കൗമാരക്കാരിൽ മാത്രമല്ല വിഷാദരോഗം! മുതിർന്നവരിലും കൂടുന്നു; കാരണം അമിത സമൂഹമാധ്യമങ്ങളുടെ ഉപയോഗമോ?? ഇതിനൊക്കെയും പിന്നിൽ മഹാമാരിയും കരണമായോ...
സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തോടെ ആയിരുന്നു വിഷാദ രോഗങ്ങളെ കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കം കുറിച്ചത്. പഠനങ്ങളിലൂടെ പറയുന്നത് സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതില്‍ കൗമാരക്കാര്‍ക്കു മാത്രമല്ല ഉത്കണഠയും വിഷാദരോഗവുമുണ്ടാകുന്നതെന്നാണ്.
സാധാരണ കൗമാരക്കാരില്‍ മാത്രം കണ്ടിരുന്ന വിഷാദരോഗം ഇപ്പോള്‍ മുതിര്‍ന്നവരിലും ഉണ്ടാകുന്നുണ്ട്. ടിക്‌ടോക്ക്, ഇന്‍സ്റ്റഗ്രാം, ഫെയ്‌സ്ബുക്ക് സ്‌നാപ്പ് ചാറ്റ് തുടങ്ങിയ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്ന മധ്യവയസ്‌ക്കരില്‍ വാഷാദ രോഗത്തിനു കാരണമാക്കുന്നുവെന്നു ജാമാ നെറ്റ് വര്‍ക്ക് ഓപ്പണ്‍ മെഡിക്കല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.
ശരാശരി 56 വയസ്സു പ്രായമായ 5395 പേരിലാണ് 2020 മെയ്ക്കും 2021 മെയ്ക്കും ഇടയില്‍ സര്‍വ്വേ പഠനം നടത്തിയത്. കോവിഡ് മഹാമാരി മധ്യവയസ്‌ക്കര്‍ എങ്ങനെ നേരിടുമെന്നറിയാനായി നടത്തിയ പഠനത്തിലാണ് കണ്ടെത്തിയത്. സമൂഹമാധ്യമങ്ങളുടെ ഉപയോഗം മാനസീകാരോഗ്യത്തെ എന്തെല്ലാം മാറ്റങ്ങള്‍ വരുത്തുന്നുണ്ടെന്നറിയാനായിട്ടാണ് ഗവേഷകര്‍ പഠനം നടത്തിയത്.
സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കാത്ത മധ്യവയസ്‌ക്കരെ അപേക്ഷിച്ച് ഉപയോഗിക്കുന്നവരില്‍ വിഷവാദ സമാനമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുവെന്നു ഹാര്‍വഡ് മെഡിക്കല്‍ സ്‌ക്കൂള്‍ ആന്‍ഡ് മസാച്ചുസെറ്റ്‌സ് ജനറല്‍ ഹോസ്പിറ്റലിലെ മനശാസ്ത്രവിഭാഗം പ്രഫസര്‍ റോയ് പെര്‍ലിസ് പറയുന്നു. എന്നാല്‍ സമൂഹമാധ്യമങ്ങളാണ് ഇവരെ വിഷാദത്തിേലക്ക് നയിച്ചത് എന്ന്തില്‍ തെളിവില്ല. വിഷാദരോഗമുളളവര്‍ സമൂഹമാധ്യമത്തിലേക്കു വരുന്നതാകാമെന്നും സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നു. സമൂഹമാധ്യമത്തില്‍ ചിലവിടുന്ന സമയം മുതിര്‍ന്നവരും ജാഗ്രതയോടെ ഇരിക്കണമെന്നും വിദഗ്ദര്‍ പറയുന്നു.
മഹാമാരിക്കു മുന്‍പ് അമേരിക്കയില്‍ മുതിര്‍ന്നവര്‍ 8.5 ശതമാനമായിരുന്നു വിഷാദരോഗം റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഇതിനു ശേഷം 33 ശതമാനമായി ഉയർന്നിരിക്കുകയാണ്.
https://www.facebook.com/Malayalivartha