ഉയര്‍ന്ന തോതിലുള്ള ട്രൈഗ്‌ളിസറൈഡ് ഹൃദയാഘാതസാധ്യത വര്‍ദ്ധിപ്പിക്കും
മധുരം ഏതു രീതിയില്‍ കഴിച്ചാലും കുടലില്‍ അത് ആഗിരണം ചെയ്യപ്പെട്ട ശേഷം രക്തത്തില്‍ ഗ്ലൂക്കോസ് പഞ്ചസാരയായി മാറും. ആഹാരത്തില്‍ നിന്നു ലഭിക്കുന്ന കാര്‍ബോഹൈഡ്രേറ്റും ഗ്ലൂക്കോസായിട്ടാണു മാറുന്നത്. ഫലത്തില്‍ രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവു കൂടും. അമിതമായി മധുരത്തിന്റെ കലോറി കൂടിയില്‍ ശരീരത്തില്‍ അതു അസിറ്റേറ്റിന്റെ തോതു കൂട്ടും. തത്ഫലമായി ട്രൈ ഗ്ലിസറൈഡ്‌സിന്റെ തോതും കൂടും. കൊളസ്‌ട്രോള്‍ പോലെയുള്ള മറ്റൊരു ഘടകമാണ് ട്രൈ ഗ്ലിസറൈഡുകള്‍. എത്രത്തോളം മധുരം കഴിക്കുന്നുവോ ട്രൈഗ്ലിസറൈഡുകള്‍ ഉണ്ടാകാനുള്ള സാധ്യത അത്രത്തോളം കൂടും. ഉയര്‍ന്ന തോതില്‍ ട്രൈ ഗ്ലിസറൈഡ് ഉണ്ടാകുന്നതു ഹാര്‍ട്ട് അറ്റാക്കിനു കാരണമാവാം. കൊളസ്‌ട്രോളിന്റെ അത്രയുമില്ലെങ്കിലും ഹൃദയാഘാത സാധ്യത വര്‍ധിപ്പിക്കുന്ന(റിസ്‌ക് ഫാക്ടര്‍) ഘടകങ്ങളിലൊന്നാണ് ട്രൈ ഗ്ലിസറൈഡ്. ബേക്കറി വിഭവങ്ങള്‍, ഐസ്്ക്രീം, ചോക്ലേറ്റ് എന്നിവയിലുമുള്ള ബട്ടറും പഞ്ചസാരയും ട്രൈ ഗ്ലിസറൈഡിന്റെ തോതു കൂട്ടും.
ഹൃദയസംബന്ധമായ രോഗങ്ങളുള്ളവര്‍ പഞ്ചസാര കൂടുതല്‍ ഉപയോഗിച്ചാല്‍ ശരീരഭാരം കൂടും. കൂടാതെ അതു ട്രൈ ഗ്ലിസറൈഡിന്റെ തോതു കൂട്ടും. കൊളസ്‌ട്രോളിന്റെ അത്രയുമില്ലെങ്കിലും ട്രൈ ഗ്ലിസറൈഡും ഹൃദയാഘാതത്തിന്റെ റിസ്‌ക് ഫാക്ടര്‍ തന്നെയാണ്.
മധുരമാണ് ഭക്ഷണം സ്വാദുള്ളതാക്കുന്നത്. അതിനാല്‍ പൂര്‍ണമായി നിഷേധിക്കാനുമാവില്ല. പക്ഷേ, മിതമായി കഴിക്കാം. പഞ്ചസാരയ്ക്കു പകരം ശര്‍ക്കരയോ കരുപ്പട്ടിയോ കഴിക്കുന്നതാണ് ആരോഗ്യകരം. തേനിന്റെ സ്ഥാനം ഇവ കഴിഞ്ഞുമാത്രം. പനംകല്‍ക്കണ്ടം പഞ്ചസാരയെക്കാള്‍ ഗുണപ്രദം. അതിലുള്ളതു സ്വാഭാവിക പഞ്ചസാരയാണ്.
നാം പഞ്ചസാര അധികമായി കഴിച്ചാല്‍ അതു ശരീരത്തില്‍ കൊഴുപ്പായി ശേഖരിച്ചു വയ്ക്കും. എന്നാല്‍ പ്രമേഹബാധിതരില്‍ അധികമുള്ള പഞ്ചസാര കൊഴുപ്പാകാതെ അതു മൂത്രത്തിലൂടെ പുറത്തുപോകും. അതുകൊണ്ടാണു പ്രമേഹബാധിതര്‍ പലപ്പോഴും മെലിയുന്നത്. പഞ്ചസാരയും അവരുടെ ഫാറ്റ്് മെറ്റബോളിസവുമായി ബന്ധമുണ്ട്്.
പഞ്ചസാരയുടെ അമിതോപയോഗമാണ് അമിതഭാരത്തിന്റെ പ്രധാന കാരണം. എനര്‍ജി കിട്ടുമെന്ന ന്യായം പറഞ്ഞ് പഞ്ചസാര കൂടുതലായി കഴിക്കരുത്. പഞ്ചസാരയിലുള്ളത് എംറ്റി(ശൂന്യം) കലോറിയാണ്. അതില്‍ പോഷകങ്ങളില്ല. വെറും കാലോറി മാത്രം. അധികമായുള്ള കാലറി ശരീരത്തിലെത്തിയാല്‍ അതു കൊഴുപ്പായി മാറും. പഞ്ചസാര കഴിച്ചാല്‍ ഇന്‍സ്റ്റന്റ് ആയി എനര്‍ജി കിട്ടുമെങ്കിലും അതില്‍ പോഷകങ്ങളില്ലാത്തതിനാല്‍ ഗുണത്തേക്കാള്‍ ദോഷമാണു കൂടുതല്‍.
ഇന്‍സുലിന്‍ ഉത്പാദിപ്പിച്ചാണ് ശരീരം രക്തത്തിലെ പഞ്ചസാരയുടെ തോതു നിയന്ത്രിക്കുന്നത്. ഇന്‍സുലിനു കുറവുണ്ടാവുകയോ പുറപ്പെടുവിക്കപ്പെട്ട ഇന്‍സുലിന്റെ ഗുണനിലവാരം കുറയുകയോ ചെയ്താല്‍ പഞ്ചസാര ഫാറ്റായി മാറാതെ മൂത്രത്തിലൂടെ പുറന്തള്ളപ്പെടും. അതാണ് പ്രമേഹം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha