ശരീരത്തിലെ ഏത് അവയവത്തെയും ഭക്ഷ്യ അലര്‍ജി ബാധിക്കും, ഇവയില്‍ ത്വക്കിനെയും ദഹനേന്ദ്രിയങ്ങളെയുമാണ് ഏറ്റവും കൂടുതലും ബാധിക്കുന്നത്; ഫുഡ് അലര്‍ജിയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇതൊക്കെയാണ്
ഒരു ഭക്ഷ്യവസ്തുവുമായി ശരീരം പൊരുത്തപ്പെടാതിരിക്കുകയും വിവിധ ലക്ഷണങ്ങളോടെ പ്രതികരിക്കുകയും ചെയ്യുന്ന ഒരവസ്ഥയാണ് ഫുഡ് അലര്‍ജി. നിങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ട ഭക്ഷണങ്ങള്‍ പോലും ചിലപ്പോള്‍ ഫുഡ് അലര്‍ജി ഉണ്ടാക്കാറുണ്ട്. പായ്ക്കറ്റ് ഭക്ഷണങ്ങളില്‍ ചേര്‍ക്കുന്ന പ്രിസര്‍വേറ്റീവുകള്‍, നിറം ലഭിക്കാനായി ചേര്‍ക്കുന്ന കളറിങ് ഏജന്റുകള്‍ തുടങ്ങിയവയും അലര്‍ജിക്ക് കാരണമാകാം.
ശരീരത്തിലെ ഏത് അവയവത്തെയും ഭക്ഷ്യ അലര്‍ജി ബാധിക്കും. ഇവയില്‍ ത്വക്കിനെയും ദഹനേന്ദ്രിയങ്ങളെയുമാണ് ഏറ്റവും കൂടുതലും ബാധിക്കുന്നത്. ത്വക്കില്‍ അലര്‍ജിയുണ്ടാകുമ്‌ബോള്‍ ശരീരം ചൊറിഞ്ഞ് തടിക്കുക, ചുവന്ന അടയാളങ്ങള്‍ പ്രത്യക്ഷപ്പെടുക, നീരുകെട്ടുക, ചൂട് അനുഭവപ്പെടുക തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടുവരാറുണ്ട്.
അലര്‍ജിയുണ്ടാക്കുന്ന ഭക്ഷണം കഴിച്ച് ഒന്നോ രണ്ടോ മണിക്കൂര്‍ വരെയുള്ള സമയത്തിനുള്ളില്‍ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാം. ചിലപ്പോഴാകട്ടെ ഭക്ഷണം ദഹിക്കാന്‍ തുടങ്ങിയതിന് ശേഷം വളരെ മണിക്കൂറുകള്‍ക്ക് ശേഷം മാത്രമേ ലക്ഷണങ്ങള്‍ കണ്ട് തുടങ്ങാറുള്ളൂ.
എന്നാല്‍, അലര്‍ജിയ്ക്ക് കാരണമായ ഭക്ഷ്യവസ്തുക്കള്‍ തിരിച്ചറിഞ്ഞ് അവ ഒഴിവാക്കുകയാണ് ഫുഡ് അലര്‍ജി പ്രതിരോധിക്കാനുള്ള മാര്‍ഗം. ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടാവുകയാണെങ്കില്‍ ചികിത്സ ലഭ്യമാക്കുകയും വേണം.
https://www.facebook.com/Malayalivartha