വാക്സിനെടുത്ത സ്ത്രീകളുടെ ആര്‍ത്തവം താമസിക്കുന്നു? കാരണം വ്യക്തമാക്കി പുതിയ പഠനം, യുഎസ് സര്‍കാറിന്റെ ധനസഹായത്തോടെ നടത്തിയ പഠനത്തിൽ ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ
വാക്സിനെടുത്ത സ്ത്രീകളുടെ ആര്‍ത്തവം താമസിക്കുന്നെന്ന് പഠനം. ബ്ലീഡിങിനെ ഇത് ബാധിച്ചിട്ടില്ലെന്നും ഒബ്സ്റ്റെട്രിക്സ് ആന്‍ഡ് ഗൈനകോളജി വിഭാഗം 4000 സ്ത്രീകളില്‍ നടത്തിയ ഗവേഷണത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വാക്സിനെടുക്കാത്തവരെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഏകദേശം ഒരു ദിവസം വൈകുന്നു എന്നാണ് പഠനം വ്യക്തമാക്കുന്നത്. യുഎസ് സര്‍കാരിന്റെ ധനസഹായത്തോടെയാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്.
ഇത് ഗുരുതരമല്ലെന്നും താല്‍ക്കാലികമായ പ്രശ്നമാണെന്നും ഗവേഷകനായ ഡോ. എലിസണ്‍ എഡില്‍മാന്‍ വാര്‍ത്താ ഏജന്‍സിയോജ് പറഞ്ഞു. വാക്സിനുകള്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന പ്രചരണങ്ങളെ ചെറുക്കാനും ഈ പഠനം സഹായിക്കും.
പീരീഡ്സിലുണ്ടാകുന്ന ചെറിയ വ്യത്യാസങ്ങള്‍ക്ക് വലിയ പ്രാധാന്യമില്ലെന്ന് അന്താരാഷ്ട്ര ഫെഡറേഷന്‍ ഓഫ് ഗൈനകോളജി ആന്‍ഡ് ഓബ്സ്റ്റസ്ട്രിക്സ് പറയുന്നു.സാധാരണ 28 ദിവസം കൂടുമ്പോണ് പീരീഡ്സ് ഉണ്ടാകുന്നത്. എന്നാല്‍ ഓരോ സ്ത്രീകളിലും ഇത് വ്യത്യസ്തമായിരിക്കും. മാനസികസമര്‍ദം, പിരിമുറുക്കം എന്നിവ ഉള്ളവരില്‍ പിരീഡ്സിന് വ്യത്യാസം സംഭവിക്കും.
ഫെര്‍ട്ടിലിറ്റി ട്രാകിങ് ആപ് ഉപയോഗിച്ച് 18നും 45നും ഇടയിലുള്ള സ്ത്രീകളിലാണ് ഗവേഷണം നടത്തിയത്. ഇവരാരും ഹോര്‍മോണ്‍ ഉപയോഗിച്ച് ഗര്‍ഭനിരോധനം നടത്തിയവരല്ലെന്നും പഠനത്തില്‍ പറയുന്നു.
2,400 പേര്‍ വാക്സിനെടുത്തവരാണ്. ഫൈസര്‍, മൊഡേണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നിവയുടെ വാക്സിനുകളാണ് സ്വീകരിച്ചത്. വാക്സിനെടുക്കാത്ത 1500 സ്ത്രീകളെയും എടുത്തവരെയും താരതമ്യം ചെയ്താണ് പഠനം നടത്തിയത്. വാക്സിനെടുത്തവരില്‍ പിരീഡ്സിന്റെ തുടര്‍ച്ചയായ കാലയളവിലാണ് പഠനം നടത്തിയത്.
വാക്സിനെടുക്കാത്തവരെ അപേക്ഷിച്ച്, ആദ്യ ഡോസ് എടുത്തവരില്‍ 0.64 ദിവസവും രണ്ടാമത്തെ ഡോസ് എടുത്തവരില്‍ 0.79 ദിവസവുമാണ് ആര്‍ത്തവം വൈകിയത്. ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വാക്സിനോട് പ്രതികരിച്ചതാണ് ഇത്തരത്തിലുള്ള മാറ്റത്തിന് കാരണം. മനുഷ്യ ശരീരത്തിലെ പ്രതിരോധ ഘടനയും ഗര്‍ഭ സംവിധാനവും പരസ്പ്പരം ബന്ധപ്പെട്ട് കിടക്കുന്നതാണെന്നും ഡോ. ഡോ. എലിസണ്‍ എഡില്‍മാന്‍ ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha