കോവീഷീല്‍ഡും കോവാക്‌സിനും ഒമിക്രോണ്‍ വൈറസിനെ പ്രതിരോധിക്കുമോ...!? അറിയാം വിദഗ്ദര്‍ പറയുന്നതിനെ കുറിച്ച്
കൊവിഡ് വൈറസ് വാക്‌സിനുകളായ കൊവിഷീല്‍ഡ്, കൊവാക്‌സിന്‍ എന്നിവയ്ക്ക് ഒമിക്രോണിനെ പ്രതിരോധിക്കാന്‍ കഴിയുമെന്ന വിദഗ്ധര്‍. പുതിയ വകഭേദം വാക്‌സിനുകളുടെ ഫലപ്രാപ്തിയെ വെല്ലുവിളിക്കാന്‍ സാധ്യതയുണ്ട്. പക്ഷേ, നമ്മുടെ വാക്‌സിനുകള്‍ ആശുപത്രിവാസത്തെയും മരണത്തെയും തടയുന്നുവെന്ന് നമുക്കറിയാം.
അത്തരം വകഭേദങ്ങളില്‍ നിന്നുള്ള അണുബാധ ഒഴിവാക്കാന്‍ ആളുകള്‍ രണ്ട് ഡോസ് വാക്‌സിന്‍ എടുക്കുകയും സാമൂഹിക അകലം പാലിക്കുകയും മാസ്‌ക ധരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുകയും വേണമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐസിഎംആര്‍) എപ്പിഡെമിയോളജി ആന്റ് കമ്യൂണിക്കബിള്‍ ഡിസീസ് വിഭാഗത്തിന്റെ മുന്‍ തലവനും മുതിര്‍ന്ന ശാസ്ത്രജ്ഞനുമായ രാമന്‍ ഗംഗാഖേദ്കര്‍ പറഞ്ഞു.
SARS-CoV-2 പോലുള്ള രോഗാണുക്കളുടെ ഉത്ഭവം പരിശോധിക്കാന്‍ നിയോഗിച്ച ലോകാരോഗ്യ സംഘടനയിലെ 26 അംഗങ്ങളില്‍ ഒരാളാണ് ഗംഗാഖേദ്കര്‍. വാക്സിന്‍ ഒഴിവാക്കാനുള്ള ഒമിക്രോണിന്റെ കഴിവോ അല്ലെങ്കില്‍ സ്വാഭാവിക അണുബാധ മൂലമുണ്ടാകുന്ന രോഗപ്രതിരോധ പ്രതികരണമോ മനസിലാക്കാന്‍ ഇതുവരെ മതിയായ ഡാറ്റയില്ല. വാക്‌സിന്‍ എടുക്കാത്തവര്‍ രണ്ട് ഡോസ് വാക്‌സിന്‍ എടുക്കണം. ഒരു ഡോസ് എടുത്തവര്‍ രണ്ടാമത്തെ ഡോസ് എത്രയും വേഗം എടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha