ഉറങ്ങാന്‍ കഴിയുന്നില്ലെന്ന് പറയുന്നവര്‍ക്ക് ശരിയായി ഉറങ്ങാന്‍ ചില മാര്‍ഗങ്ങള്‍
ഉറക്കമാണ് എല്ലാം എല്ലാം. എങ്കിലും പലര്‍ക്കും ഉറക്കം വരാത്ത അവസ്ഥയുണ്ട്. ഉറക്കം വരാത്ത രാത്രികള്‍ ശരീരത്തേയും മനസിനേയും ഉലയ്ക്കും. പലരേയും അലട്ടുന്ന പ്രശ്‌നങ്ങളിലോന്നാണ് ഉറക്കമില്ലായ്മ അഥവാ ഇന്‍സോംനിയ. ഗാഡമായ ഉറക്കം ലഭിക്കുന്നതിനുള്ള താമസവും ഉറക്കം ഇടയ്ക്ക് മുറിയുന്നതുമായ അവസ്ഥയാണ് ഇന്‍സോംനിയ.
വിഷാദം, ഉത്കണ്ഠ, കോപം തുടങ്ങിയ മാനസികാരോഗ്യപ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കാന്‍ ഉറക്കക്കുറവ് കാരണമാകുന്നു. കുറച്ചു ദിവസങ്ങള്‍ക്കുശേഷം ഭേദപ്പെടുന്ന അക്യൂട്ട് ഇന്‍സോംനിയയാണ് സാധാരണയായി പലരിലും കണ്ടുവരുന്നത്. പക്ഷേ ഉറക്കമില്ലായ്മ ആഴ്ചകളോളം തുടര്‍ന്നാല്‍ അതിനെ ക്രോണിക്ക് ഇന്‍സോംനിയ എന്നുപറയും. ചിട്ടയായ ചികിത്സയിലൂടെയും ജീവിതലൈിയിലൂടെയും മാത്രമേ ഈ ഗുരുതരാവസ്ഥയില്‍ നിന്നും രക്ഷ നേടാനാകൂ.
രാത്രിയില്‍ ഉയര്‍ന്ന അളവില്‍ ഭക്ഷണം കഴിച്ചാല്‍ ദഹിക്കാന്‍ കൂടുതല്‍ സമയമെടുക്കുകയും അത് ഉറക്കത്തെ ബാധിക്കുകയും ചെയ്യും. മസാലയും കൊഴുപ്പും കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങള്‍, മദ്യം എന്നിവ ഉറക്കത്തിനുമുമ്പ് ഒഴിവാക്കുക. ഉറങ്ങുന്നതിന് ഒരുമണിക്കൂര്‍ മുമ്പ് മൊബൈല്‍, ലാപ്‌ടോപ്പ് എന്നിവ ഉപയോഗിക്കാതിരിക്കുക. അനാവശ്യ ചിന്തകള്‍ അകറ്റി മനസിനെ ശാന്തമാക്കുക.
https://www.facebook.com/Malayalivartha