കൊവിഡിനെ പ്രതിരോധിക്കാൻ പുതിയ മരുന്ന്; ജനങ്ങള്‍ക്ക് സൗജന്യമായി നല്‍കണമെന്നാവശ്യവുമായി കമ്പനി ഉടമ
ഔഷധി നിര്‍മ്മിക്കുന്ന കൊവിഡ് പ്രതിരോധ മരുന്നായ ആയുഷ് ക്വാഥ് ഗുളിക സംസ്ഥാനത്തെ ജനങ്ങള്‍ക്ക് സൗജന്യമായി നല്‍കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന്റെ പദ്ധതി സമര്‍പ്പിച്ചെന്ന് ഔഷധി ചെയര്‍പേഴ്‌സണ്‍ ശോഭന ജോര്‍ജ് പറഞ്ഞു.
ഔഷധിയില്‍ രണ്ട് വര്‍ഷത്തിനുളളില്‍ ഇത്പാദനത്തിലും വില്‍എനയിലും നൂറ് ശതമാനം വര്‍ദ്ധന നേടാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവര്‍ പറഞ്ഞു.
ആയുഷ് പ്രതിരോധ മരുന്ന്, പൊടി രൂപത്തിലാണ് നിലവില്‍ വിപണിയിലെത്തിയിരിക്കുന്നത്. ഗുണന്മേയില്‍ ഒട്ടും മാറ്റം വരുത്താതെ ഇപ്പോള്‍' ആയുഷ് ക്വാഥ് ടാബലറ്റ് ആക്കിയിരിക്കുകയാണ്. മുതിര്‍ന്നവര്‍ രണ്ടും കുട്ടികള്‍ ഒന്നു കഴിച്ചാല്‍ പ്രതിരോധശേഷിയുണ്ടാകും. വിപണിയില്‍ ഇത്തരത്തില്‍ ടാബലറ്റുകള്‍ ഉണ്ടെങ്കിലും വില കൂടുതലും ഗുണമേന്മ കുറവുമാണ്.
വിപണിയിലുളള ടാബലറ്റുകള്‍ക്ക് ഒരെണ്ണത്തിന് 2.75 മുതല്‍ മൂന്ന് രൂപ വരെ വിലയുളളപ്പോള്‍ ഔഷധിയുടെ ടാബലറ്റിന് 70 പൈസ മാത്രമേ വില ഈടാക്കുന്നുളളൂ. ഇത് എല്ലാവര്‍ക്കും സൗജന്യമായിയെത്തിക്കാനാണ് സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha