'ഇത്തരം രോഗലക്ഷണം ഉള്ളവർ ഏതാണ്ട് 90 ശതമാനവും കോവിഡ് രോഗികാനുള്ള സാധ്യതയാണ് കൂടുതൽ. അങ്ങനെയല്ലായെന്ന് ലാബ് ടെസ്റ്റുകളിൽ തെളിയുന്നതുവരെ. ഒമിക്രോൺ തരംഗത്തിന് വളരെ മൈൽഡായുള്ള രോഗലക്ഷണം മാത്രമേയുള്ളൂവെന്ന് നമുക്കറിയാം. അതുകൊണ്ടുതന്നെ ഈ രോഗലക്ഷണം ഉള്ളവരെല്ലാവരും എന്തിന് ടെസ്റ്റ് ചെയ്യണം...' ഡോ.സുൽഫി നൂഹു കുറിക്കുന്നു
ഒമിക്രോൺ വളരെ വേഗത്തിലാണ് വ്യാപിക്കുന്നത്. എന്നാൽ ഗുരുതര രോഗലക്ഷണമുള്ളവരിലും പ്രായം കൂടിയവരിലും മറ്റ് അസുഖങ്ങളുള്ളവരിലും നമുക്ക് ടെസ്റ്റുകൾ ചെയ്യാം. ലഘുവായ രോഗലക്ഷണങ്ങൾ ഉള്ളവർ നിർബന്ധമായും അത് ഒന്നുകൂടി അടിവരയിട്ട് നിർബന്ധമായും സെൽഫ് ഐസലേഷനിൽ പോകണം എന്ന് പറയുകയാണ് ഡോ. സുൽഫി നൂഹു. കുറഞ്ഞത് അഞ്ചു ദിവസമെങ്കിലും. ഒരുപക്ഷേ അവർക്ക് കോവിഡാണെങ്കിൽ, രോഗലക്ഷണങ്ങളുമായി അവർ കറങ്ങി നടന്നാൽ മറ്റുള്ളവരിൽ അത് പകർന്നു നൽകുന്നത് ആശുപത്രികൾ നിറഞ്ഞു കവിയുന്നതിന് കാരണമാകുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിക്കുകയുണ്ടായി.
ഡോ. സുൽഫി നൂഹു പങ്കുവച്ച കുറിപ്പ് വായിക്കാം;
ടെസ്റ്റുകൾ നിർത്തിയാലോ?
ഐസിഎംആർ നയം പിന്നീട് മാറിക്കൊള്ളും. നമുക്ക് മുന്നേ നടന്നാലൊ? കോവിഡ് 19 ന് വേണ്ടിയുള്ള ടെസ്റ്റുകൾ ചില വിഭാഗങ്ങളിൽ, അതെ ചില വിഭാഗങ്ങളിലെങ്കിലും നിർത്തിയാലോ? ടെസ്റ്റുകൾ നിർബന്ധമല്ലാതെ, രോഗലക്ഷണമുള്ളവർ കുറഞ്ഞത് ഒരു അഞ്ചു ദിവസം സെൽഫ് ഐസലേഷൽ നിർബന്ധമായും പോയാലോ? അത്തരം ചിന്താഗതി വളരെ ശക്തമാണ്.
ഇന്നലെ ഐസിഎംആർ രോഗലക്ഷണം ഇല്ലാത്തവർക്ക് ടെസ്റ്റ് വേണ്ടെന്ന് പറഞ്ഞിരിക്കുന്നു. രോഗലക്ഷണം മൃദുവായ രീതിയിലുള്ളവരിൽ ടെസ്റ്റുകളുടെ ആവശ്യമാണൊയെന്നുള്ളതാണ് പ്രസക്തമായ ചോദ്യം. കോവിഡിന്റെ മൂന്നാം തരംഗം വാതിൽക്കലെത്തി നിൽക്കുമ്പോൾ ഒരു കാര്യം ഉറപ്പാണ്. പനി, ചുമ, തൊണ്ടവേദന, മൂക്കൊലിപ്പ്, തലവേദന, ശ്വാസംമുട്ടൽ, ശരീരവേദന, ക്ഷീണം തുടങ്ങിയ രോഗലക്ഷണമുള്ളവർ കോവിഡ് രോഗികളല്ലായെന്ന് പറയുവാൻ ടെസ്റ്റുകൾ നെഗറ്റീവ് ആയിരിക്കണം.
അതായത് ഇത്തരം രോഗലക്ഷണം ഉള്ളവർ ഏതാണ്ട് 90 ശതമാനവും കോവിഡ് രോഗികാനുള്ള സാധ്യതയാണ് കൂടുതൽ. അങ്ങനെയല്ലായെന്ന് ലാബ് ടെസ്റ്റുകളിൽ തെളിയുന്നതുവരെ. ഒമിക്രോൺ തരംഗത്തിന് വളരെ മൈൽഡായുള്ള രോഗലക്ഷണം മാത്രമേയുള്ളൂവെന്ന് നമുക്കറിയാം. അതുകൊണ്ടുതന്നെ ഈ രോഗലക്ഷണം ഉള്ളവരെല്ലാവരും എന്തിന് ടെസ്റ്റ് ചെയ്യണം!
വളരെ ലഘുവായ ഈ രോഗലക്ഷണം ഉള്ളവർക്ക് ഈ ടെസ്റ്റുകൾ ചികിത്സയിൽ വലിയ മാറ്റങ്ങളൊന്നും ഉണ്ടാകുന്നില്ല. അപ്പോ പിന്നെ രോഗലക്ഷണം ഇല്ലാത്തവർക്ക് മാത്രമല്ല മൈൽഡ് ആയിട്ടുള്ള രോഗലക്ഷണം ഉള്ളവർക്കും ഈ ടെസ്റ്റിന്റെ ആവശ്യമെന്ത്. ആവശ്യമില്ല എന്ന് തന്നെ പറയേണ്ടി വരും. എന്നാൽ മൈൽഡ്, മോഡറേറ്റ്, സിവിയർ, ക്രിട്ടിക്കൽ എന്നീ വിഭാഗങ്ങളിൽ സിവിയർ, ക്രിട്ടിക്കൽ വിഭാഗങ്ങളിലുള്ളവർക്ക് ടെസ്റ്റുകൾ ചെയ്യേണ്ടിവരും.
അതായത് ലഘുവായ രോഗലക്ഷണമുള്ളവരെ ഒഴിവാക്കി കഴിഞ്ഞാൽ ഗുരുതരമായ രോഗലക്ഷണമുള്ളവർ, 60 വയസ്സിന് മുകളിൽ പ്രായമുള്ള ആൾക്കാർ, മറ്റ് കോമൊർബിഡിറ്റീസ് ഉള്ളവർ തുടങ്ങിയവരിൽ ടെസ്റ്റുകൾ ചെയ്ത് കോവിഡാണോ അല്ലയോ എന്ന് തീർപ്പ് കൽപ്പിക്കുന്നത് നന്നായിരിക്കും. മേൽപ്പറഞ്ഞ ലഘുവായ രോഗലക്ഷണങ്ങളിൽ റെഡ് ഫ്ലാഗ് സൈൻസ് കടന്നുകൂടിയാൽ അവർക്കും ടെസ്റ്റുകൾ ആകാം. പാന്റെമിക്കിന്റെ ഏതെങ്കിലുമൊരു ഘട്ടത്തിൽ വാരിവലിച്ച് ടെസ്റ്റുകൾ ചെയ്യുന്ന രീതി അവസാനിപ്പിക്കേണ്ടി വരും. അത് ഇപ്പോഴല്ലെങ്കിൽ എപ്പോൾ? അതിപ്പോൾ തന്നെ എന്നാണ് ഏറെപ്പേർ ചിന്തിക്കുന്നത്. കാരണങ്ങൾ വളരെ വളരെ വ്യക്തം.
ഒരു ടെസ്റ്റ് ചെയ്താൽ ആ ടെസ്റ്റ് റിസൾട്ട് കൊണ്ട് ചികിത്സയിൽ വ്യതിയാനം ഉണ്ടാക്കുന്നില്ലെങ്കിൽ പിന്നെ എന്തിന് ആ ടെസ്റ്റ് ചെയ്യണം. അത് മാത്രമല്ല, കഴിഞ്ഞ രണ്ടുമൂന്ന് ആഴ്ചകളായി കേരളത്തിലങ്ങോളമിങ്ങോളം ശ്വാസകോശസംബന്ധമായ രോഗലക്ഷണങ്ങളുള്ള നിരവധി രോഗികൾ പ്രത്യക്ഷപ്പെടുന്നു. അതിൽ ഒരു ചെറിയ ശതമാനം സീസണൽ അണുബാധ യാണെങ്കിൽ അതിൽ തെറ്റില്ലാത്ത ഒരു ശതമാനം കോവിഡ് പോസിറ്റീവുമാണ്. വളരെ ലഘുവായ രോഗലക്ഷണങ്ങളാണ് ഇതിൽ ബഹുഭൂരിപക്ഷത്തിനും. വാക്സിനേഷന്റെയും ഹൈബ്രിഡ് ഇമ്മുണിറ്റിയുടെയും ഗുണങ്ങൾ സമൂഹത്തിൽ പ്രകടമായി കാണാൻ തുടങ്ങിയെന്ന് പറയാം. ഐസിഎംആർ പിന്നീട് മാർഗരേഖ പറയട്ടെ. നമുക്ക് അല്പം മുൻകൂട്ടി ചിന്തിച്ചു കൂടെ.
ചുരുക്കി പറഞ്ഞാൽ, ഗുരുതര രോഗലക്ഷണമുള്ളവരിലും പ്രായം കൂടിയവരിലും മറ്റ് അസുഖങ്ങളുള്ളവരിലും നമുക്ക് ടെസ്റ്റുകൾ ചെയ്യാം. ലഘുവായ രോഗലക്ഷണങ്ങൾ ഉള്ളവർ നിർബന്ധമായും അത് ഒന്നുകൂടി അടിവരയിട്ട് നിർബന്ധമായും സെൽഫ് ഐസലേഷനിൽ പോകണം. കുറഞ്ഞത് അഞ്ചു ദിവസമെങ്കിലും.
ഒരുപക്ഷേ അവർക്ക് കോവിഡാണെങ്കിൽ, രോഗലക്ഷണങ്ങളുമായി അവർ കറങ്ങി നടന്നാൽ മറ്റുള്ളവരിൽ അത് പകർന്നു നൽകുന്നത് ആശുപത്രികൾ നിറഞ്ഞു കവിയുന്നതിന് കാരണമാകും. ഈ സെൽഫ് ഐസൊലേഷൻ, എസെൻഷ്യൽ ടെസ്റ്റിംഗ് നിലപാടിലൂടെ ഒമിക്രോൺ തരംഗത്തെ നമുക്ക് ഒരു നിശബ്ദ തരംഗമാകാൻ ശ്രമിക്കണം.
https://www.facebook.com/Malayalivartha