വയറുവേദന അകറ്റാന്‍
വയറുവേദനയുടെ സാധാരണമായ കാരണം ദഹനമില്ലായ്മയാണ്. നിങ്ങള്‍ കഴിക്കുന്ന ആഹാരം ശരിയായ രീതിയില്‍ ദഹിച്ചില്ലെങ്കില്‍ അത് വയറില്‍ ഗ്യാസും വിഷലിപ്ത ശ്ലേഷ്മങ്ങളും ഉണ്ടാക്കുന്നു. പകുതി ദഹിച്ച ആഹാരങ്ങളും ഇത്തരത്തില്‍ വയറില്‍ തടസങ്ങള്‍ സൃഷ്ടിക്കാന്‍ കാരണമാകുന്നു. കുറച്ചുകൂടി വ്യക്തമാക്കിയാല്‍ ദഹനക്കേട് നിരവധി ആരോഗ്യപ്രശ്‌നങ്ങളിലേക്ക് വഴിവെക്കുന്നു. ഇവിടെയിതാ വയറുവേദന, ദഹനക്കേട്, ഗ്യാസ്, അസിഡിറ്റി, തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് വീട്ടിലിരുന്ന് ചെയ്യാവുന്ന ചില ചികിത്സകള്‍.
വിശപ്പ് കുറവ്, ദഹനക്കേട്, വേദന
ഒരു നുള്ള് ചുക്ക്, കുരുമുളക്, തിപ്പലി, കായം
അര ടീസ്പൂണ്‍ വീതം കല്ലുപ്പ്, ബ്ലാക്ക് സാള്‍ട്ട് എന്നിവ
മൂന്ന് കോകം കായില്‍ നിന്നെടുത്ത കോകം ദ്രവ്യം
ഇവയെല്ലാം ചേര്‍ത്ത് ദിവസവും മൂന്ന് നേരം കഴിക്കുക
വയറുവേദനയകറ്റാന്‍
ഇഞ്ചി ചെറിയ കഷ്ണങ്ങളാക്കുക, ഇത് നാരങ്ങനീരും ഉപ്പും ചേര്‍ത്ത് തിരുമ്മി തണലത്ത് വെച്ച് ഉണക്കി അടച്ച് സൂക്ഷിക്കുക. ഇതില്‍ ഓരോ കഷ്ണമെടുത്ത് ആഹാര ശേഷം കഴിക്കുക. ഇത് ദഹനം മെച്ചപ്പെടുത്താനും വേദനയും ഗ്യാസുമകറ്റാനും ഉത്തമമാര്‍ഗ്ഗമാണ്.
അസിഡിറ്റി, ഗ്യാസ് എന്നിവ മൂലമുണ്ടാകുന്ന വയറുവേദന
ഉണക്കമുന്തിരി 20 എണ്ണം
ഇരട്ടിമധുരം പൊടി അര ടീസ്പൂണ്‍
നെല്ലിക്ക പൊടി 1 ടീസ്പൂണ്‍
ജീരകപ്പൊടി അര ടീസ്പൂണ്‍
പെരുംജീരകപ്പൊടി അര ടീസ്പൂണ്‍
ചുക്ക് പൊടി കാല്‍ ടീസ്പൂണ്‍
ഏലയ്ക്കപ്പൊടി കാല്‍ ടീസ്പൂണ്‍
ഇവ വെള്ളത്തില്‍ ചേര്‍ത്തിളക്കി ദിവസവും രണ്ട് നേരം കുടിക്കുക.
അസിഡിറ്റി, വയറ്റില്‍കാളല്‍
20 ഉണക്കമുന്തിരി ഒരു ഗ്ലാസ് വെള്ളത്തില്‍ കുതിര്‍ക്കുക. ഇത് രാവിലെ വെള്ളത്തില്‍ ഉടച്ച് ചേര്‍ത്ത് വെറുംവയറ്റില്‍ കുടിക്കുക. ഇത് അസിഡിറ്റി വയറ്റില്‍കാളല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ്.
അതിസാരം, വയറുകടി എന്നിവ മൂലമുണ്ടാകുന്ന വേദന
ഒരു ക്ലാസ് മോരില്‍ ഒരുടീസ്പൂണ്‍ ജീരകപ്പൊടി ചേര്‍ത്ത് കഴിക്കുക
ഒരുകപ്പ് മാതളനാരങ്ങ ജ്യൂസ് ദിവസവും രണ്ട് നേരം കഴിക്കുന്നത് വയറിളക്കവും വയറുവേദനയുമകറ്റും
പൊക്കിള്‍ ഭാഗത്ത് കായം കുഴമ്പ് പുരട്ടുന്നത് വയറുവേദനയ്ക്ക് ശമനം നല്‍കും
മലബന്ധം മൂലമുണ്ടാകുന്ന വേദനയകറ്റാന്‍
ഒരു ടീസ്പൂണ്‍ ത്രിഫല പൊടി തണുത്ത വെള്ളത്തില്‍ ചേര്‍ത്ത് ദിവസവും രാത്രി കഴിക്കുന്നത് മലബന്ധം അകറ്റും. ഇത് ദഹനം മെച്ചപ്പെടുത്തുകയും ഗ്യാസ് അസിഡിറ്റി തുടങ്ങിയ പ്രശ്‌നങ്ങളെ അകറ്റുകയും ചെയ്യും
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha