കൊറിയൻ സൗന്ദര്യവും ഫിറ്റ്നസും; ചില നല്ല ശീലങ്ങൾ തുടർന്നാൽ മതി, ഭാരം വേഗത്തിൽ കുറയ്ക്കാന്‍ സഹായിക്കുന്ന അഞ്ച് കൊറിയന്‍ രഹസ്യങ്ങൾ ഇതാ
ലോകത്ത് ഒട്ടുമിക്കവറിലും കെ-പോപ്, കെ- ബ്യൂട്ടി എന്നിങ്ങനെയുള്ള ട്രെൻഡ് പടർന്നിരിക്കുകയാണ്. കാരണം കൊറിയന്‍ സിനിമകളും ടിവി സീരിസുകളും അവിടുത്തെ കെ-പോപ് ബാന്‍ഡ് പ്രകടനങ്ങളുമൊക്കെ കാണുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. ഇത്തരത്തിൽ ഓരോന്നും കണ്ണിലുടക്കുന്ന ഒരു കാര്യമുണ്ട്. അതില്‍ അഭിനയിക്കുന്നവരുടെ ആകാര വടിവൊത്ത ശരീരം, സൗന്ദര്യം എന്നിങ്ങനെയൊക്കെ തന്നെയാണ്.
കൊറിയക്കാരുടെ ചര്‍മത്തിന്‍റെ തിളക്കം പോലെതന്നെ പ്രശസ്തമാണ് അവരുടെ ഫിറ്റ്നസും. ഈ ഫിറ്റ്നസിന്‍റെ രഹസ്യം കൊറിയക്കാരുടെ ജീനുകളില്‍ മാത്രമല്ല, അവരുടെ ചില നല്ല ശീലങ്ങളില്‍ കൂടിയാണുള്ളത്.
അങ്ങനെ ഭാരം കുറയ്ക്കാനും ഫിറ്റ്നസ് കാത്തു സൂക്ഷിച്ച് ആരോഗ്യത്തോടെ ഇരിക്കാനും ആര്‍ക്കും പിന്തുടരാവുന്ന ചില കൊറിയന്‍ ശീലങ്ങള്‍ പരിചയപ്പെടാം.
1. കടല്‍ മത്സ്യങ്ങള്‍
കൊറിയക്കാരുടെ ഭക്ഷണക്രമത്തിലെ ഒഴിച്ചുകൂടാനാകാത്ത വിഭവമാണ് കടല്‍ മത്സ്യങ്ങള്‍. ലീന്‍ പ്രോട്ടീനുകള്‍ ധാരാളം അടങ്ങിയതും കൊഴുപ്പും കാലറികളും കുറഞ്ഞതുമായ സീഫുഡ് കൊറിയക്കാരെ ദുര്‍മേദസ്സില്‍ നിന്നും കാത്തു രക്ഷിക്കുകയാണ് ചെയ്യുന്നത്. ചിക്കനോ ബീഫോ അപേക്ഷിച്ച് കൂടുതല്‍ ആരോഗ്യകരമായ സീഫുഡ് പെട്ടെന്ന് ദഹിക്കുകയും ചെയ്യുന്നതാണ്. ഇവയിലെ ഉയര്‍ന്ന പ്രോട്ടീന്‍ തോത് ദീര്‍ഘനേരത്തേക്ക് വിശക്കാതെയിരിക്കാനും സഹായകമാകുന്നു.
2. പച്ചക്കറികള്‍
കടല്‍ വിഭവങ്ങളുടെ ആരാധകരാണെങ്കിലും പച്ചക്കറികളും കൊറിയക്കാര്‍ ധാരാളമായി ഉൾപ്പെടുത്താറുണ്ട്. പല നിറത്തിലും തരത്തിലും പെട്ട പച്ചക്കറികള്‍ ഭക്ഷണമെനുവില്‍ ഉള്‍പ്പെടുത്താന്‍ ഇവര്‍ ശ്രദ്ധിക്കാറുമുണ്ട്.
3. പുളിപ്പിച്ച ഭക്ഷണങ്ങള്‍
കൊറിയക്കാരുടെ ഭക്ഷണവിഭവങ്ങള്‍ക്കൊപ്പം സൈഡ് ഡിഷായി എപ്പോഴും കാണപ്പെടുന്ന ഒന്നാണ് കിംചി എന്ന പരമ്പരാഗത വിഭവം. കാബേജ്, റാഡിഷ്, ഗ്രീന്‍ ഒനിയന്‍ പോലുള്ള പച്ചക്കറികള്‍ പുളിപ്പിച്ചാണ് കിംചി ഉണ്ടാക്കുന്നത് തന്നെ. ഇവയ്ക്ക് മേല്‍ പഞ്ചസാര, ഉപ്പ്, ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, മുളക്, കുരുമുളക് പോലുള്ളവ വിതറിയ ശേഷമാണ് പൊതുവെ കഴിക്കാറുള്ളത്. പുളിപ്പിച്ച ഈ ഭക്ഷണവിഭവങ്ങള്‍ ഭാരം പെട്ടെന്ന് കുറയ്ക്കാന്‍ സഹായകമാകുന്നു.
4. ഫാസ്റ്റ് ഫുഡ് പരിമിതം
അതോടൊപ്പം തന്നെ ജങ്ക് ഫുഡ്, വഴിയോര ഫുഡ് തുടങ്ങിയവയൊന്നും കൊറിയക്കാര്‍ക്ക് അത്ര പ്രിയപ്പെട്ടതല്ല. വീട്ടിലുണ്ടാക്കിയ ഭക്ഷണം കഴിക്കാനാണ് അവര്‍ പലപ്പോഴും താത്പര്യപ്പെടുന്നത്. ഇതും ഇവരുടെ ഫിറ്റ്നസിന്‍റെ പ്രധാന കാരണങ്ങളില്‍ ഒന്നാണ് എന്നത് പറയേണ്ടതുണ്ട്.
5. വ്യായാമം
പ്രത്യേകിച്ച് നടത്തവും ഓട്ടവുമെല്ലാം അടങ്ങിയതാണ് കൊറിയന്‍ ജീവിതശൈലി. ചെറിയ ദൂരങ്ങള്‍ക്കായി ഇവിടെയുള്ളവര്‍ വാഹനങ്ങള്‍ ഉപയോഗിക്കാറുള്ളതല്ല. ആരോഗ്യകരമായ ഈ ജീവിതശൈലിയും കൊറിയക്കാരെ ഫിറ്റാക്കി നിര്‍ത്തുന്നതില്‍ നിര്‍ണായകമാകുന്നു.
https://www.facebook.com/Malayalivartha