ഇത് അപൂർവ്വങ്ങളിൽ അപൂർവ്വം; അമേരിക്കയില്‍ ഗര്‍ഭസ്ഥ ശിശുവിന്‍റെ ഹൃദയത്തില്‍ നിന്ന് ട്യൂമര്‍ നീക്കം ചെയ്തു: അടിയന്തര ശസ്ത്രക്രിയ നടത്തി സൗദി ഡോക്ടര്‍
ഇത് അപൂർവ്വങ്ങളിൽ അപൂർവ്വം എന്നല്ലാതെ മറ്റെന്ത് പറയാൻ അമേരിക്കയില്‍ ഗര്‍ഭസ്ഥ ശിശുവിന്‍റെ ഹൃദയത്തില്‍ നിന്ന് ട്യൂമര്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത് വലിയ നേട്ടമാണ് സൗദി ഡോക്ടർ സ്വന്തമാക്കിയത്
ഒഹായോയിലെ ക്ലീവ്‌ലാന്‍ഡ് മെഡിക്കല്‍ സെന്‍ററിലാണ് സൗദി പൗരനായ ഡോ. ഹാനി നജ്മിന്‍റെ നേതൃത്വത്തില്‍ അപൂര്‍വവും സങ്കീര്‍ണവുമായ ശസ്ത്രക്രിയ നടന്നത്. ലോകത്തെല്ലാം വലിയ ചർച്ചക്കാണ് ഈ സംഭവം വഴിതിരിച്ച് വിട്ടിരിക്കുന്നത്.
അഞ്ച് മാസമായ ഗര്‍ഭസ്ഥ ശിശുവിന്‍റെ ഹൃദയത്തില്‍ നിന്ന് ട്യൂമര്‍ വിജയകരമായി നീക്കം ചെയ്ത വളരെ സങ്കീര്‍ണവും അപൂര്‍വവുമായ ശസ്ത്രക്രിയയായിരുന്നു ഇത്. സാം ഡ്രെനണ്‍ എന്ന അമേരിക്കന്‍ യുവതിയുടെ ഗര്‍ഭപാത്രത്തില്‍ വളരുന്ന ശിശുവിന്‍റെ ഹൃദയത്തിലാണ് ഇത്രയും സൂക്ഷ്മമായ ശസ്ത്രക്രിയ നടന്നത്.
ഇതിന് നേതൃത്വം നല്‍കിയത് ഡോ. ഹാനി നജ്മാണ്. അപൂര്‍വ ശസ്ത്രക്രിയയുമായ ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങള്‍ ക്ലീവ്‌ലാന്‍റ് മെഡിക്കല്‍ സെന്‍റര്‍ പുറത്തുവിട്ടതോടെ ആഗോളതലത്തില്‍ തന്നെ മാധ്യമങ്ങളില്‍ വലിയ വാര്‍ത്താ പ്രാധാന്യം നേടുകയായിരുന്നു.
ക്ലീവ്‌ലാന്‍റ് മെഡിക്കല്‍ സെന്‍ററിലെ കാര്‍ഡിയാക് സര്‍ജറി വിഭാഗത്തിെന്റ തലവനാണ് ഡോ. ഹാനി നജ്മ്. യുവതിയുടെ വയറും ഗര്‍ഭപാത്രവും ശസ്ത്രക്രിയയിലൂടെ തുറന്നാണ് ട്യൂമര്‍ നീക്കം ചെയ്തത്. ഗര്‍ഭസ്ഥശിശുവിെന്റ കൈകള്‍ ഉയര്‍ത്താനും നെഞ്ചിലെ അറയില്‍ പ്രവേശിക്കാനും ട്യൂമര്‍ നീക്കം ചെയ്യാനും രക്തയോട്ടം പുനഃസ്ഥാപിക്കാനും സൗദി ഡോക്ടറുടെ നേതൃത്വത്തിലുള്ള സംഘത്തിന് കഴിഞ്ഞു.
പൂര്‍ണവളര്‍ച്ചയെത്തി പ്രസവിക്കാന്‍ വേണ്ടി ഗര്‍ഭപാത്രത്തില്‍ ശിശുവിനെ സുരക്ഷിതമായി തിരികെ വെച്ചു. ജൂലൈ 13നാണ് ശസ്ത്രക്രിയ നടന്നത്. 10 ആഴ്ചക്ക് ശേഷം സിസേറിയന്‍ ശസ്ത്രക്രിയയിലൂടെ സാം ഡ്രൈനണ്‍ കുഞ്ഞിന് ജന്മം നല്‍കി. ഓപറേഷന്‍ വിജയിച്ചതായും കുട്ടിയുടെ ജനനം പൂര്‍ണ ആരോഗ്യത്തോടെയാണെന്നും മെഡിക്കല്‍ സെന്‍റര്‍ അധികൃതര്‍ സ്ഥിരീകരിച്ചു.
25 ആഴ്ച ഗര്‍ഭിണിയായിരിക്കുമ്ബോഴാണ് തന്‍റെ ശിശുവിന്‍റെ ഹൃദയത്തില്‍ ട്യൂമറുള്ളത് കണ്ടെത്തുന്നതെന്ന് സാം ഡ്രെനണ്‍ എന്‍.ബി.സി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഗര്‍ഭസ്ഥ ശിശുവിെന്റ ജീവന്‍ നിലനിര്‍ത്താന്‍ അടിയന്തര ശസ്ത്രക്രിയ ആവശ്യമാണെന്ന് ആ സമയത്ത് ഡോക്ടര്‍മാര്‍ പറഞ്ഞതായും സാം ഡ്രെനണ്‍ പറഞ്ഞു.
https://www.facebook.com/Malayalivartha