ഒമിക്രോണിന് സംഭവിച്ചത് മുപ്പതിലധികം മ്യൂട്ടേഷനുകള്‍; അറിയാം ഒമിക്രോണിന്റെ ലക്ഷണങ്ങള്‍
വളരെ കുറച്ച് കാലങ്ങളായി കോവിഡിന്റെ പിടിയിലകപ്പെട്ടിരിക്കുകാണ് എല്ലാവരും. ഇപ്പോള്‍ ദക്ഷിണാഫ്രിക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ കണ്ടെത്തിയ 'ഒമിക്രോണ്‍' അതിവേഗം പടരുന്ന തരത്തില്‍ ജനിതകമാറ്റം വന്ന വൈറസാണെന്ന് ഗവേഷകര്‍.
ഒമിക്രോണ്‍ രാജ്യത്ത് എത്തുന്നത് തടയാന്‍ ശക്തമായ നിയന്ത്രണം, സജീവമായ നിരീക്ഷണം, വാക്സിനേഷന്‍ വേഗത്തിലാക്കല്‍, കൊവിഡ് പ്രോട്ടോക്കോളുകള്‍ നടപ്പാക്കല്‍ എന്നിവ അനിവാര്യമാണെന്ന് ആരോഗ്യ മന്ത്രാലയം ഇറക്കിയ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു.
സ്‌പൈക്ക് പ്രോട്ടീന്‍ മേഖലയില്‍ ഒമിക്രോണിന് 30-ലധികം മ്യൂട്ടേഷനുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് എയിംസ് മേധാവി ഡോ.രണ്‍ദീപ് ഗുലേറിയ പറഞ്ഞു. സ്പൈക്ക് പ്രോട്ടീന്‍ മേഖലയിലെ മ്യൂട്ടേഷനുകള്‍ ഒരു പ്രതിരോധ രക്ഷപ്പെടല്‍ സംവിധാനം വികസിപ്പിക്കുന്നതിനുള്ള ഒരു വേരിയന്റ് സാധ്യത ഉണ്ടാക്കുന്നതായും അദ്ദേഹം പറഞ്ഞു.
സ്പൈക്ക് പ്രോട്ടീനിനെതിരെ ആന്റിബോഡികള്‍ രൂപപ്പെടുത്തി മിക്ക വാക്സിനുകളും പ്രവര്‍ത്തിക്കുന്നതിനാല്‍ കൊവിഡിനെതിരായ ലോകത്തിലെ എല്ലാ വാക്സിനുകളും അവലോകനം ചെയ്യേണ്ടതുണ്ട്. സ്പൈക്ക് പ്രോട്ടീനില്‍ ഒമിക്രോണിന് നിരവധി മ്യൂട്ടേഷനുകള്‍ ഉള്ളതിനാല്‍ പല വാക്സിനുകളും ഫലപ്രദമല്ലെന്ന് എയിംസ് മേധാവി വ്യക്തമാക്കി.
ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിക്കുന്നവരില്‍ ഗുരുതരമായ രോഗലക്ഷണങ്ങള്‍ ഉണ്ടാകുന്നതായി റിപ്പോര്‍ട്ടില്ലെന്നാണ് ദക്ഷിണാഫ്രിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ (സാമ) ചെയര്‍മാന്‍ ആഞ്ചലിക് കോറ്റ്സി പറയുന്നത്. പുതിയ വകഭേദം ചെറുപ്പക്കാരിലാണ് വ്യാപകമായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഒമിക്രോണ്‍ സ്ഥിരീകരിക്കുന്ന ആരോഗ്യവാന്മാരായ പുരുഷന്മാരിലടക്കം പൊതുവെ കടുത്ത ക്ഷീണം, ശരീരവേദന, തലവേദന, തൊണ്ടയില്‍ കരകരപ്പ് എന്നിവയുണ്ടാകുന്നുണ്ട്.
https://www.facebook.com/Malayalivartha