ഭർത്താവറിയാതെ പ്രസവം നിർത്തി! പ്രസവിച്ചില്ലേൽ ഉപേക്ഷിക്കുമെന്ന് ഭർത്താവ്! പ്രസവം നിർത്തിയാൽ വീണ്ടും ഗർഭിണിയാകുമോ?
പ്രസവം നിർത്തിയാൽ വീണ്ടും ഗർഭിണിയാകുമോ? എന്നാണ് ഒരു യുവതിയുടെ സംശയം. യുവതി പറഞ്ഞത് ഇങ്ങനെയാണ്..... ഞാൻ ഇരുപത്തിരണ്ടു വയസ്സുള്ള സ്ത്രീയാണ്. എനിക്ക് രണ്ടു കുട്ടികളുണ്ടായിരുന്നു. അതിൽ ഒരാൾ ഈയിടെ മരിച്ചു പോയി. രണ്ടാമത്തെ പ്രസവശേഷം ഞാൻ ഭർത്താവറിയാതെ പ്രസവം നിർത്തി. ഇപ്പോൾ ഭർത്താവിന് ഒരു കുട്ടി കൂടെ വേണമെന്നാണ് ആഗ്രഹം. ഞാൻ പ്രസവിച്ചില്ലെങ്കിൽ എന്നെ ഉപേക്ഷിക്കുമെന്ന് പറയുന്നു. ഒരു പൊന്നുമോനെ തന്നെ വേണമെന്നാണ് നിർബന്ധം. ഞാൻ എന്താണ് ചെയ്യേണ്ടത്? ഒരു ശസ്ത്രക്രിയ ചെയ്താൽ ശരിയാകുമോ? ഇനി എനിക്കു ഗർഭിണിയാകാൻ സാധിക്കുമോ?
എന്നാൽ വിവാഹജീവിതത്തിൽ വിജയം നേടാൻ ഭാര്യയും ഭർത്താവും എല്ലാ കാര്യങ്ങളും ഉഭയസമ്മതത്തോടെ വേണം നടത്തുവാൻ. ഭർത്താവറിയാതെ നിങ്ങൾ പ്രസവം നിർത്തിയത് അക്ഷന്തവ്യമാണ്. നിരുത്തരവാദപരവുമാണ്. ഇന്നത്തെ ചിന്താഗതി രണ്ടു കുട്ടികൾ മതി എന്നുള്ളതാണ്. വന്ധ്യതയുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നതിനൊപ്പം ഇന്ന് വന്ധ്യതാ ക്ലിനിക്കുകളുടെ എണ്ണവും കൂടിക്കൊണ്ടിരിക്കുകയാണ് എന്നാണ് ഒരു പ്രമുഖ മാധ്യമത്തിൽ പറയുന്നത്.
എന്നാൽ ഭാര്യ പ്രസവിക്കുന്നില്ല എന്ന കാരണത്താൽ ഭാര്യയെ ഉപേക്ഷിക്കുന്നു എന്നു പറയുന്നത് പരിതാപകരമാണ്. സ്ത്രീയുടെ അണ്ഡാശയത്തിൽ നിന്ന് മാസത്തിൽ ഒരു ദിവസം ഒരു അണ്ഡം വിക്ഷേപിക്കുന്നു. ഒരു ദിവസത്തിനകം ബീജവുമായി സന്ധിച്ചില്ലെങ്കിൽ അത് നശിച്ചു പോകും. ലൈംഗിക ബന്ധത്തിൽ പുരുഷബീജം യോനി വഴി ഗർഭപാത്രത്തിലെത്തിയ ശേഷം ട്യൂബ് വഴി അണ്ഡാശയത്തിലെത്തുന്നു. അണ്ഡവിക്ഷേപസമയത്ത് വേണ്ടത്ര ബീജം ഉണ്ടെങ്കിൽ മാത്രമേ ഗർഭിണിയാകാൻ സാധിക്കുകയുള്ളു.
അതോടപ്പം തന്നെ വന്ധ്യതാക്ലിനിക്കിൽ കുട്ടികളുണ്ടാകാൻ പല മാർഗങ്ങളും ലഭ്യമാണ്. പക്ഷേ, കുട്ടി ആണോ പെണ്ണോ എന്ന് നിർബന്ധിക്കാൻ സാധ്യമല്ല. പ്രസവം നിർത്താൻ വേണ്ടി പല മാർഗങ്ങളും ഇപ്പോഴുണ്ട്. കോപ്പർടിയാണ് ഗർഭനിരോധനമാർഗമായി എളുപ്പത്തിൽ സ്വീകരിക്കാൻ കഴിയുന്നത്. പ്രസവത്തോടു കൂടെ അണ്ഡാശയ ട്യൂബ് മുറിച്ച് അറ്റം കെട്ടുന്നതാണ് മറ്റൊരു മാർഗം നിങ്ങളുടെ കാര്യത്തിൽ അതാണ് ചെയ്തിരിക്കുന്നത്. ട്യൂബ് വീണ്ടും കൂട്ടിച്ചേർത്ത് നിങ്ങളുടെ പ്രശ്നം പരിഹരിക്കാവുന്നതാണ്. എന്നാൽ വിജയസാധ്യത മുപ്പതു ശതമാനമെന്നാണ് കണക്കുകൾ കാണിക്കുന്നത്.
കൂടാതെ ബീജവും അണ്ഡവും പുറത്തെടുത്ത് സംയോജിപ്പിച്ച് ഗർഭപാത്രത്തിൽ നിക്ഷേപിച്ചു വളർത്തിയെടുക്കുന്നതിനെയാണ് ടെസ്റ്റ്യൂബ് ശിശു എന്നു പറയുന്നത്. ഒരു വന്ധ്യതാ ക്ലിനിക്കിൽ ചെന്ന് നിങ്ങൾക്ക് യോജിച്ച വഴി തിരഞ്ഞെടുക്കുക എന്നതാണ് ഉചിതമായ രീതി.
https://www.facebook.com/Malayalivartha