അട്ടപ്പാടിയില്‍ ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും പോഷകാഹാരം ഉറപ്പാക്കാന്‍ നിരീക്ഷണം
അട്ടപ്പാടിയില്‍ ജനനി ജന്മരക്ഷ പദ്ധതി/ ഭക്ഷ്യ സഹായപദ്ധതി പ്രകാരം ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും പോഷകാഹാരം കഴിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ എസ്.ടി. പ്രൊമോട്ടര്‍മാര്‍/ സോഷ്യല്‍ വര്‍ക്കര്‍മാര്‍ /ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍ എന്നിവര്‍ക്ക് പ്രത്യേക ചുമതല നല്‍കിയതായി ഐ.ടി.ഡി.പി. പ്രോജക്‌ട് ഓഫീസര്‍ സുരേഷ് കുമാര്‍ അറിയിച്ചു.
ആരോഗ്യപരിചരണം കാര്യക്ഷമമാക്കാന്‍ ആരോഗ്യ വകുപ്പ് മുഖേന 142 എസ്.ടി. പ്രൊമോട്ടര്‍മാര്‍ക്ക് പ്രത്യേക പരിശീലനം നടപ്പാക്കും. ഗര്‍ഭിണികളുടെ നിരീക്ഷണത്തിനായി സൂപ്പര്‍വൈസറി കേഡറിലുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ മൂന്ന് പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്.
ഇതിന് പുറമെ, ഐ.ടി.ഡി.പി.യുടെ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ആംബുലന്‍സും സജ്ജമാക്കിയതായും ട്രൈബല്‍ ഹെല്‍ത്ത് നഴ്‌സുമാര്‍ (മൂന്ന്)/ ഒ.പി.ഡോക്ടര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക പരിശോധന ക്യാമ്ബുകള്‍ സംഘടിപ്പിക്കുമെന്നും ഐ.ടി.ഡി.പി. പ്രോജക്‌ട് ഓഫീസര്‍ സുരേഷ് കുമാര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha