രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ.., പ്രമേഹ രോഗികള്‍ അറിഞ്ഞിരിക്കേണ്ട ചില വിവരങ്ങള്‍
പാരമ്പര്യ ഘടകങ്ങള്‍ വഴിയും രക്തക്കുഴലുകളിലെ പ്രശ്‌നങ്ങളും ആരോഗ്യകരമല്ലത്ത ഭക്ഷണശീലവും കൊണ്ടെല്ലാം രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് കൂടുമ്പോഴുണ്ടാകുന്ന അവസ്ഥയാണ് പ്രമേഹം. അമിത വിശപ്പ്, അമിത ദാഹം, ഇടയ്ക്കിടെയുള്ള മൂത്രംപ്പോക്ക്, വിളര്‍ച്ച, ക്ഷീണം, ശരീരഭാരം കുറയല്‍, മുറിവുണങ്ങാന്‍ സമയമെടുക്കല്‍ എന്നിവ പ്രമേഹത്തിന്റെ ലക്ഷണങ്ങളാണ്.
ഡയറ്റ്
സമീകൃതാഹാരമാണ് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കുന്നതിന് സഹായിക്കുന്നത്. നിങ്ങള്‍ കഴിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിനെ നേരിട്ട് ബാധിക്കുന്നു. ആരോഗ്യകരമായ ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കുന്നതിലൂടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാനാകും. കുറഞ്ഞ ഗ്ലൈസെമിക് ഇന്‍ഡക്‌സ് (ജിഐ) ഭക്ഷണങ്ങള്‍, ആവശ്യത്തിന് പ്രോട്ടീന്‍, കുറഞ്ഞ കൊഴുപ്പ്, ഉയര്‍ന്ന നാരുകള്‍ എന്നിവയ്ക്കൊപ്പം മിതമായ അളവില്‍ കാര്‍ബോഹൈഡ്രേറ്റുകളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.
വ്യായാമം
പ്രമേഹത്തെ നിയന്ത്രിക്കുന്നതില്‍ വ്യായാമത്തിന് പ്രധാന പങ്കാണ് ഉള്ളത്. രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രണം മെച്ചപ്പെടുത്താന്‍ വ്യായാമം സഹായിക്കുന്നു. കൂടാതെ, വ്യായാമം കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്നു, അതിനാല്‍ ഇന്‍സുലിന്‍ പ്രതിരോധം കൂടുതല്‍ മെച്ചപ്പെടുത്തുന്നു.
വ്യായാമം ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും പ്രമേഹത്തിന്റെ ഏറ്റവും സാധാരണമായ സങ്കീര്‍ണതയായ കൊറോണറി ആര്‍ട്ടറി രോഗം വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
ധാരാളം വെള്ളം കുടിക്കുക
വെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ആരോഗ്യകരമായ പരിധിക്കുള്ളില്‍ നിലനിര്‍ത്താന്‍ സഹായിക്കും. ധാരാളം വെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും പ്രമേഹ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.
https://www.facebook.com/Malayalivartha