കോവിഡ് പഠിപ്പിച്ച പാഠങ്ങള്‍ വീണ്ടും ഓര്‍ത്തെടുത്തോള്ളൂ...!ഒമിക്രോണ്‍ ചെറിയ പുള്ളിയല്ല; പുതിയ പാഠങ്ങള്‍ പഠിപ്പിക്കാന്‍ എത്തിക്കഴിഞ്ഞു; കോവിഡ് ടു ഒമിക്രേണ്‍; അറിയേണ്ടതെല്ലാം!
ലോകജനത കൊറോണ എന്ന മഹാമാരിയുമായി പടപിടിക്കാന്‍ തുടങ്ങിയിട്ട് ഏകദേശം രണ്ട് വര്‍ഷക്കാലത്തോളമാകുന്നു. വര്‍ഷങ്ങളായി നീണ്ടു നില്‍ക്കുന്ന യുദ്ധത്തില്‍ മരണം സംഭവിച്ചവരും ഏറെയാണ്. ഇരുപക്ഷക്കാരും തങ്ങളുടെ ശക്തമായ ആയുധമെടുത്ത് പൊരുതുന്നതു പോലെയാണ് മനുഷ്യരും വൈറസും തമ്മിലുള്ള പോരാട്ടം. അതുപോലെ മാനവരാശിയെ തന്നെ ഇല്ലായ്മ ചെയ്യാന്‍ കൊറോണ വൈറസ് മുന്നോട്ട് വിട്ടിരിക്കുന്ന അവരുടെ ശക്തമായ ആയുധമാണ് ഒമിക്രോണ്‍. അതിനെ പേടിക്കുക തന്നെ വേണം. നമ്മുടെ മുഖ്യമന്ത്രി പറയുന്നതു പോലെ ഭയമല്ല ജാഗ്രതയാണ് ഇവിടെയും വേണ്ടത്. എന്തൊക്കെ ഭീകരന്മാരെ പുറത്തിറക്കിയാലും നമ്മള്‍ നിര്‍മ്മിച്ചുവെച്ചിരിക്കുന്ന സുരക്ഷിത കോട്ട താണ്ടാന്‍ ഒരു വൈറസിനെയും സമ്മതിക്കാതിരിക്കുക. കോവിഡിന്റെ ആദ്യ കാലങ്ങളിലേത് പോലെ തന്നെ സാനിറ്റൈസര്‍, സോപ്പ്, മാസ്‌ക്, സാമൂഹിക അകലം എന്നിവ ഉപയോഗിച്ച് ശക്തമായി തന്നെ പ്രതിരോധിക്കുക. ഇതിനേക്കാളുപരി നമ്മുടെ പക്കല്‍ വാക്‌സിന്‍ എന്ന ആയുധമാണ് കയ്യിലുള്ളത്.
കൊറോണവൈറസിന്റെ തന്നെ പല വേരിയന്റുകളും ഇതിനോടകം വന്നിട്ടുണ്ട്. എന്നാല്‍ അതിനൊന്നും ഉയര്‍ത്താന്‍ കഴിയാത്ത അത്ര ഭീഷണിയാണ് ഒമൈക്രോണ്‍ മൂലമുള്ളതെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. പല വേരിയന്റുകളും പടരുന്നതിനേക്കാള്‍ വേഗത്തിലാണ് ഒമൈക്രോണ്‍ പടരുന്നതെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. നിലവില്‍ ഡെല്‍റ്റ വേരിയന്റാണ് ഏറ്റവും വേഗത്തില്‍ പടരുന്നത്. എന്നാല്‍ അതിതീവ്ര വ്യാപന ശേഷിയാണ് ഒമിക്രോണിനുള്ളതെന്ന് ഇതോടെ ഉറപ്പിക്കുകയാണ്. 77 രാജ്യങ്ങളിലാണ് ഇതുവരെ ഒമിക്രോണ്‍ സാന്നിധ്യം സ്ഥിരീകരിച്ചിരിക്കുന്നത്. അതില്‍ നിന്നു തന്നെ ഇതിന്റെ അതിതീവ്രത മനസിലാക്കാവുന്നതാണ്.
പണ്ട് ചൈനയില്‍ അജ്ഞാത രോഗം ബാധിച്ച് നിരവധി പേര്‍ ദിനം പ്രതി മരണപ്പെടുന്നു എന്നുള്ള വാര്‍ത്തകള്‍ വന്നപ്പോള്‍ അതങ്ങ് ചൈനയിലല്ലേ...ഇങ്ങോട്ടേയ്ക്ക് ഒന്നും എത്തില്ലെന്നും നമുക്ക് കുഴപ്പങ്ങളൊന്നും ഉണ്ടാവില്ലെന്നും അടിയുറച്ച് വിശ്വസിച്ചിരുന്നവരാണ് ഭൂരിഭാഗവും. എന്നിട്ടെന്തായി..!? കണ്ണ് അടച്ച് തുറക്കും വേഗത്തിലാണ് കൊറോണ ഓടിയടുത്തതും ലോക്ഡൗണും കണ്‍ടെയിന്‍മെന്റ് സോണും എല്ലാം നമ്മള്‍ അറിഞ്ഞതും.
ഒമിക്രോണ്‍ യഥാര്‍ത്ഥത്തില്‍ ലോകത്തെല്ലായിടത്തും പടര്‍ന്ന് കഴിഞ്ഞു എന്നതാണ് സത്യം. അതിന്റെ സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ടില്ലെന്ന് മാത്രമാണ് പലയിടത്തുമുള്ളത്. കൃത്യമായി മുന്‍കരുതലുകളോടെ ഈ വകഭേദത്തെ ലോകരാജ്യങ്ങള്‍ നിയന്ത്രിക്കേണ്ടതുണ്ട്. വാക്സിന്‍ നല്‍കിയത് കൊണ്ട് മാത്രം ഒരു രാജ്യവും ഒമിക്രോണ്‍ ഭീഷണിയില്‍ നിന്ന് പുറത്തുകടക്കില്ലെന്നാണ് ആരോഗ്യവിദഗ്ദര്‍ പറയുന്നത്. ആദ്യം മുതല്‍ തന്നെ ആരോഗ്യ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്ന കാര്യമാണ് വാക്‌സിന്‍ കൊണ്ട് ഇതിനെ പ്രതിരോധിക്കാന്‍ കഴിയില്ല എന്നത്.
കൊറോണ വൈറസിന്റെ ഏറ്റവും പുതിയ വകഭേദമാണ് ഒമിക്രോണ്‍ വകഭേദം. ബി.1.1.529 എന്നാണ് ഈ വൈറസ് വകഭേദത്തിന്റെ ശാസ്ത്രീയ നാമം. ദക്ഷിണാഫ്രിക്കയിലാണ് ഈ വകഭേദം തിരിച്ചറിഞ്ഞത്. പുതിയ വകഭേദത്തെ തിരിച്ചറിഞ്ഞതോടെ ഗ്രീക്ക് അക്ഷരമാലയിലെ 15 ാമത്തെ ഒമിക്രോണ്‍ എന്ന വാക്ക് പുതിയ വകഭേദത്തിന് നല്‍കുകയായിരുന്നു. 12 വകഭേദങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഗ്രീക്ക് അക്ഷരമാലയിലെ 13,14 വാക്കുകള്‍ ചൈനയിലെ വ്യക്തികള്‍ക്ക് നല്‍കുന്ന പേരുകളെ സൂചിപ്പിക്കുന്നതായതിനാല്‍ ആ രണ്ട് വാക്കുകള്‍ ഒഴിവാക്കി അതിനുശേഷമുള്ള ഒമിക്രോണ്‍ എന്ന വാക്ക് ഏറ്റവും പുതിയ കൊറോണ വൈറസ് വകഭേദത്തിന് നല്‍കുകയായിരുന്നു.
ഒമിക്രോണ്‍ ആദ്യം തിരിച്ചറിഞ്ഞത് ദക്ഷിണാഫ്രിക്കയിലാണ്. മൂന്നുപേരില്‍ തിരിച്ചറിഞ്ഞ ഈ വകഭേദം നാലാഴ്ചയില്‍ താഴെ സമയത്തിനുള്ളിലാണ് ദക്ഷിണാഫ്രിക്കയില്‍ വ്യാപിച്ചത്. തുടര്‍ന്ന് ബോട്സ്വാന ഉള്‍പ്പടെയുള്ള സമീപരാജ്യങ്ങളിലേക്കും പടരുകയായിരുന്നു. വാക്സിന്‍ ഡോസുകള്‍ പൂര്‍ണമായും സ്വീകരിച്ചവരും രോഗബാധിതരാണ്. ദക്ഷിണാഫ്രിക്കയില്‍ നിന്ന് കഴിഞ്ഞ മാസം എടുത്ത സാംപിളുകളില്‍ 74 ശതമാനവും പുതിയ വകഭേദമാണ്. മാത്രവുമല്ല, ഇത് കൂടുതല്‍ യുവാക്കളെയാണ് ബാധിക്കുന്നതെന്നും വിദഗ്ദര്‍ പറയുന്നുണ്ട്.
എന്ത് തന്നെ ആയാലും പുതിയ പുതിയ വൈറസുകളെ പ്രതിരോധിക്കാനും അതിനൊപ്പം ജീവിക്കുവാനും നാം ഓരോ ദിവസവും തയ്യാറാകേണ്ടതായിട്ടുണ്ട്. ആദ്യത്തെ കോവിഡ്കാലം നമുക്ക് തന്ന പല പാഠങ്ങളും മറന്നു തുടങ്ങുമ്പോള്‍ പുതിയ പുതിയ വൈറസുകളെത്തി അവ ഓരോന്നായി ഓര്‍മ്മപ്പെടുത്തി കൊണ്ടിരിക്കുകയാണ്. എല്ലാം തികഞ്ഞവെന്ന് സ്വയം കരുതുന്നവര്‍ ഒന്നുമല്ലെന്നും അഹങ്കാരവും പണവും സ്വത്തുക്കളുമെല്ലാം ക്ഷണനേരം കൊണ്ട് നശിക്കാവുന്നവയാണെന്നും എന്നു തുടങ്ങി മനുഷ്യത്വം എന്തെന്നും കരുണ എന്തെന്നും വിശപ്പ് എന്തെന്നുമെല്ലാം അറിഞ്ഞൊരു കാലം തന്നെയായിരുന്നു കോവിഡ് കാലം.
ഓണക്കാലം, ക്രിസ്മസ്‌കാലം, വിഷുക്കാലം എന്നിങ്ങനെ ഓരോ കാലങ്ങള്‍ വരുമ്പോഴും അതില്‍ നിന്നെല്ലാം ഓരോ സന്ദേശങ്ങളാണ് കിട്ടുന്നത്. അത് പോലെ ഈ കൊറോണക്കാലവും എന്നും ശീലമാക്കേണ്ടതും അനുവര്‍ത്തിക്കേണ്ടതുമായ നിരവധി സന്ദേശങ്ങളാണ് തരുന്നത്. ഓരോ ദിവസവും ഓമിക്രോണിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുമ്പോള്‍ നമ്മള്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതായിട്ടുണ്ട്. അതുകൊണ്ട തന്നെ സാമൂഹിക അകലവും മാസ്‌കും മറ്റ് സജീകരണങ്ങളെല്ലാം തന്നെ പാലിച്ച് കൂടുതല്‍ ശ്രദ്ധാലുക്കളാകേണ്ട സനയം അതിക്രമിച്ചിരിക്കുന്നു.
https://www.facebook.com/Malayalivartha