍ക്ക് പല്ലുതേയ്ക്കുമ്‌ബോള്‍ മോണയില്‍ നിന്ന് രക്തം വരാറുണ്ട്. എന്നാല്‍ ഈ പ്രശ്‌നത്തെ ഗൗരവമായി തന്നെ സമീപിക്കേണ്ടതാണ്.
ഈ അണുക്കള്‍ മൂലം മോണയില്‍ പഴുപ്പുണ്ടാവുകയും ഇത് രക്തം വരുന്നതിനിടയാക്കുകയും ചെയ്യും. ശരീരത്തില്‍ വൈറ്റമിന്‍ സിയുടെയും കെയുടെയും അഭാവം ഉണ്ടായാലും ഇത് സംഭവിക്കാം.
കൂടിയ അളവിലുള്ള പുകയില ഉപയോഗം മോണയില്‍ രക്തം വരാന്‍ ഇടയാക്കുന്നു. ഗര്‍ഭാവസ്ഥയിലെ ഹോര്‍മോണ്‍ വ്യതിയാനവും മോണയില്‍ രക്തം വരാന്‍ കാരണമാകുന്നുണ്ട്. അത് കൂടാതെ തെറ്റായ ഭക്ഷണ രീതിയും മോണയില്‍ നിന്ന് രക്തം വരുന്നതിനിടയാക്കും.
ദിവസവും ഉപ്പുവെള്ളം കൊണ്ട് വായ കഴുകിയാല്‍ മോണരോഗം ഒരു പരിധി വരെ തടയാനാകും. ഉപ്പ് ആന്റിസെപ്റ്റിക് ഗുണമുള്ളതാണ്. ഈ ഗുണങ്ങള്‍ മോണയില്‍ നിന്ന് രക്തം വരുന്നതിനെയും മറ്റ് അണുബാധകളെയും തടയും.
ചൂടുവെള്ളത്തില്‍ ഉപ്പിട്ട് ദിവസം മൂന്നു തവണയെങ്കിലും വായ കഴുകുന്നത് ഏറെ നല്ലതാണ്. കുറച്ച് തേന്‍ കൈവിരലിലെടുത്ത് മോണയില്‍ തടവുക. ഇത് നിത്യേന ചെയ്യണം. തേനിന്റെ ആന്റി ബാക്ടീരിയല്‍ സ്വഭാവം മോണയെ അണുബാധയില്‍ നിന്ന് രക്ഷിക്കും.
https://www.facebook.com/Malayalivartha