ഒമിക്രോൺ പിടിപെട്ടാൽ ചർമ്മത്തിൽ പ്രകടമാകും ഈ ലക്ഷണങ്ങൾ, ശരീരത്തിലുണ്ടാകുന്ന ഇത്തരം മാറ്റങ്ങൾ നിങ്ങൾ അറിയാതെ പോകരുത്, പുതിയ വകഭേദം ഉയർന്ന അപകടസാധ്യത സൃഷ്ടിക്കുമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ഒമിക്രോണിന്റെ ഭീതിയിലാണ് ലോകം. ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ കൊവിഡിന്റെ പുതിയ വേരിയന്റായ ഒമിക്രോൺ ഇപ്പോൾ പല രാജ്യങ്ങളിലും പലർന്ന് പിടിച്ച് കഴിഞ്ഞു.അതിനാൽ രോഗബാധിതരുടെ എണ്ണം അതിവേഗമാണ് കുതിച്ചുയരുന്നത്. ഡെൽറ്റയെ കീഴടക്കി അമേരിക്ക പോലുള്ള രാജ്യങ്ങളിലെ പ്രബല വകഭേദമായി ഒമിക്രോൺ മാറിക്കഴിഞ്ഞു.
ഇപ്പോൾ പുതിയ വേരിയന്റിന്റെ ലക്ഷണങ്ങളെ കുറിച്ച് വിശദീകരിക്കുകയാണ് ആരോഗ്യവിദഗ്ധർ. പുതിയ വേരിയന്റ് വളരെ ഉയർന്ന അപകടസാധ്യത സൃഷ്ടിക്കുമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. യുകെയുടെ ZOE കൊവിഡ് സ്റ്റഡി ആപ്പ് അനുസരിച്ച് ഒമിക്രോണിന്റെ സാധാരണയായി റിപ്പോർട്ട് ചെയ്യപ്പെട്ട ചില ലക്ഷണങ്ങൾ എതൊക്കെയാണെന്ന് നോക്കാം....
നേരിയ പനി, തൊണ്ടയിൽ പൊട്ടൽ, തുമ്മൽ, ശരീര വേദന, ക്ഷീണം, രാത്രി വിയർക്കുക എന്നിവയാണ് ഒമിക്രോൺ പിടിപെട്ടാൽ കൂടുതലായി പ്രകടമാകുന്ന ലക്ഷണങ്ങൾ. ചിലരിൽ ഛർദ്ദി, വിശപ്പില്ലായ്മ എന്നിവും കണ്ട് വരുന്നു. പുതിയ കൊവിഡ് വകഭേദം ബാധിച്ചാൽ ചർമ്മത്തിലും ചില മാറ്റങ്ങൾ ഉണ്ടാകാമെന്നാണ് സ്റ്റഡി ആപ്പിൽ പുതിയതായി പറയുന്നത്.
ചൊറിഞ്ഞു പൊട്ടുക അല്ലെങ്കിൽ തിണർപ്പാണ് ഒമിക്രോൺ പിടിപെട്ടാൽ ചർമ്മത്തിൽ പ്രകടമാകുന്ന മറ്റൊരു ലക്ഷണം. ചർമ്മത്തിലെ തിണർപ്പ് പലപ്പോഴും കൊവിഡുമായി ബന്ധപ്പെട്ടിരിക്കുന്നു. SARs-COV-2 വൈറസ് മൂലമുണ്ടാകുന്ന കോശജ്വലനത്തിന്റെ ലക്ഷണമാകാം ഇത് എന്ന് നേരത്തെയുള്ള പഠനങ്ങൾ അഭിപ്രായപ്പെട്ടിരുന്നു.
ചർമ്മത്തിലെ തിണർപ്പ് കൊവിഡ് 19 ന്റെ നാലാമത്തെ പ്രധാന ലക്ഷണമായി കണക്കാക്കണമെന്ന് ZOE COVID പഠന ആപ്പ് റിപ്പോർട്ട് ചെയ്യുന്നു. കൊറോണ വൈറസ് ബാധിച്ചവരിൽ 'ചിൽബ്ലെയിൻ' എന്നറിയപ്പെടുന്ന അവസ്ഥ ഉണ്ടാകുന്നതായും പഠനത്തിൽ പറയുന്നു. കാൽവിരലുകളിൽ ചുവപ്പും പർപ്പിൾ നിറത്തിലുള്ള മുഴകളിലേക്കും നയിച്ചേക്കാം. ഇത് വേദനയും ചൊറിച്ചിലും ഉണ്ടാക്കാം.
ഒമിക്രോണിന്റെ ലക്ഷണങ്ങൾ തൊണ്ട വേദന (ഇടര്‍ച്ച): ദക്ഷിണാഫ്രിക്കൻ ഡോക്ടർ ആഞ്ചലിക് കോറ്റ്‌സി പറയുന്നതനുസരിച്ച്, ഒമിക്രോൺ ബാധിച്ച രോഗികൾക്ക് തൊണ്ടവേദനയോ അതിന് സമാനമായ തൊണ്ട പോറൽ പോലെയുള്ള പ്രശ്‌നമാണ് കാണുന്നത്. ഈ രണ്ട് അവസ്ഥകളും ഒരു പരിധിവരെ സമാനമായിരിക്കാമെങ്കിലും, തൊണ്ടയിലെ പോറൽ പ്രശ്നം കൂടുതൽ വേദനാജനകമായിരിയ്ക്കും.
ക്ഷീണം: മറ്റ് വകഭേദങ്ങളെപ്പോലെ ഒമിക്രോണ്‍ ബാധിക്കുന്നവര്‍ക്കും കടുത്ത ക്ഷീണം ഉണ്ടാകും. കടുത്ത ക്ഷീണം, ഊര്‍ജ്ജമില്ലായ്മ, വിശ്രമിക്കാനുള്ള ശക്തമായ ആഗ്രഹം എന്നിവ അനുഭവപ്പെടാം. ഇത് നമ്മുടെ ദൈനംദിന പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താം. ഈ അവസ്ഥ അഭിമുഖീകരിക്കുന്നവര്‍ ഒരു ഡോക്ടറെ കാണുന്നത് ഉറപ്പാക്കുക.
നേരിയ പനി: കൊറോണ വൈറസ് ആരംഭിച്ചതു മുതൽ റിപ്പോർട്ട് ചെയ്യപ്പെട്ട പ്രധാന ലക്ഷണങ്ങളിൽ ഒന്നാണ് പനി. എന്നാൽ ഒമിക്രോണിന്‍റെ പനികടുത്തതാവില്ല എന്നാല്‍ കൂടുതല്‍ ദിവസങ്ങള്‍ നീണ്ടു നില്‍ക്കും എന്നാണ് പഠനങ്ങള്‍ പറയുന്നത്.
വരണ്ട ചുമ: ദക്ഷിണാഫ്രിക്കയിലെ ആരോഗ്യ വകുപ്പിന്‍റെ അഭിപ്രായത്തിൽ, ഒമിക്രോൺ ബാധിച്ച ആളുകൾക്ക് വരണ്ട ചുമ ഉണ്ടാകാം. കോവിഡ്- 19ന്‍റെ ലക്ഷണങ്ങളിലും ഇത് പ്രകടമായിരുന്നു. നിങ്ങളുടെ തൊണ്ട വരണ്ടതായി അനുഭവപ്പെടുമ്പോൾ അല്ലെങ്കിൽ അണുബാധ മൂലം തൊണ്ടയിൽ എന്തെങ്കിലും കുടുങ്ങിയതായി അനുഭവപ്പെടുമ്പോഴാണ് വരണ്ട ചുമ ഉണ്ടാകുന്നത്.
രാത്രിയില്‍ അമിത വിയർപ്പ്: ദക്ഷിണാഫ്രിക്കയിലെ ആരോഗ്യ വകുപ്പിലെ ഡോക്ടർമാര്‍ പറയുന്നതനുസരിച്ച് രാത്രിയില്‍ ഉണ്ടാകുന്ന അമിത വിയര്‍പ്പ് ഈ രോഗത്തിന്‍റെ ലക്ഷണങ്ങളാണ്. അതേ സമയം, ഏറ്റവുമധികം ആശ്ചര്യപ്പെടുത്തുന്ന കാര്യം, ഈ രോഗം ബാധിച്ച ഒരാൾ എസി പ്രവർത്തിപ്പിച്ചോ തണുത്ത സ്ഥലത്തോ ഉറങ്ങിയാലും അയാൾ വിയർക്കുന്നു എന്നതാണ്. ഒമിക്രോണിന്‍റെ ഏറ്റവുമൊടുവില്‍ പുറത്തുവന്ന ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക. സംശയം തോന്നുന്നപക്ഷം ഉടന്‍ തന്നെ ആരോഗ്യ വിദഗ്ധരെ സമീപിക്കുക.
https://www.facebook.com/Malayalivartha