'അവള്‍ക്കായി'..!!! സാനിറ്ററി നാപ്കിന് ഇവിടെ നോ എൻട്രി, ഇന്ത്യയിലെ ആദ്യത്തെ സാനിറ്ററി നാപ്കിൻ രഹതി ഗ്രാമമായി പ്രഖ്യാപിച്ചത് കേരളത്തിലെ ഈ കൊച്ചു ഗ്രാമം, വിതരണം ചെയ്തത് 5000 മെന്‍സ്ട്രല്‍ കപ്പുകൾ
ആർത്തവ കാലത്ത് ഉപയോഗിക്കുന്ന സാനിറ്ററി നാപ്കിൻ വലിയ തോതിലുള്ള പരിസ്ഥിതി മലിനീകരണത്തിന് ഇടയാക്കുമെന്നുള്ള ചർച്ചകൾ വളരെ സജീവമാണ്. സാധാരണ ഗതിയില്‍ ഒരു സ്ത്രീ ജീവിത കാലത്ത് 11000 സാനിറ്ററി പാഡുകള്‍ ഉപയോഗിയ്ക്കുന്നുവെന്നതാണ് ഒരു ഏകദേശ കണക്ക്. ഇതുണ്ടാക്കുന്ന പ്രകൃതിപരമായ ദോഷങ്ങള്‍ വേറെയും. പ്രധാനമായും സാനിറ്ററി നാപ്കിൻ നിർമാർജനം ചെയ്യുന്നത് തന്നെയാണ് ഏറ്റവും വലിയ പ്രശ്നവും.
ഇക്കാരണം കൊണ്ടു തന്നെ സാനിറ്ററി നാപ്കിന് പകരമായി ആർത്തവ സമയത്ത് സ്ത്രീകൾക്ക് ഉപയോഗിക്കാൻ കഴിയുന്ന ബദൽ സംവിധാനങ്ങൾക്ക് ഇന്നത്തെ കാലത്ത് പ്രചാരണം ഏറെയാണ്. ഇതിന്റെ ഭാഗമായി മെൻസ്ട്രൽ കപ്പ്, മണ്ണിലലിയുന്ന ജൈവ നാപ്കിനുകൾ എന്നിവയ്ക്കെല്ലാം പ്രചാരം നൽകുകയാണിപ്പോൾ പലയിടങ്ങളിലും. ഈ മുന്നേറ്റത്തിന് ആവേശം പകരാനായി ഇപ്പോഴിതാ രാജ്യത്തെ ആദ്യത്തെ സാനിറ്ററി നാപ്കിൻ രഹിത ഗ്രാമത്തെ പ്രഖ്യാപിച്ചിരിക്കുകയാണിപ്പോൾ.
കേരളത്തിലാണ് ഈ ഗ്രാമമെന്നത് മലയാളികള്‍ക്ക് ഏറെ അഭിമാനിക്കാവുന്ന കാര്യമാണ്. എറണാകുളം ജില്ലയിലെ കുമ്പളങ്ങിയാണ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. നാപ്കിനുകള്‍ക്ക് പകരം മെന്‍സ്ട്രല്‍ കപ്പുകള്‍ വിതരണം ചെയ്താണ് കുമ്പളങ്ങി ഈ നേട്ടം കരസ്ഥമാക്കിയിരിക്കുന്നത്. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് ഈ പ്രഖ്യാപനം നടത്തിയത്. 18 വയസിന് മുകളില്‍ പ്രായം വരുന്ന പെണ്‍കുട്ടികള്‍ക്ക് 5000 മെന്‍സ്ട്രല്‍ കപ്പുകളാണ് പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്തിരിക്കുന്നത്.
'അവള്‍ക്കായി' എന്ന എറണാകുളം പാര്‍ലമെന്റ് മണ്ഡലത്തില്‍ നടപ്പാക്കിയ പദ്ധതിയുടെ ഭാഗമായാണ് മെന്‍സ്ട്രല്‍ കപ്പുകള്‍ വിതരണം ചെയ്തതെന്നും ഇതിലൂടെയാണ് രാജ്യത്തെ ആദ്യത്തെ സാനിറ്ററി നാപ്കിന്‍ രഹിത ഗ്രാമമെന്ന നേട്ടം കുമ്പളങ്ങി സ്വന്തമാക്കിയിരിക്കുന്നതെന്നും ഹൈബി ഈഡന്‍ എംപി അറിയിച്ചു. എച്ച്എല്‍എല്‍ മാനേജ്‌മെന്റ് അക്കാദമിയുടെ 'തിങ്കള്‍' പദ്ധതിയും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനും 'അവള്‍ക്കായി' പദ്ധതിക്കൊപ്പം പിന്തുണയായി തുടര്‍ന്നു.
മെന്‍സ്ട്രല്‍ കപ്പുകള്‍...
സാനിറ്ററി നാപ്കിനുകള്‍ പോലെ സുരക്ഷിതമായ ഒന്നു തന്നെയാണ് മെന്‍സ്ട്രല്‍ കപ്പുകളും. ആർത്തവ സമയത്ത് ഗര്‍ഭാശയ മുഖം അഥവാ സെര്‍വിക്‌സിന് തൊട്ടു താഴേയായാണ് ഇതു വയ്ക്കുക. ഇത് ആര്‍ത്തവ രക്തം പുറത്തേയ്ക്കു വരാതെ ഉള്ളില്‍ വച്ചു തന്നെ ശേഖരിയ്ക്കും. ഇതിനാല്‍ തന്നെ ഈ സമയത്തെ ഈര്‍പ്പം, രക്തത്തിന്റെ നനവു കൊണ്ടുണ്ടാകുന്ന അസ്വസ്ഥത എന്നിവ ഉണ്ടാകുകയുമില്ല.
മറ്റുള്ളവ രക്തം വലിച്ചെടുക്കുമ്പോള്‍ ഇത് രക്തം ശേഖരിച്ചു വയ്ക്കുകയാണ് ചെയ്യുന്നത്. മാത്രമല്ല ഒരു കപ്പ് വാങ്ങിയാല്‍ 5 മുതൽ 10 വര്‍ഷം വരെ ഉപയോഗിയ്ക്കാന്‍ സാധിയ്ക്കും. കഴുകി വൃത്തിയാക്കി ഉപയോഗിയ്ക്കുവാന്‍ പറ്റുന്ന തരത്തിലുള്ളതാണ് കപ്പ്. സാനിറ്ററി നാപ്കിന്‍ പോലുള്ള ചെലവും ഉണ്ടാകുന്നില്ല.
https://www.facebook.com/Malayalivartha