ഒമിക്രോണിന് അസാധാരണ ലക്ഷണങ്ങൾ, സമാനമായ ലക്ഷണങ്ങളുമായി കൂടുതല്‍ രോഗികള്‍ വന്നു, പുതിയ വേരിയന്റാണെന്ന് അപ്പോഴാണ് സംശയം തോന്നിത്തുടങ്ങിയത്, 30 ഓളം ഒമിക്രോൺ ബാധിതരെ പരിശോധിച്ച ദക്ഷിണാഫ്രിക്കൻ ഡോക്ടർ രോഗാവസ്ഥ വിവരിക്കുന്നു
കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ രാജ്യത്ത് ഏറെ ആശങ്ക സൃഷ്ടിക്കുകയാണ്. ഒമിക്രോൺ രോഗമുക്തരായവരിലേക്ക് വീണ്ടും പകരാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ഇതിനോടകം ഒമിക്രോൺ വകഭേദത്തിന് ആകെ 50 ജനിതകവ്യതിയാനങ്ങൾ സംഭവിച്ചു കഴിഞ്ഞതായും റിപ്പോര്‍ട്ടിൽ പറയുന്നു. ഇതിൽ 30 എണ്ണം വൈറസിന്റെ സ്പൈക്ക് പ്രോട്ടീനിലാണ്.
എന്നാല്‍ കൊവിഡിന്റെ പുതിയ വകഭേദത്തില്‍ പരിഭ്രാന്തി വേണ്ടെന്ന് ഐ.സിഎംആര്‍ അറിയിച്ചു. തീവ്രവ്യാപന ശേഷിയുള്ള വകഭേദമാണ് ഒമിക്രോണ്‍ എന്ന റിപ്പോര്‍ട്ടുകള്‍ നിലവിലുണ്ടെങ്കിലും ഇത് സാധൂകരിക്കാന്‍ പര്യാപ്തമായ തെളിവുകള്‍ പുറത്ത് വന്നിട്ടില്ലെന്നാണ് ഐസിഎംആറിന്റെ നിലപാട്.
നിലവില്‍ ഉപയോഗിക്കുന്ന വാക്‌സിനുകളുടെ ശേഷിയെ ബാധിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്. പക്ഷേ വാക്‌സിനെടുത്തവര്‍ക്ക് വൈറസ് ബാധ ഗുരുതരമാകില്ലെന്ന് തന്നെയാണ് എഐസിഎംആര്‍ കരുതുന്നത്. അതിനാല്‍ വാക്‌സിനേഷന്‍ വേഗത കൂട്ടണമെന്ന് ഐസിഎംആര്‍ നിര്‍ദ്ദേശിക്കുന്നു.
ഒമിക്രോൺ വൈറസ് ബാധ പിടിപ്പെട്ടവരിൽ ഭൂരിഭാഗം പേർക്കും നേരിയ ലക്ഷണങ്ങൾ മാത്രമാണ് ഉള്ളതെന്നാണ് രോഗം ആദ്യം റിപ്പോർട്ട് ചെയ്ത ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള ഡോക്ടർ ആഞ്ചലിക്ക് കോട്സീ പറയുന്നത്. വാർത്താ ഏജൻസിയായ എഎഫ്പിയാണ് ഡോക്ടറെ ഉദ്ധരിച്ച് ഒമിക്രോണിന്‍റെ ലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. താൻ പരിശോധിച്ച ഒമിക്രോൺ ബാധിതരിൽ അപരിചിതമായ രോഗലക്ഷണങ്ങളാണ് ഉണ്ടായിരുന്നതെന്നാണ് ദക്ഷിണാഫ്രിക്കൻ ഡോക്ടർ പറയുന്നത്.
വൈറസ് ബാധിച്ചവർക്ക് നേരിയ ലക്ഷണങ്ങൾ മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നും താൻ ചികിത്സിച്ചവർ ആശുപത്രിയിൽ പ്രവേശിപ്പിക്കാതെ തന്നെ സുഖപ്പെട്ടുവെന്നും കോട്സീ പറയുന്നു.നവംബര്‍ 18 ന് ഒരു രോഗി തന്റെ ക്ലിനിക്കില്‍ രണ്ട് ദിവസമായി ശരീരവേദനയും തലവേദനയും കൊണ്ട് അങ്ങേയറ്റം ക്ഷീണിതനായിരുന്നുവെന്ന് കോറ്റ്സി പറഞ്ഞു. “ആ ഘട്ടത്തിലെ ലക്ഷണങ്ങള്‍ സാധാരണ വൈറല്‍ അണുബാധയുമായി ബന്ധപ്പെട്ടിരിക്കുന്നു. കഴിഞ്ഞ എട്ട് മുതല്‍ 10 ആഴ്ചകളായി കോവിഡ് -19 സ്ഥിരീകരിക്കാത്തതിനാല്‍ പരിശോധിക്കാന്‍ തീരുമാനിച്ചു,” രോഗിയും കുടുംബവും പോസിറ്റീവ് ആയി .അവര്‍ പറഞ്ഞു.
അതേ ദിവസം, സമാനമായ ലക്ഷണങ്ങളുമായി കൂടുതല്‍ രോഗികള്‍ വന്നു. അപ്പോഴാണ് പുതിയ വേരിയന്റാണെന്ന് സംശയം തോന്നിത്തുടങ്ങിയത്. ഈ രോഗികളെ വീട്ടില്‍ ചികിത്സിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു,” അവര്‍ പറഞ്ഞു. ഡെല്‍റ്റയില്‍ നിന്ന് വ്യത്യസ്തമായി ഇതുവരെ രോഗികള്‍ മണമോ രുചിയോ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും പുതിയ വേരിയന്റിനൊപ്പം ഓക്സിജന്റെ അളവില്‍ വലിയ കുറവുണ്ടായിട്ടില്ലെന്നും വാക്‌സിനുകളുടെ മന്ത്രിതല ഉപദേശക സമിതിയില്‍ അംഗമായ കോറ്റ്‌സി പറഞ്ഞു.
എന്തായാലും ഈ പുതിയ വകഭേദം ആദ്യം റിപ്പോർട്ട് ചെയ്ത ദക്ഷിണാഫ്രിക്കയിലെ രോഗികളെ ചികിത്സിച്ച ഡോക്ടറുടെ വാക്കുകൾ ഈ ഒരു സാഹചര്യത്തിൽ അൽപ്പം ആശ്വാസം നൽകുന്നുവെങ്കിലും ഒമിക്രോണിനെ നിസാരവത്കരിക്കാതെ ജാഗ്രതയോട് കൂടി സുരക്ഷിതരായി ഇരിക്കുക.
https://www.facebook.com/Malayalivartha