മുട്ടയ്‌ക്കൊപ്പം ഈ ഭക്ഷണങ്ങൾ നിങ്ങൾ കഴിക്കാറുണ്ടോ?? എങ്കിൽ സൂക്ഷിക്കണം, ഇതാ നിങ്ങൾ ശ്രദ്ധിക്കാത്ത ചില കാര്യങ്ങൾ!
എത്ര ആരോഗ്യകരമായ ഭക്ഷണമാണെങ്കിലും അത്, മറ്റ് ചില ഭക്ഷണങ്ങളുടെ കൂടെ ചേരുമ്പോൾ ശരീരത്തിന് ദോഷം സംഭവിക്കാം. ഇത്തരത്തില്‍ ഒരുമിച്ച് കഴിച്ചുകൂടാത്ത പല ഭക്ഷണങ്ങളുമുണ്ട്. നമ്മളില്‍ മിക്കവാറും പേരും ദിവസവും കഴിക്കുന്ന ഒന്നാണ് മുട്ട.
എളുപ്പത്തില്‍ തയ്യാറാക്കാമെന്നതും ഏറെ ആരോഗ്യഗുണങ്ങളുള്ളതാണ് എന്നതിനാലുമാണ് അധിക പേരും നിത്യവും മുട്ട കഴിക്കാനായി തെരഞ്ഞെടുക്കുന്നത്. മുട്ടയാണെങ്കില്‍ പല രീതിയിലാണ് നമ്മള്‍ തയ്യാറാക്കാറുള്ളത്. പുഴുങ്ങിയും, ഓലെറ്റ്- അല്ലെങ്കില്‍ ബുള്‍സൈ് ആക്കിയും, കറിയോ, റോസ്‌റ്റോ, തോരനോ ആക്കിയും മറ്റുമെല്ലാം മുട്ട കഴിക്കാം.
പല വിഭവങ്ങളിലേക്കും ചേരുവയായും മുട്ട ചേര്‍ക്കാറുണ്ട്. എന്നാല്‍ മുട്ടയോടൊപ്പം ചില ഭക്ഷണങ്ങള്‍ ചേര്‍ക്കുന്നത് ശരീരത്തിന് ദോഷം ചെയ്യാം. അത്തരത്തില്‍ മുട്ടയോടൊപ്പം ചേരാത്ത ചില ഭക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്…
പഞ്ചസാര: മുട്ടയും പഞ്ചസാരയും ഒരുമിച്ച് കഴിക്കുന്നത് അത്ര ഗുണകരമല്ല. ഇത് ഒരുമിച്ച് ചേരുമ്ബോള്‍ പുറത്തുവിടുന്ന 'അമിനോ ആസിഡ്' ഒരുപക്ഷേ രക്തം കട്ടയാകാന്‍ ഇടയാക്കാം.
സോയ മില്‍ക്ക്: സോയ മില്‍ക്കിന് ധാരാളം ആരോഗ്യഗുണങ്ങളുണ്ട്. മുട്ടയ്ക്കും അതുപോലെ തന്നെ. എന്നാലിവ ഒത്തുചേരുന്നത് അത്ര നല്ലതല്ല. ഭക്ഷണത്തില്‍ നിന്ന് പ്രോട്ടീന്‍ വലിച്ചെടുക്കുന്നതില്‍ നിന്ന് ശരീരത്തെ പിന്തിരിപ്പിക്കാന്‍ ഈ കോംബോ ശ്രമിക്കാം.
ചായ: ചായയും പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ എല്ലാം മിക്കവരുടെയും ഇഷ്ട കോംബോ ആണ്. എന്നാലിത് മലബന്ധത്തിലേക്ക് നയിക്കാന്‍ സാധ്യതയുണ്ട്.
മീന്‍: മീനും മുട്ടയും ഒരുമിച്ച് കഴിക്കുന്നതും അത്ര നല്ലതല്ല. ചിലരില്‍ ഇത് അലര്‍ജിക്ക് ഇടയാക്കും.
പനീര്‍: ഒരുപാട് ഗുണങ്ങളുള്ളൊരു വെജിറ്റേറിയന്‍ വിഭവമാണ് പനീര്‍. മീനിന്റെ കാര്യത്തിലേത് പോലെ തന്നെ പനീറും മുട്ടയ്‌ക്കൊപ്പം കഴിക്കുമ്ബോള്‍ ചിലരില്‍ അലര്‍ജിയുണ്ടാകാം.
https://www.facebook.com/Malayalivartha