കൊളസ്‌ട്രോള്‍ നിയന്ത്രിക്കാന്‍ പുതിയ മരുന്ന് കണ്ടെത്തി
കൊളസ്‌ട്രോള്‍ ഫലപ്രദമായി നിയന്ത്രണവിധേയമാക്കാന്‍ പുതിയ മരുന്ന് കണ്ടെത്തി. വര്‍ഷത്തില്‍ ആവശ്യാനുസരണം രണ്ടോ നാലോ തവണ മാത്രം ഈ കുത്തിവെപ്പെടുത്താല്‍ കൊളസ്‌ട്രോള്‍ നിയന്ത്രിക്കാന്‍ കഴിയുമെന്ന് പുതിയ പഠനങ്ങള്‍ പറയുന്നു.
ചീത്ത കൊളസ്‌ട്രോളിന്റെ ഉത്പാദനം തടയുന്നതിലൂടെയാണ് ഈ കുത്തിവെപ്പിലൂടെ കൊളസ്‌ട്രോള്‍ നിയന്ത്രണവിധേയമാകുന്നത്. മരുന്നിന്റെ ആദ്യഘട്ട പരീക്ഷണം വിജയമായി. രണ്ടാംഘട്ട പരീക്ഷണം ഈ വര്‍ഷം അവസാനത്തോടെയും മൂന്നാംഘട്ട പരീക്ഷണം 2017ലും നടക്കും. അല്‍നിലം ഫാര്‍മസ്യൂട്ടിക്കല്‍സ് ആന്‍ഡ് മെഡിസിന്‍സ് എന്ന കമ്പനിയാണ് മരുന്ന് കണ്ടെത്തിയിരിക്കുന്നത്. 69 രോഗികളിലാണ് ആദ്യഘട്ട പരീക്ഷണം നടത്തിയത്. 300 മില്ലിഗ്രാം മരുന്ന് നല്‍കിയതിലൂടെ 12 ആഴ്ചത്തേക്ക് കൊളസ്‌ട്രോള്‍ പകുതിയിലേറെ കുറയ്ക്കാന്‍ കഴിഞ്ഞതായാണ് കണ്ടെത്തിയിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha