യുവതി-യുവാക്കളില്‍ കണ്ടു വരുന്ന കഴുത്ത് വേദയ്ക്ക് കാരണം ഇതാണ്! ഈ മാര്‍ഗങ്ങള്‍ വേദനയ്ക്ക് പരിഹാരം കാണും
പുതിയ തലമുറയിലെ മിക്കവരിലും കണ്ടു വരുന്ന പ്രധാന ആരോഗ്യ പ്രശ്‌നമാണ് കഴുത്ത് വേദന. കഴുത്ത് വേദന അല്ലെങ്കില്‍ തോള്‍ വേദന മൂലം ഡോക്ടറെ സമീപിക്കുന്ന ചെറുപ്പക്കാരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. അതിന്റെ കാരണങ്ങളാണ് ഇനി പറയുന്നത്.
തുടര്‍ച്ചയായി ഇരുന്ന് ജോലി ചെയ്യുന്നവര്‍, കൈകള്‍ക്ക് കൂടുതല്‍ ആയാസം നല്‍കിയുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍, കമ്ബ്യൂട്ടര്‍ സ്ഥിരമായി ഉപയോഗിക്കുന്നവര്‍, കിടന്നുകൊണ്ട് ഫോണും കംപ്യൂട്ടറുമൊക്കെ ഉപയോഗിക്കുന്നവര്‍ തുടങ്ങിയവരെയൊക്കെ കഴുത്ത് വേദന നിരന്തരം അലട്ടാറുണ്ട്. വിവിധ തൊഴില്‍ രീതികളും ജീവിതശൈലിയില്‍ വന്ന മാറ്റങ്ങളും വ്യായാമക്കുറവും ഒക്കെ കഴുത്ത് വേദന ഉണ്ടാകാന്‍ കാരണമാകുന്നു.
എന്നാല്‍, കഴുത്ത് വേദന എങ്ങനെ പരിഹരിക്കാമെന്ന് നോക്കാം. ഇരിക്കുമ്‌ബോള്‍ വളഞ്ഞിരിക്കാതെ നട്ടെല്ല് നിവര്‍ത്തി ഇരിക്കാന്‍ ശീലിക്കുക. വളഞ്ഞ് ഇരിക്കാന്‍ സാധ്യതയുള്ള കസേരയിലാണ് നിങ്ങള്‍ ഇരിക്കുന്നത് എങ്കില്‍ പുറം ഭാഗത്ത് സപ്പോര്‍ട്ട് നല്‍കാന്‍ കുഷ്യന്‍ ഉപയോഗിക്കാവുന്നതാണ്. ഉറങ്ങാന്‍ നേരം വലിയ തലയണയ്ക്ക് പകരം ഉയരം കുറഞ്ഞ തലയണ ഉപയോഗിക്കാം.
കഴുത്ത് വേദനയുള്ളവര്‍ തലയണ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. അത് പോലെ തന്നെ കിടക്കുമ്‌ബോള്‍ താഴ്ന്ന് പോകുന്ന കിടക്കകളും ഒഴിവാക്കണം. മൊബൈലില്‍ ദീര്‍ഘനേരം സംസാരിക്കേണ്ട സാഹചര്യം ഉണ്ടാകുമ്‌ബോള്‍ തല ഒരു പ്രത്യേക വശത്തേയ്ക്ക് ചെരിച്ച് പിടിക്കാതെ തല നിവര്‍ത്തി പിടിക്കാന്‍ ശ്രദ്ധിക്കുക.
https://www.facebook.com/Malayalivartha