കേരളത്തിലെ വിമാനത്താവളത്തിൽ എത്തുമ്പോൾ വീണ്ടും ആർടിപിസിആർ ടെസ്റ്റ് ചെയ്യണം;ഏഴു ദിവസ്സം കർശന ക്വാറന്റൈനിൽ കഴിയണം; ക്വാറന്റൈൻ കഴിയുമ്പോൾ വീണ്ടും ആർടിപിസിആർ ടെസ്റ്റ് ചെയ്യണം; ഒമിക്രോണിനെ കുറിച്ച് പ്രവാസികളുടെ അറിവിലേക്കായി ഡോ.രാജേഷ്‌കുമാർ പങ്കു വച്ച ഫേസ്ബുക്ക് കുറിപ്പ്
ഒമിക്രോണിനെ കുറിച്ച് പ്രവാസികളുടെ അറിവിലേക്കായി ഡോ.രാജേഷ്‌കുമാർ ചില വിവരങ്ങൾ ഷെയർ ചെയ്തിരിക്കുകയാണ്.അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ; പ്രവാസികളുടെ അറിവിലേക്കായി ഷെയർ ചെയ്യുക. ഒമിക്രോണിന്റെ പശ്ചാത്തലത്തിൽ രോഗം പടരുന്ന വിദേശ രാജ്യങ്ങളിൽ നിന്നും കേരളത്തിലേക്ക് വരുന്നവർക്ക് കോവിഡ് പ്രതിരോധ നിയന്ത്രണങ്ങൾ ഇനി പറയുന്നവയാണ്.
*വിമാനത്താവളത്തിൽ എത്തുന്ന അഞ്ചു വയസ്സിന് മുകളിലുള്ള എല്ലാ യാത്രക്കാരും 72 മണിക്കൂറിനകം ഉള്ള RTPCR നെഗറ്റീവ് റിപ്പോർട്ട് ഹാജരാക്കണം
*എയർ സുവിധാ പോർട്ടലിൽ സത്യവാങ്‌മൂലം നൽകണം
*കേരളത്തിലെ വിമാനത്താവളത്തിൽ എത്തുമ്പോൾ വീണ്ടും RTPCR ടെസ്റ്റ് ചെയ്യണം.
*ഏഴു ദിവസ്സം കർശന ക്വറന്റൈനിൽ കഴിയണം.
*ക്വറന്റൈൻ കഴിയുമ്പോൾ വീണ്ടും RTPCR ടെസ്റ്റ് ചെയ്യണം.
*ഏതെങ്കിലും RTPCR റിപ്പോർട്ട് പോസിറ്റീവ് ആയാൽ വൈറസ് ജനിതക ശ്രേണി പരിശോധന നടത്തണം.
*മാസ്‌ക്-സാനിറ്റൈസർ-സാമൂഹിക അകലം പാലിക്കണം.
ഒമിക്രോൺ കോവിഡ് വൈറസിന്റെ ഏറ്റവും പുതിയ ലക്ഷണങ്ങൾ. ഒമിക്രോണിനെ എങ്ങനെ തിരിച്ചറിയാം ? കോവിഡ് വൈറസിന്റെ ഏറ്റവും പുതിയ ഈ വകഭേദം ഒമിക്രോൺ വൈറസ് ലോകത്തെയാകെ ആശങ്കയിൽ ആഴ്ത്തുകയാണ്. ഈ ഒമിക്രോൺ വൈറസ് വകഭേദം ഉണ്ടായത് എങ്ങനെ ?
രണ്ടാം തരംഗം ഉണ്ടാക്കിയ ഡെൽറ്റാ വൈറസും ഒമിക്രൊണും തമ്മിലുള്ള വ്യത്യാസങ്ങൾ എന്തെല്ലാം ? ഒമിക്രോൺ കോവിഡ് വൈറസിന്റെ ഏറ്റവും പുതിയ ലക്ഷണങ്ങൾഎന്തെല്ലാം ? തുടങ്ങിയ കാര്യങ്ങളെ കുറിച്ചുളള വീഡിയോ അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിൽ പങ്കു വച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha