തുണി മാസ്ക്ക് വെച്ചിട്ട് യാതൊരു കാര്യവുമില്ല, നിരവധി ആളുകൾ രോഗികളാകാനുള്ള സാധ്യത, വെറുതെ അപകടം ക്ഷണിച്ച് വരുത്തരുതേ... ശ്വാസകോശ രോഗമുള്ളവർക്കും മുന്നറിയിപ്പ്, വൈറസിനെ പൂർണ്ണമായി തടയാൻ ആരോഗ്യവിദഗ്ധരുടെ പുതിയ നിർദ്ദേശങ്ങൾ
കൊവിഡിന്റെ ഒമൈക്രോൺ വകഭേദം അതിവേഗം പടരുകയാണ്. പ്രതിദിന പോസിറ്റീവ് കേസുകളുടെ എണ്ണം വർധിക്കുമ്പോഴും ജനങ്ങൾ വേണ്ടത്ര മുൻകരുതലുകൾ എടുക്കിന്നില്ല എന്നതാണ് വാസ്തവം. ഇപ്പോഴിതാ ഒമൈക്രോൺ വകഭേദത്തെ ചെറുക്കാൻ തുണി മാസ്കിന് കഴിയില്ലെന്നാണ് വിദഗ്ധർ പറയുന്നത്. എൻ95 മാസ്കോ, മൂന്ന് ലെയറുള്ള സർജിക്കൽ മാസ്കോ ഉപയോഗിക്കണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
വായുവിലെ 95 ശതമാനം കണികകളെയും പൊടിപടലങ്ങളെയും എൻ95 മാസ്കിന് അരിച്ചെടുക്കാനാകുമെന്ന് അമേരിക്കയിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അഭിപ്രായപ്പെടുന്നു. കൂടുതലായും ആരോഗ്യപ്രവർത്തകരും മുൻനിര പോരാളികളുമാണ് ഇത്തരം മാസ്ക് കൂടുതൽ ധരിക്കാറുള്ളത്.
എൻ95 മാസ്കുമായി താരതമ്യപ്പെടുത്തുമ്പോൾ സർജിക്കൽ മാസ്ക് കുറച്ച് അയഞ്ഞതാണെങ്കിലും അവയും തുണി മാസ്കിനേക്കാൾ മെച്ചപ്പെട്ട രീതിയിൽ അണുവാഹകരായ കണികകളെ തടയും. വായുവിലെ കണികകളിൽ തങ്ങി നിന്ന് പടരുന്ന കൊറോണ വൈറസിനെ തടുക്കാൻ സാധാരണ മാസ്ക് കൊണ്ടൊന്നും സാധിക്കില്ലെന്ന് ജോർജ് വാഷിങ്ടൺ സർവകലാശാലയിലെ പബ്ലിക് ഹെൽത്ത് പ്രൊഫസർ ലിയാന വെൻ പറയുന്നു.
സർജിക്കൽ മാസ്കിന് പുറമേ ഒരു തുണി മാസ്ക് കൂടി വയ്ക്കുന്ന ഇരട്ട മാസ്കിങ് അധിക സംരക്ഷണം നൽകുമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു. തിരക്കുള്ള സ്ഥലങ്ങളിൽ പോകുന്നവർ എൻ95, കെഎൻ95, കെഎഫ്94 പോലുള്ള മാസ്കുകൾ വയ്ക്കുന്നത് നന്നായിരിക്കുമെന്നും പ്രൊഫ. ലിയാന കൂട്ടിച്ചേർത്തു. വായുവിലെ വർധിച്ചു വരുന്ന മലിനീകരണത്തിനെതിരെയും എൻ95 പോലുള്ള മാസ്കുകൾ സംരക്ഷണം നൽകും.
അലർജി, ആസ്മ, ബ്രോങ്കൈറ്റിസ് പോലുള്ള ശ്വാസകോശ പ്രശ്നങ്ങളുള്ളവർ എൻ95 മാസ്ക് തന്നെ ഉപയോഗിക്കണമെന്നും ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്. അതേസമയം ആരോഗ്യപരിചരണത്തിന്റെ ലഭ്യതയാവും ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് ലോകാരോഗ്യ സംഘടന ചീഫ് സയന്റിസ്റ്റ് ഡോ.സൗമ്യ സ്വാമിനാഥൻ പറഞ്ഞു. നിരവധി ആളുകൾ രോഗികളാകാനുള്ള സാധ്യതയും കൂടുതലാണെന്ന് അവർ പറഞ്ഞു. നിരവധി ആളുകൾ രോഗികളാകാനുള്ള സാധ്യത കൂടുതലാണെന്നും അവർ മുന്നറിയിപ്പു നൽകി.
രോഗവ്യാപനം വേഗത്തിലാകുന്നതോടെ ആശുപത്രികളിൽ തിരക്ക് വർധിക്കും. ആഗോളതലത്തിൽ പുതിയ ആശങ്കകൾ ഉണർത്തുകയും വീടുകളിലേക്കു പരിചരണം മാറ്റേണ്ട സ്ഥിതിയുണ്ടാകുമെന്നും ഡോ. സൗമ്യ സ്വാമിനാഥൻ വ്യക്തമാക്കി. ആശങ്കാകുലരാകുന്ന ആളുകൾ ഒരു ഡോക്ടറെ കാണുകയോ ആരോഗ്യ പ്രവർത്തകരുടെയോ ഉപദേശം തേടുകയോ വേണം. അതിനുള്ള സൗകര്യം ഒരുക്കുകയാണ് വേണ്ടതെന്നും ഡോ. സൗമ്യ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha