ഒരു വീട്ടിൽ താമസിക്കുന്ന എല്ലാവരിലേക്കുമായിരുന്നു കോവിഡ് നേരത്തെ പകർന്നത്; പക്ഷെ ഇപ്പോൾ അങ്ങനെ അല്ല; ഒമിക്രോൺ പടർന്ന് പിടിക്കുമ്പോൾ ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങൾ
ഒമിക്രോൺ പടർന്ന് പിടിക്കുകയാണ് ഇപ്പോൾ . നാം വളരെയധികം സൂക്ഷിക്കേണ്ടിയിരിക്കുന്നു . ഇതിലേറെ ശ്രദ്ധേയമായ കാര്യം ആദ്യ രണ്ടു തരംഗത്തിലും പോസിറ്റീവായവർ വീണ്ടും പോസിറ്റീവാകുന്നുവെന്നതാണ്. ഈയൊരു ഘട്ടത്തിൽ ആരോഗ്യ മേഖലയിലുലുള്ളവർ ചില മുന്നറിയിപ്പ് നൽകുന്നുണ്ട്. വ്യാപന ശേഷി കൂടുതലായ സ്ഥിതിക്ക് ഇപ്പോൾ പടർന്നു പിടിക്കുന്നത് ഒമിക്രോൺ വകഭേദമാകാനാണ് സാധ്യത കൂടുതൽ.
ഒരാളിൽ നിന്ന് പരമാവധി രണ്ടോ മൂന്നോ പേരിലേക്കായിരുന്നു കോവിഡ് പകർന്നിരുന്നത്. എന്നാൽ ഇപ്പോഴാകട്ടെ ഒരാളിൽ നിന്ന് അഞ്ച് പേരിലേക്ക് പകരുകയാണ്.അതുകൊണ്ട് നാം വളരെയധികം സൂക്ഷിക്കണം . ഒരു വീട്ടിൽ താമസിക്കുന്ന എല്ലാവരിലേക്കുമായിരുന്നു കോവിഡ് നേരത്തെ പകർന്നത്. പക്ഷെ ഇപ്പോൾ അങ്ങനെ അല്ല.
ഒരുമിച്ച് ഭക്ഷണം കഴിക്കുന്നവർ, ഒരുമിച്ച് യാത്ര ചെയ്യുന്നവർ, എന്നിവരിലേക്കും കോവിഡ് വളരെയധികം പകരുകയാണ്. വാക്സീൻ എടുത്തവരിൽ രോഗത്തിന്റെ കാഠിന്യം വളരെ കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട് .അതുകൊണ്ട് എത്രയും വേഗം വാക്സീൻ സ്വീകരിക്കുകയാണ് വേണ്ടത്.
65 വയസ്സിനു മുകളിൽ പ്രായമുള്ള ആൾക്കാരെയും , പ്രമേഹരോഗികളെയും , കിഡ്നി, കരൾ രോഗികളെയും , ആസ്മ മറ്റ് ശ്വാസകോശ രോഗങ്ങൾ ഉള്ളവരെയും ഹൃദ്രോഗ പ്രശ്നം ഉള്ളവരെയും സൂക്ഷിച്ചേ മതിയാകൂ. ഭൂരിഭാഗം പേർക്കും കിടത്തിച്ചികിത്സ ആവശ്യമായി വരുന്നില്ല. ശരീരത്തിലെ ഓക്സിജൻ താഴുന്ന രോഗികൾ, ശ്വാസംമുട്ടൽ അനുഭവപ്പെടുന്നവർ എന്നിവർ മാത്രം വേഗത്തിൽ ചികിത്സ തേടുക. അടുത്തുള്ള ആശുപത്രികളെ വേഗത്തിൽ തന്നെ ആശ്രയിക്കണം.
അവരുടെ നിർദേശപ്രകാരം മാത്രം മെഡിക്കൽ കോളജ് ആശുപത്രികളിലേക്ക് പോകേണ്ടുന്നതുള്ളൂ . എന്തെങ്കിലും രോഗാവസ്ഥ ഉണ്ടെങ്കിൽ സ്വയം പരിശോധനയും സ്വയം ചികിത്സയും വേണ്ട. ഡോക്ടറുടെ നിർദേശത്തോടെ മരുന്നുകൾ ഉപയോഗിച്ചാൽ മതി. പരിശോധനാ ഫലം ആരോഗ്യവകുപ്പിനെ ഉടനെ തന്നെ അറിയിച്ചിരിക്കണം.ആശുപത്രി സന്ദർശനം കഴിവതും ഒഴിവാക്കുക. ആൾക്കൂട്ടത്തിൽ നിന്നും അകന്നു നിന്നേ പറ്റൂ. പുറത്തിറങ്ങുന്നവർ ഒന്നിലധികം എൻ 95 മാസ്ക് ഉപയോഗിച്ചേ മതിയാകൂ. അണുവിമുക്തമാക്കി വേണം മാസ്ക്ക് ഉപ യോഗിക്കാൻ .
കൈകൾ സാനിറ്റൈസ് ചെയ്തു കൊണ്ടേയിരിക്കണം. സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ വൃത്തിയാക്കണം. വീട്ടിലും മാസ്ക് ഉപയോഗിക്കുക. പുറത്തു പോകുന്നവർ വീട്ടിൽ എത്തുമ്പോൾ രണ്ട് മാസ്ക് ഉപയോഗിച്ചിരിക്കുക. പുറത്തുപോകുന്നവർ കഴിവതും വീട്ടിലുളള മറ്റുള്ളവരുമായി സമ്പർക്കം കുറയ്ക്കാൻ ശ്രമിക്കുക. ക്വാറന്റീനിൽ കഴിയുന്നവർ മാസ്ക് ധരിക്കണം. ക്വാറന്റീനിൽ കഴിയുന്നവർ മറ്റുള്ളവർക്കു കോവിഡ് വരാതിരിക്കാനുള്ള കാര്യങ്ങൾ സൂക്ഷിക്കുക. മറ്റു രോഗങ്ങൾ ഉള്ളവർക്ക് കോവിഡ് വന്നാൽ ഇപ്പോൾ ഉപയോഗിക്കുന്ന മരുന്നുകൾ തുടർന്നും കഴിക്കണം. ഒരു കാര്യം വീണ്ടും ഓർമ്മിപ്പിക്കുന്നു .ഭയം വേണ്ട ജാഗ്രത മതി.
https://www.facebook.com/Malayalivartha