ഒമിക്രോണിന് പിന്നാലെ ഭീതിയായി മറ്റൊരു വകഭേദം; അപകടകരമായ ഡെല്‍റ്റയുടെ ഒമൈക്രോണിന്റെയും സവിശേഷതകള്‍ അടങ്ങിയിട്ടുള്ള ഡെല്‍റ്റാക്രോണ്‍ കണ്ടെത്തി, ഇതുവരെ റിപ്പോർട്ട് ചെയ്തത് 25 കേസുകൾ, പുതിയ വേരിയന്റ് അല്ലെന്ന് വിദഗ്ധർ
ലോകം മുഴുവനും ഭീതി പടത്തി ഒമിക്രോൺ റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. എന്നാൽ കൂടുതൽ വേരിയന്റുകൾ ഉണ്ടാകാൻ സാധ്യത ഉള്ളതായുള്ള മുന്നറിയിപ്പുകൾക്ക് പിന്നാലെ പുതിയൊരു വേരിയന്റ് ഇതിനിടയില്‍ വന്നിരിക്കുകയാണ്. ഇത്തവണ അപകടകരമായ ഡെല്‍റ്റയുടെ ഒമിക്രോണിന്റെയും സവിശേഷതകള്‍ അടങ്ങിയിട്ടുള്ള വൈറസാണ് കണ്ടെത്തിയിരിക്കുന്നത്. സൈപ്രസിലെ ബയോളജിക്കല്‍ സയന്‍സിലെ പ്രൊഫസറാണ് പുതിയ വേരിയന്റ് കണ്ടെത്തിയെന്ന് അവകാശവാദമുന്നയിക്കുകയുണ്ടായി.
പുതിയ വകഭേദത്തിന് ഡെല്‍റ്റയുടെയും ഒമിക്രോണിന്റെയും ഫീച്ചറുകള്‍ അടങ്ങിയിട്ടുണ്ടെന്ന് പ്രൊഫസര്‍ ചൂണ്ടിക്കാണിക്കുന്നു. മറ്റ് രണ്ട് വകഭേദങ്ങളിലും കണ്ടുവരുന്ന പൊതുവായ കാര്യങ്ങള്‍ ഡെല്‍റ്റാക്രോണ്‍ എന്ന് വിളിക്കുന്ന ഈ വകഭേദത്തെക്കുറിച്ചുള്ള പഠനങ്ങൾ നടന്നുവരുകയാണ്.
അതോടൊപ്പം തന്നെ സൈപ്രസ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറായ ലിയോന്‍ഡിയോസ് കോസ്ട്രിക്കിസ് ആണ് വേരിയന്റിനെ കണ്ടെത്തിയിരിക്കുന്നത്. ഒമിക്രോണ്‍, ഡെല്‍റ്റ എന്നിവയുടെ കോമ്പിനേഷനാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന വേരിയന്റ് എന്നത്. അതുകൊണ്ടാണ് ഡെല്‍റ്റാക്രോണ്‍ എന്ന് പേര് നല്‍കിയത്. ഒമിക്രാണിന് സമാനമായ ജനറ്റിക് സിഗ്നേച്ചര്‍ ഡെല്‍റ്റ ജെനോമിന്റെ അകത്ത് പുതിയ വേരിയന്റിന് ഉണ്ടെന്നാണ് ലിയോന്‍ഡിയോസ് ചൂണ്ടിക്കാണിക്കുന്നത്. ഇതുവരെ ഇരുപത്തഞ്ചോളംപേരിൽ കണ്ടെത്തിയിരിക്കുകയാണ്. ആയതിനാൽ തന്നെ ഡെല്‍റ്റാക്രോണ്‍ ജനങ്ങളില്‍ വ്യാപിച്ച് തുടങ്ങിയെന്ന മുന്നറിയിപ്പാണ് പ്രൊഫസര്‍ നല്‍കുന്നത്.
കൂടാതെ ഡെല്‍റ്റാക്രോണിനെ കുറിച്ചുള്ള കണ്ടെത്തലുകളും ഡാറ്റകളും അന്താരാഷ്ട്ര സമിതിക്ക് വിദഗ്ധ സംഘം അയച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ ഡെല്‍റ്റാക്രോണിനെ നിലവില്‍ ഒരു സംഘടനയും അംഗീകരിച്ചിട്ടില്ല. ലോകാരോഗ്യസംഘടന അടക്കമുള്ളവര്‍ ഇത് ഭീഷണിയാണെന്നോ വ്യക്തമാക്കിയിട്ടില്ല. ഈ വൈറസിനെ ജിസെഡ് അംഗീകരിച്ചാല്‍ അതിനുള്ള സാധ്യതയും ഉണ്ട് എന്നാണ് വിലയിരുത്തുന്നത്.
ഇവരാണ് വൈറസുകളെ ട്രാക്ക് ചെയ്യുന്ന അന്താരാഷ്ട്ര ഡാറ്റ ബേസ്. ഇതിന്റെ തീവ്രത എത്രത്തോളമുണ്ടെന്ന് പറയാന്‍ ഇപ്പോള്‍ സാധിക്കില്ലെന്ന് ലിയാന്‍ഡിയോസ് ചൂണ്ടിക്കാണിക്കുന്നു.
https://www.facebook.com/Malayalivartha