സ്ത്രീകൾക്ക് ഓവുലേഷൻ സ്വയം തിരിച്ചറിയാന്‍ സഹായിക്കുന്ന വഴികള്‍ ഏതൊക്കെ ആണെന്നറിയാമോ?? ഇല്ലെങ്കിൽ ഇതൊന്നു വായിച്ചു നോക്കൂ...
ഓവുലേഷന്‍ എന്നത് സ്ത്രീ ശരീരത്തലെ പ്രധാന പ്രക്രിയയാണ്. ആര്‍ത്തവവും ഓവുലേഷനും സ്ത്രീയെ പ്രത്യുല്‍പാനത്തിന് പ്രാപ്തയാക്കുന്നത് മാത്രമല്ല, പ്രായപൂര്‍ത്തിയായ, ആരോഗ്യകരമായ സ്ത്രീ ശരീര ലക്ഷണം കൂടിയാണ്.
ആര്‍ത്തവത്തെ തുടര്‍ന്നാണ് ഓവുലേഷന്‍ നടക്കുക. എന്നാല്‍ ആര്‍ത്തവം സംഭവിച്ചാലും ചിലപ്പോള്‍ അപൂര്‍വമായി ഓവുലേഷന്‍ നടക്കാത്ത അവസ്ഥകളുമുണ്ടാകും ഓവുലേഷന്‍ എന്നത് പ്രധാനമാകുന്നത് സ്ത്രീ ഗര്‍ഭം ധരിയ്ക്കാന്‍ കൂടിയുള്ള ഒരു പ്രക്രിയയായത് കൊണ്ടാണ്.
അണ്ഡം ജീവനോടെയുള്ള ഈ 24 അല്ലെങ്കില്‍ 36 മണിക്കൂറില്‍ മാത്രമാണ് ഗര്‍ഭധാരണ സാധ്യതയുള്ളത്. അതായത് ഓവുലേഷന്‍ നടക്കുന്ന സമയം. ഈ സമയം തിരിച്ചറിഞ്ഞ് ബന്ധപ്പെടുന്നത് ഇതിനാല്‍ തന്നെ ഗര്‍ഭധാരണത്തിന് പ്രധാനവുമാണ്. പുരുഷന്റെ ബീജം 5-7 ദിവസം വരെ ജീവനോടെയുണ്ടാകും. ഇതിനാല്‍ ഓവുലേഷന്‍ മുന്‍പായി ബന്ധപ്പെട്ടാലും ബീജം ജീവനോടെയെങ്കില്‍ ഗര്‍ഭധാരണം സാധ്യമാകും.
ഓവുലേഷന്‍ അറിഞ്ഞ് ബന്ധപ്പെടേണ്ടത് ഗര്‍ഭധാരണത്തിന് പ്രധാനമാണ്. ഓവുലേഷന്‍ തിരിച്ചറിയാന്‍ സാധിയ്ക്കുന്ന മെഡിക്കല്‍ വഴികള്‍ ഇപ്പോള്‍ ലഭ്യമാണ്. ഓവുലേഷന്‍ കിറ്റാണ് ഒരു വഴി. ഇതില്‍ ല്യൂട്ടിനൈസിംഗ് ഹോര്‍മോണ്‍ അളവ് നോക്കിയാണ് ഓലുവേഷന്‍ കണക്കാക്കുന്നത്. ഈ ഹോര്‍മോണ്‍ അളവ് ഉയര്‍ന്നാല്‍ അടുത്ത 36 മണിക്കൂറില്‍ ഓവുലേഷന്‍ നടക്കുമെന്നതിന്റെ സൂചനയാണിത്. ഓവുലേഷന്‍ കണ്ടെത്തുവാന്‍ സാധിയ്ക്കുന്ന ഓവുലേഷന്‍ കിറ്റുകള്‍ ഇപ്പോള്‍ ലഭ്യമാണ്.
ഇതല്ലാതെ ഉമനീര്‍ പരിശോധന വഴിയും രക്ത പരിശോധന വഴിയുമെല്ലാം ഇതു തിരിച്ചറിയാം. രത്തിലും ഉമിനീരിലുമുള്ള ഹോര്‍മോണ്‍ സാന്നിധ്യമാണ് ഇതിനു കാരണം. രക്തത്തിലെ പ്രൊജസ്‌ട്രോള്‍ ഹോര്‍മോണും ഉമിനീരിരെ ഈസ്ട്രജന്‍ ഹോര്‍മോണുമാണ് ഇതിനു സഹായിക്കുന്നത്.
സ്ത്രീകള്‍ക്ക് സെര്‍വിക്കല്‍ മ്യൂകസിന്റെ അളവ് നോക്കി ഓവുലേഷന്‍ സമയം കണ്ടെത്താം. സ്ത്രീയില്‍ ഓവുലേഷന്‍ അടുക്കുമ്ബോള്‍ യോനീസ്രവവും വര്‍ദ്ധിയ്ക്കും. ശരീരം ഗര്‍ഭധാരണത്തിന് ഒരുങ്ങിയെന്നതിന്റെ സൂചന കൂടിയാണിത്. ഈ സമയത്ത് കൂടുതല്‍ കട്ടിയുള്ള, മുട്ടയുടെ വെള്ള പോലെയുള്ള യോനീസ്രവമാണ് ശരീരം ഉല്‍പാദിപ്പിയ്ക്കുക.
ഓവുലേഷന്‍ നടക്കുന്നുവെന്നതിന്റെ ഒരു പ്രധാന അടയാളം കൂടിയാണിത്. യോനീസ്രവം ഏറ്റവും കൂടുതല്‍ പ്രത്യുല്‍പാദന ശേഷിയുളള, അതായത് ഓവുലേഷന്‍ നടക്കുന്ന ദിവസം ബന്ധപ്പെട്ടാല്‍നടന്നാല്‍ ഗര്‍ഭധാരണം നടക്കുമെന്ന് ഏകദേശം ഉറപ്പു നല്‍കുന്ന ഒന്നു കൂടിയാണ്.
യോനീസ്രവ പരിശോധന സ്ത്രീയ്ക്കു തന്നെ തിരിച്ചറിയാന്‍ സാധിയ്ക്കുന്ന പരിശോധന നടത്താവുന്നതാണ്. യോനീ സ്രവം എടുത്ത് ഇരു വിരലുകളില്‍, അതായത് തള്ള വിരല്‍, ചൂണ്ടു വിരല്‍ എന്നിവയ്ക്കിടയില്‍ പിടിച്ചു വിരലുകള്‍ മെല്ലെ അകറ്റുക. ഇവ വിട്ടു പോകാതെ വലിയുകയാണെങ്കില്‍, അതായത് പശിമ കൂടുതലുള്ളതെങ്കില്‍ ഇത് ഓവുലേഷന്‍ നടക്കുന്ന ദിവസമാണ്.
ഈ സമയത്ത് സ്ത്രീ ശരീരത്തിലെ താപനില വര്‍ദ്ധിയ്ക്കുന്നു. സാധാരണയില്‍ കവിഞ്ഞ താപനില ഈ സമയത്ത് പതിവാണ്. ഇത് മറ്റൊരു ലക്ഷണമായി എടുക്കാം. ബേസല്‍ ബോഡി ടെംപറേച്ചര്‍ അഥവാ ബിബിടി എന്നതാണു വര്‍ദ്ധിയ്ക്കുക. എന്നാല്‍ ഓവുലേഷന്‍ നടക്കുന്ന ദിവസമാകും, ഇതു വര്‍ദ്ധിയ്ക്കുക. പ്രൊജസ്‌ട്രോണ്‍ ഹോര്‍മോണ്‍ വര്‍ദ്ധിയ്ക്കുന്നതാണ് ഇതിനു കാരണമായി പറയുന്നത്.
ചില സ്ത്രീകളില്‍ ഓവുലേഷന്‍ നടന്നു തൊട്ടു ശേഷമാണ് ഇതു സംഭവയ്ക്കുന്നത്.ഇതു പോലെ ചില സ്ത്രീകള്‍ക്ക് വയറിന്റെ ഒരു വശത്തായി വേദനയുണ്ടാകും. ഇത് എല്ലാ വിഭാഗം സ്ത്രീകളിലും അനുഭവപ്പെടുകയുമില്ല. ഏതാണ്ട് 20 ശതമാനം സ്ത്രീകളില്‍ മാത്രമാണ് ഇത് അനുഭവപ്പെടുക.
സ്ത്രീയുടെ മാറിടങ്ങളിലും ഈ സമയത്തു കാര്യമായ വ്യത്യാസങ്ങളുണ്ടാകും. മാറിടങ്ങള്‍ കൂടുതല്‍ മൃദുവാകും. മാറിടങ്ങളും നിപ്പിളുമെല്ലാം ഏറെ സെന്‍സിറ്റീവാകും.ഓവുലേഷന്‍ സമയത്ത് സ്ത്രീയുടെ സെക്‌സ് താല്‍പര്യങ്ങള്‍ വര്‍ദ്ധിയ്ക്കും.
ഇതു ഗര്‍ഭധാരണം സാധ്യമാക്കാനുള്ള പ്രകൃതിയുടെ തന്നെ വഴിയാണെന്നു പറയേണ്ടി വരും. പങ്കാളിയുടെ ഇത്തരം താല്‍പര്യം വര്‍ദ്ധിയ്ക്കുന്നത് അറിയാന്‍ സാധിയ്ക്കും. ഇതു പോലെ ആ സമയത്ത് സ്ത്രീയുടെ സൗന്ദര്യവും ശരീര ഗന്ധവുമെല്ലാം കൂടുതലാകും.
https://www.facebook.com/Malayalivartha