രഹസ്യ ഒമിക്രോണ്‍ ഇന്ത്യയെ വിഴുങ്ങുന്നു..!!! പരിശോധനയിലും കണ്ടെത്താനാകുന്നില്ല, ഒമിക്രോണിന്റെ ആദ്യ രൂപത്തെക്കാൾ പകർച്ചാ ശേഷി കൂടിയത്, നാൽപ്പതിൽപ്പരം രാജ്യങ്ങളിൽ കുതിച്ച് പടരുന്നു....
കൊവിഡ് വ്യാപത്തിൽ പൊറുതിമുട്ടിയ രാജ്യത്തെ വീണ്ടും ദുരിത കയത്തിൽ തള്ളിവിട്ടു കൊണ്ടാണ് വൈറസിന്റെ പുതിയ വകഭേദങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇപ്പോൾ ഒമിക്രോൺ വകദേദം രാജ്യത്ത് താണ്ഡവമാടുകളാണ്. ഇതുവരെ വൈറസ് പിടിപെടാത്തവർക്ക് പോലും ഒമിക്രോൺ പിടിപെടുന്നു. കൂടാതെ രണ്ട് ഡോസ് വാക്സിനെടുത്തവർക്കും, കൊവിഡ് പിടിപെട്ടവർക്കും പുതിയ വകഭേദം പിടിപെടുന്നുണ്ട്.
അതിതീവ്ര വ്യാപന ശേഷിയാണ് ഇതിനുള്ളതെന്നാണ് ആരോഗ്യ വിദഗ്ധർ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.നമ്മളെ എല്ലാം ആശങ്കപ്പെടുത്തി കൊണ്ട് പരിശോധനയിൽ പോലും കണ്ടെത്താനാകാത്ത ഒമിക്രോണിന്റെ പുതിയ ഉപവകഭേദം പടർന്ന് കൊണ്ടിരിക്കുകയാണ്. ആര്‍ ടി പി സി ആര്‍ ടെസ്റ്റിലൂടെ പോലും കണ്ടെത്താന്‍ സാധിക്കാത്ത ഒമിക്രോണിന്റെ പുതിയ ഉപവകഭേദം നാല്‍പ്പതില്‍പരം രാജ്യങ്ങളില്‍ സ്ഥിരീകരിച്ചതായി യു കെ അറിയിച്ചിരിക്കുകയാണ്. യൂറോപ്പിലുടനീളം കൂടുതല്‍ ശക്തമായ തരംഗത്തിന് കാരണമായേക്കാവുന്ന ബി എ.2 ഉപവകഭേദമാണ് കണ്ടെത്തിയിരിക്കുന്നത്.
ഒമിക്രോണ്‍ വകഭേദത്തിന് മൂന്ന് ഉപവകഭേദങ്ങളുണ്ടെന്നാണ് ലോകാരോഗ്യ സംഘടന വെളിപ്പെടുത്തുന്നത്. ബി എ.1, ബി എ.2, ബി എ.3. ലോകമെമ്പാടും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒമിക്രോണ്‍ കേസുകളില്‍ ബി എ.1 ഉപവകഭേദത്തിനാണ് ഏറ്റവും കൂടുതൽ തീവ്ര വ്യാപന ശേഷിയുള്ളത്. അതേസമയം, ബി എ.2വും അതിവേഗം വ്യാപിക്കുകയാണ്. എന്നാല്‍ ഡെന്‍മാര്‍ക്കില്‍ സ്ഥിരീകരിച്ച ഒമിക്രോണ്‍ കേസുകളില്‍ അന്‍പത് ശതമാനവും ബി എ.2 ഉപവകഭേദമാണെന്നാണ് സ്ഥിരീകരണം.
ഒമിക്രോണിന്റെ ആദ്യ രൂപത്തെക്കാൾ പകർച്ച ശേഷി കൂടിയതാണ് ഈ പുതിയ വൈറസ് എന്നെന്നും ഗവേഷകർ പറയുന്നു. യു കെയിലെ ആരോഗ്യ വിദഗ്ദ്ധര്‍ ബി എ.2വിനെ 'പരിശോധനയില്‍ ആയിരിക്കുന്ന വകഭേദമെന്നാണ്'വിശേഷിപ്പിച്ചിരിക്കുന്നത്. 'ആശങ്കപ്പെടേണ്ട വകഭേദമായി' പ്രഖ്യാപിക്കുന്നതിന് മുന്നോടിയായാണ് ഇത്തരത്തില്‍ വിശേഷിപ്പിക്കുന്നത്. യു കെയ്ക്കും ഡെന്‍മാര്‍ക്കിനും പുറമേ ഇന്ത്യ, സ്വീഡന്‍, നോര്‍വെ എന്നിവിടങ്ങളിലും ഒമിക്രോണിന്റെ പുതിയ ഉപവകഭേദം കണ്ടെത്തിയിട്ടുണ്ട്.
അതേസമയം, യൂറോപ്പിൽ ഇപ്പോഴുള്ള ഒമിക്രോൺ തരംഗത്തോടെ കൊവിഡിന്റെ രൂക്ഷത അവസാനിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ യൂറോപ്യൻ ഡയറക്റ്റർ അറിയിച്ചു. മാർച്ചോടെ യൂറോപ്പിലെ 60 ശതമാനം ആളുകളും രോഗികളാകും. എല്ലാവരും വാക്സീൻ എടുത്തവരോ രോഗം വന്നു പോയവരോ ആകുന്നതോടെ വ്യാപനം ഇല്ലാതാകുമെന്ന് ഡബ്ല്യൂഎച്ച്ഒയുടെ യൂറോപ്യൻ ഡയറക്റ്റർ ഹാൻസ് ക്ളോഗ് പറഞ്ഞു.
ബി എ.2 എങ്ങനെ ഭീഷണിയാകുന്നു?
ഒമിക്രോണിന്റെ ഉപവകഭേദമായ ബി എ.1ല്‍ പരിവര്‍ത്തനം സംഭവിക്കാറുണ്ട്. എസ് ജീന്‍ അഥവാ സ്പൈക്ക് ജീന്‍ ഒമിക്രോണ്‍ ബാധിതരില്‍ നഷ്ടപ്പെടുന്നു. ഇത് പ്രകാരമാണ് ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിലൂടെ എളുപ്പത്തില്‍ ഒമിക്രോണ്‍ സ്ഥിരീകരിക്കുന്നത്. എന്നാല്‍ ബി എ.2വില്‍ ഈ പരിവര്‍ത്തനം സംഭവിക്കാത്തത് ഇതിനെ കണ്ടെത്തുന്നത് കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. ഇക്കാരണങ്ങളാല്‍ ഇവയെ രഹസ്യ ഒമിക്രോണ്‍ (സ്റ്റെല്‍ത്ത് ഒമിക്രോണ്‍) അല്ലെങ്കില്‍ ഒളിഞ്ഞിരിക്കുന്ന ഒമിക്രോണ്‍ എന്നാണ് വിദഗ്ദ്ധര്‍ വിശേഷിപ്പിക്കുന്നത്. ഇന്ത്യയിലും ഫിലിപ്പീന്‍സിലും ഏറ്റവും കൂടുതലായി കണ്ടുവരുന്ന ഒമിക്രോണ്‍ ഉപവകഭേദവും ബി എ.2 ആണ്.
https://www.facebook.com/Malayalivartha