കന്നുകാലികളില്‍ നിന്ന് ക്ഷയരോഗം പകരുന്നു.., പ്രതിരോധിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്യൂ..; പല്‍ ഉപയോഗിക്കുമ്പോള്‍ നന്നായി തിളപ്പിക്കുക
മനുഷ്യരിലെ ക്ഷയരോഗത്തിന്റെ പ്രധാന കാരണം മൈക്കോബാക്ടീരിയം ട്യൂബര്‍കുലോസിസ് എന്ന ബാക്ടീരിയ ആണ്. എന്നാല്‍ മൈക്കോബാക്ടീരിയം ബോവിസ് എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന, മൃഗങ്ങളില്‍ നിന്നു മനുഷ്യരിലേയ്ക്ക് പകരുന്ന ക്ഷയരോഗം കൂടിയുണ്ടെന്നുള്ള കാര്യം പലര്‍ക്കും അജ്ഞാതമാണ്.
ക്ഷയരോഗനിര്‍മാര്‍ജനത്തിനായുള്ള ദേശീയതല പരിപാടികളില്‍ ഒന്നുംതന്നെ ഈ രീതിയിലുള്ള ക്ഷയരോഗ പകര്‍ച്ച നിയന്ത്രിക്കുന്നതിനുള്ള പദ്ധതികളോ നിരീക്ഷണസംവിധാനങ്ങളോ ഇല്ല. പൊതുജനാരോഗ്യ സംവിധാനങ്ങള്‍ മൃഗജന്യമായ ക്ഷയരോഗത്തിനെതിരെ കണ്ണടച്ചിരിക്കുകയാണ്.
എന്നാല്‍, ബൊവൈന്‍ ടിബി കേസുകള്‍ ഒട്ടേറെ കാണുന്നുണ്ടെന്നും അതിനെ അവഗണിക്കുന്നത് ക്ഷയരോഗ നിര്‍മാര്‍ജന യജ്ഞം പൂര്‍ത്തീകരിക്കുന്നതിനു തടസ്സമായേക്കാമെന്നും ചൂണ്ടിക്കാണിക്കുകയാണ് മൃഗരോഗ വിദഗ്ധര്‍. 2013ല്‍ ആഗോളതലത്തില്‍ മൃഗജന്യമായ ക്ഷയരോഗത്തെക്കുറിച്ച് നടത്തിയ പഠനത്തില്‍ 15 വര്‍ഷം മുന്‍പ് ലോകാരോഗ്യസംഘടന ചൂണ്ടിക്കാണിച്ച വെല്ലുവിളികളെല്ലാം ഇന്നും ഏറെ പ്രസക്തമായി നിലനില്‍ക്കുന്നുവെന്ന് കണ്ടിരുന്നു.
2018 ലെ ഒരു പഠനം പറയുന്നതനുസരിച്ച് ഇന്ത്യയിലെ മൃഗജന്യമായ ക്ഷയരോഗത്തിന്റെ വ്യാപ്തി 7.3 ശതമാനമാണ്. അതായത് കന്നുകാലി വളര്‍ത്തലില്‍ ലോകത്ത് ഒന്നാം സ്ഥാനത്തുള്ള ഇന്ത്യയില്‍ ഏതാണ്ട് 2 കോടിയിലധികം കന്നുകാലികള്‍ മൈക്കോബാക്ടീരിയം ബോവിസ് ബാധിതരാണ്.
2019 ലെ ലൈവ്‌സ്േറ്റാക്ക് സെന്‍സസ് പ്രകാരം 19 കോടിയോളം കന്നുകാലികളുണ്ട് കേരളത്തില്‍. വരും വര്‍ഷങ്ങളില്‍ കന്നുകാലികളുടെ എണ്ണം വര്‍ധിക്കാനാണ് സാധ്യത. രോഗനിയന്ത്രണത്തിന് കര്‍ശനമായ നടപടികള്‍ എടുത്തില്ലെങ്കില്‍ ബൊവൈന്‍ ടിബിയുടെ നിരക്കു കൂടാനിടയാകാം.
https://www.facebook.com/Malayalivartha