എട്ടു മണിക്കൂറിലധികം ജോലി ചെയ്യുന്നത് മസ്തിഷ്‌കാഘാതത്തിന് കാരണകുമാമെന്ന് പഠനം
പ്രതിദിനം എട്ടു മണിക്കൂറിലധികം ജോലി ചെയ്യുന്നവരില്‍ മസ്തിഷ്‌കാഘാതം ഉണ്ടാവാനുള്ള സാധ്യത 33 ശതമാനം കൂടുതലെന്ന് പഠനം. ലണ്ടന്‍ സര്‍വകലാശാല നടത്തിയ പഠനമനുസരിച്ച് ആഴ്ചയില്‍ 55 മണിക്കൂറിലധികം ജോലി ചെയ്യുന്നവര്‍ക്ക് 35 മുതല്‍ 40 മണിക്കൂര്‍ ജോലി ചെയ്യുന്നവരെക്കാള്‍ 33 ശതമാനം മസ്തിഷ്‌കാഘാത സാധ്യതയുണ്ട്. ഹൃദയാഘാതത്തിനുള്ള സാധ്യത 13 ശതമാനം കൂടുതലുമാണ്. വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നും അമേരിക്ക, ആസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുമുള്ള 6,03,838 പേരെ ഉള്‍പ്പെടുത്തി നടത്തിയ പഠനങ്ങളഉം ഇത് തെളിയിക്കുന്നു.
പുകവലി, മദ്യപാനം, മാനസികസമ്മര്‍ദം തുടങ്ങി മസ്തിഷ്‌കാഘാതത്തിനും ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കും കാരണമാവുന്ന മറ്റു ഘടകങ്ങള്‍കൂടി പഠനത്തില്‍ പരിഗണിച്ചിരുന്നു. കൂടുതല്‍ ജോലി ചെയ്യുന്നതിനനുസരിച്ച് ഇത്തരം അസുഖങ്ങള്‍ക്കുള്ള സാധ്യത വര്‍ധിക്കുമെന്നാണ് എല്ലാ പരീക്ഷണങ്ങളും തെളിയിച്ചതെന്ന് ഗവേഷകര്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha