ടോയ്‌ലറ്റില്‍ കൂടുതല്‍ സമയം ചിലവിടുന്നവര്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം....
മൊബൈല്‍ഫോണില്‍ ഫെയ്‌സ് ബുക്കും വാട്‌സ് ആപ്പും മറ്റ് സോഷ്യല്‍ മീഡിയകളും വരുന്നതിന് മുമ്പ് ആളുകള്‍ പലപ്പോഴും സമയം കളഞ്ഞിരുന്നത് പത്രം വായിച്ചും ബുക്ക്‌സുകള്‍ വായിച്ചുമൊക്കെയാണ്. ആ സമയത്ത് അളുകള്‍ക്ക് ധാരളം സമയം ഉണ്ടായിരുന്നു.
ടോയ്‌ലെറ്റില്‍ പോകണമെന്ന് തോന്നിയാല്‍ പോകും അഞ്ചുമിനിട്ടില്‍ കൂടുതല്‍ ആരും സമയമെടുക്കില്ല എന്ന് തന്നെ പറയാം. എന്നാല്‍ ആ സമയങ്ങളില്‍ ചിലരെങ്കിലും പത്രം വായന ടോയ്‌ലറ്റില്‍ ആക്കാറുണ്ട്. ഇപ്പോള്‍ അത് മാറി. ടോയ്‌ലെറ്റില്‍ പോകണമെങ്കില്‍ പോലും ഒട്ടുമിക്കവര്‍ക്കും മൊബൈല്‍ കൂടിയേ തീരൂ എന്ന അവസ്ഥയായി. ഫോണ്‍ നോക്കി മണിക്കൂറുകള്‍ ടോയ്‌ലറ്റില്‍ ചെലവഴിക്കാനും ഇവര്‍ക്ക് മടിയില്ല.
എന്നാല്‍ ഇത് ഗുരുതര രോഗങ്ങള്‍ വരുത്തി വയ്ക്കും എന്നാണ് ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നത്. ദീര്‍ഘനേരം മൊബൈല്‍ ഫോണ്‍ കൈയില്‍ പിടിച്ച് ടോയ്‌ലറ്റില്‍ ഇരിക്കുന്നത് കാരണം പൈല്‍സ് രോഗം വരാനാണ് ഏറ്റവും കൂടുതല്‍ സാദ്ധ്യത. പത്തുമിനിട്ടിലേറെ സമയം ടോയ്‌ലറ്റില്‍ ചെലവഴിക്കുന്നതുപോലും ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്നാണ് മുന്നറിപ്പ്. ഇന്നത്തെ ഭക്ഷണരീതി കൂടിയാകുമ്പോള്‍ ഇതിന് സാദ്ധ്യത ഏറെയാണ്.
ആവശ്യത്തിലധികം നേരം ടോയ്‌ലെറ്റില്‍ ഇരുന്നാല്‍ മലദ്വാരത്തിലുള്ള ഞരമ്പുകളിലെ ആയാസം വര്‍ദ്ധിക്കുന്നതാണ് ഇതിനുള്ള കാരണം. മലദ്വാര ഭിത്തികളില്‍ അധിക സമ്മര്‍ദ്ദം വരുന്നത് മൂലം ഹെമറോയ്ഡ്, ഫിഷര്‍ എന്നീ രോഗങ്ങളും ഉണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണ്.
എത്രനേരം ടോയ്‌ലറ്റില്‍ ചെലവഴിക്കുന്നുവോ അത്രയും നേരം മലാശയ സിരകളില്‍ രക്തം കലര്‍ന്ന് ഹെമറോയ്ഡുകള്‍ക്ക് കാരണമാകുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ബ്രിട്ടനില്‍ നടത്തിയ ഒരു സര്‍വേ പ്രകാരം 57 ശതമാനം പേരും ടോയ്‌ലെറ്റില്‍ പോകുമ്പോള്‍ മൊബൈല്‍ ഫോണ്‍ ദീര്‍ഘനേരം ഉപയോഗിക്കുന്നവരാണ്.
മൊബൈല്‍ ഫോണ്‍ മാത്രമല്ല, പുസ്തകങ്ങള്‍, പത്രങ്ങള്‍ എന്നിവ ടോയ്‌ലറ്റിലേക്ക് കൊണ്ടുപോകുന്നവരും ഇക്കൂട്ടത്തിലും. ഏതായാലും ഈ ശീലം അധികം വൈകാതെ ഉപേക്ഷിച്ചില്ലെങ്കില്‍ ഭാവിയില്‍ രോഗങ്ങള്‍ പേറി നടക്കേണ്ടി വരും എന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം.
https://www.facebook.com/Malayalivartha