ഒമിക്രോണ്‍ വകഭേദത്തിന് കോവിഡ് ഡെല്‍റ്റ വകഭേദത്തേക്കാള്‍ പരിവര്‍ത്തനം നടന്നു; കൂടുതല്‍ ഗവേഷണം ആവശ്യമാണെന്ന് ഗവേഷകര്‍
ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ ഒമിക്രോണ്‍ വകഭേദത്തിന് കോവിഡ് ഡെല്‍റ്റ വകഭേദത്തേക്കാള്‍ പരിവര്‍ത്തനം നടന്നെന്ന് കാണിക്കുന്ന ആദ്യ ചിത്രം റോമിലെ ബാംബിനോ ഗെസു ആശുപത്രി ഗവേഷകര്‍ പുറത്തു വിട്ടു.
മനുഷ്യ കോശവുമായി ഇടപഴകുന്ന പ്രോട്ടീനിന്റെ ഒരു ഭാഗത്ത് ഡെല്‍റ്റയേക്കാള്‍ കൂടുതല്‍ പരിവര്‍ത്തനം ഒമിക്രോണ്‍ നടത്തുന്നതായിയാണ് കാണുന്നതെന്ന് ഗവേഷകര്‍ പറയുന്നു.
ബോട്സ്വാന, ദക്ഷിണാഫ്രിക്ക, ഹോങ്കോങ്, എന്നിവടങ്ങളില്‍ നിന്ന് പഠനത്തിനായി ലഭിച്ച വൈറസ് വകഭേദത്തിന്റെ ജനിതക ശ്രേണീകരണത്തില്‍നിന്നുമാണ് ഈ ചിത്രം നിര്‍മ്മിച്ചെടുത്തതെന്ന് ഗവേഷകര്‍ അറിയിച്ചു.
അതേസമയം, ഇത് കൂടുതല്‍ അപകടകാരിയാണെന്ന് നിലവില്‍ പറയാനാവില്ലെന്നും, ഇത് എത്രത്തോളം അപകടകാരിയാണെന്ന് കൂടുതല്‍ ഗവേഷണങ്ങളിലൂടെ മാത്രമേ മനസ്സിലാവൂ എന്നും ഗവേഷകര്‍ അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha