ഒമിക്രോണ്‍ ബാധയുണ്ടായാല്‍ അഞ്ചുമുതല്‍ ഏഴുദിവസം വരെ മറ്റുള്ളവരിലേക്ക് പകരാന്‍ സാധ്യത; മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്
ഒമിക്രോണ്‍ ബാധയുണ്ടായാല്‍ അഞ്ചുമുതല്‍ ഏഴുദിവസം വരെ മറ്റുള്ളവരിലേക്ക് പകരാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. എത്ര അളവ് വൈറസ് ശരീരത്തില്‍ പ്രവേശിച്ചാല്‍ രോഗകാരണമാകുമെന്നത് രോഗവ്യാപനത്തില്‍ പ്രധാനമാണ്. ആള്‍ഫ, ഡെല്‍റ്റ വകഭേദങ്ങളെ അപേ ക്ഷിച്ച് ഒമിക്രോണ്‍ ബാധക്ക് കുറഞ്ഞ അളവ് വൈറസ് സാന്നിധ്യം മതി.
ആദ്യവ്യാപന ഘട്ടത്തില്‍ കണ്ടെത്തിയ ആല്‍ഫ വകഭേദം മൂലം രോഗബാധയുണ്ടാകാന്‍ താരതമ്യേനെ കൂടുതല്‍ വൈറസുകള്‍ ശരീരത്തില്‍ പ്രവേശിക്കണം. എന്നാല്‍ ഡെല്‍റ്റയില്‍ രോഗബാധക്ക് ആല്‍ഫ അപേക്ഷിച്ച് ഏഴില്‍ ഒന്ന് വൈറസുകള്‍ മതി.
ഒമിക്രോണിലേക്കെത്തുമ്ബോഴേക്കും ഡെല്‍റ്റയേക്കാള്‍ 40 മടങ്ങ് കുറവ് വൈറസ് സാന്നിധ്യം മതി രോഗബാധക്കിടയാകാന്. ഇതാണ് ഒമിക്രോണില്‍ കേസുകളുടെ എണ്ണം വര്‍ധിക്കാന്‍ കാരണമാവുക. ലക്ഷണം കാണുന്നതിന് രണ്ട് ദിവസം മുമ്ബ് വൈറസ് ശരീരത്തില്‍ പ്രവേശിച്ചിരിക്കാം. ലഭ്യമായ ഡേറ്റ പ്രകാരം പ്രഹരശേഷി കുറവാണ്.
കൂടുതല്‍പേര്‍ രോഗബാധിതരാകുന്ന ഘട്ടത്തിലേ എത്രത്തോളും പ്രഹരശേഷി എന്നത് വ്യക്തമാകൂ. ഒമിക്രോണ്‍ ഡെല്‍റ്റയേക്കാള്‍ മൂന്നിരട്ടി ജനിതക വകഭേദത്തിന് വിധേയമായ വൈറസാണ്. ജനിതക വകഭേദം വന്ന വൈറസുകളെ വേഗത്തില്‍ തിരിച്ചറിയുക എന്നത് പ്രതിരോധദൗത്യത്തില്‍ നിര്‍ണായകമാണെങ്കിലും ഇതിനുള്ള ജനിതകശ്രേണീകരണം സങ്കീര്‍ണവും ചെലവേറിയതുമാണ്.
https://www.facebook.com/Malayalivartha