പുകയില ഉല്‍പന്നങ്ങള്‍ നിരോധിക്കാനൊരുങ്ങി ന്യൂസിലാന്റ്; ലക്‌ഷ്യം 2025 ഓടെ രാജ്യത്തെ പുകവലി നിരക്ക് അഞ്ച് ശതമാനമായി കുറക്കുക എന്നത്
പുകയില ഉല്‍പന്നങ്ങള്‍ നിരോധിക്കാനൊരുങ്ങി ന്യൂസിലാന്റ്. 2008-ന് ശേഷം ജനിച്ച ആര്‍ക്കും തന്നെ അവരുടെ ജീവിതകാലത്തിനിടയില്‍ സിഗരറ്റോ പുകയില ഉല്‍പന്നങ്ങളോ വാങ്ങാന്‍ സാധിക്കില്ലെന്നാണ് റിപ്പോര്‍ട്ട്.
അടുത്ത വര്‍ഷത്തോടെ ഇതുസംബന്ധിച്ച നിയമം പ്രാബല്യത്തില്‍ വരും. 2025 ഓടെ രാജ്യത്തെ പുകവലി നിരക്ക് അഞ്ച് ശതമാനമായി കുറക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഇതിനുശേഷം പതിയെ പുകയില ഉല്‍പന്നങ്ങളുടെ ഉപയോഗം പൂര്‍ണമായും ഇല്ലാതാക്കുക എന്നതും ലക്ഷ്യമിടുന്നതായി ന്യൂസിലാന്റ് ആരോഗ്യമന്ത്രി ഡോ. ആയിഷ വെരാള്‍ പറഞ്ഞു. നിലവില്‍ രാജ്യത്തെ 13 ശതമാനം ആളുകളാണ് പുകവലിക്കുന്നത്.
എന്നാല്‍ പുകവലി മൂലമുള്ള അസുഖങ്ങളും മറ്റുമായി മരിക്കുന്ന ആളുകളുടെ നിരക്ക് 31 ശതമാനമാണ്. പ്രധാനപ്പെട്ട അര്‍ബുദരോഗങ്ങളുടെ കാരണങ്ങളിലൊന്ന് പുകവലിയാണ്.
https://www.facebook.com/Malayalivartha