ഗുരുതര കണ്ടെത്തൽ..!!!..ഒമിക്രോൺ ചര്‍മ്മത്തില്‍ ഇരുപത്തിയൊന്ന് മണിക്കൂറിലേറെ നിലനിൽക്കും, എട്ട് ദിവസത്തിലേറെ പ്ലാസ്റ്റിക് പ്രതലങ്ങളിലും, ആരോഗ്യ മേഖലയെ ആശങ്കപ്പെടുത്തി ജപ്പാനിലെ പുതിയ ഗവേഷണ റിപ്പോര്‍ട്ട്....
കോവിഡിന്റെ മറ്റ് വകഭേദത്തെ അപേക്ഷിച്ച് ഒമിക്രോണിന് വ്യാപന ശേഷി കൂടുതലാണ്. രണ്ട് ഡോസ് വാക്സിനെടുത്തവർക്കും, കൊവിഡ് പിടിപെട്ടവർക്കും പുതിയ വകഭേദം പിടിപെടുന്നുണ്ട്. അതിവേഗത്തിലാണ് രാജ്യത്ത് ഒമിക്രോണ്‍ പടർന്ന് പിടിക്കുന്നത്. ഇതിന്റെ പുതിയ ഉപവകഭേദവും രാജ്യത്ത് പടരുന്നുണ്ട്. ഒമിക്രോണ്‍ വകഭേദത്തിന് ചര്‍മ്മത്തില്‍ എത്ര സമയം നിലനില്‍ക്കാന്‍ കഴിയുമെന്ന് വല്ല നിശ്ചായമുണ്ടോ?
ഒന്നും രണ്ടും മണിക്കൂറോന്നും അല്ല. 21 മണിക്കൂറിലേറെയും ഇതിന് ചര്‍മ്മത്തില്‍ നിലനില്‍ക്കാന്‍ കഴിയും.അതുപോലെ പ്ലാസ്റ്റിക് പ്രതലങ്ങളില്‍ 8 ദിവസത്തിലേറെയും സമയം നിലനില്‍ക്കാന്‍ കഴിയുമെന്നാണ് ജപ്പാനിലെ വിദഗ്ധരുടെ പുതിയ കണ്ടെത്തല്‍. ആരോഗ്യ മേഖലയെ ആശങ്കപ്പെടുത്തി ജപ്പാനില്‍ നിന്നാണ് ഇത് സംബന്ധിച്ച ഏറ്റവും പുതിയ ഗവേഷണ റിപ്പോര്‍ട്ട് പുറത്ത് വന്നത്.
ജപ്പാനിലെ ക്യോട്ടോ പ്രീഫെക്ചറല്‍ യൂണിവേഴ്സിറ്റി ഓഫ് മെഡിസിനിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. പഠനത്തില്‍ വുഹാനില്‍ നിന്ന് ഉത്ഭവിച്ച SARS-CoV-2 സ്‌ട്രെയിനും വിവിധ വകഭേദങ്ങളും തമ്മിലുള്ള പാരിസ്ഥിതിക സ്ഥിരതയിലെ വ്യത്യാസങ്ങള്‍ ഗവേഷകര്‍ വിശകലനം ചെയ്തു. വുഹാന്‍ സ്‌ട്രെയിനിനേക്കാള്‍ ആല്‍ഫാ, ബീറ്റ, ഡെല്‍റ്റ, ഒമിക്രോണ്‍ എന്നീ വകഭേദങ്ങള്‍ക്ക് രണ്ടിരട്ടിയില്‍ അധികം സമയം ചര്‍മ്മത്തിലും പ്ലാസ്റ്റിക് പ്രതലങ്ങളിലും അതിജീവിക്കാന്‍ കഴിയുമെന്നാണ് പഠനത്തിലെ വിലയിരുത്തൽ.
വുഹാന്‍ സ്‌ട്രെയിനിന് 8.6 മണിക്കൂറും, ആല്‍ഫയ്ക്ക് 19.6 മണിക്കൂറും, ബീറ്റയ്ക്ക് 19.1 മണിക്കൂറും, ഗാമയ്ക്ക് 11 മണിക്കൂറും, ഡെല്‍റ്റയ്ക്ക് 16.8 മണിക്കൂറും, ഒമിക്രോണിന് 21.1 മണിക്കൂറും ചര്‍മ്മ സാമ്പിളുകളില്‍ അതിജീവിക്കാന്‍ കഴിയുമെന്ന് ഗവേഷകര്‍ കണ്ടെത്തി കഴിഞ്ഞു.
രാജ്യത്ത് കേസുകൾ കൂടുന്ന ഈ ഒരു സാഹചര്യത്തിൽ ജപ്പാനിലെ ഈ പഠന റിപ്പോർട്ട് ഏറെ ഗൗരവമായി എടുക്കേണ്ടത് തന്നെയാണ്.മുൻ കരുതലുകൾ എടുത്തില്ലെങ്കിൽ ഒമിക്രോണിന് അനിയന്ത്രിതമായി പടരുമെന്ന് തന്നെ വേണം കരുതുവാൻ.നിലവിൽ അത്തരമൊരു അവസ്ഥയിലാണെങ്കിൽ കൂടിയും അതിന്റെ വ്യപ്തി കുറച്ചെങ്കിലും കുറയ്ക്കാൻ ഈ പഠന റിപ്പോർട്ട് മുന്നിൽ കണ്ട് മുന്നോട്ട് പോയാൽ അത്രയും കുറച്ചെങ്കിലും വ്യാപനം കുറഞ്ഞ് കിട്ടും.
ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിലൂടെ പോലും കണ്ടെത്താന്‍ സാധിക്കാത്ത ഒമിക്രോണിന് പുതിയ ഉപവകഭേദം നാല്‍പ്പതില്‍പരം രാജ്യങ്ങളില്‍ സ്ഥിരീകരിച്ചതായി യു.കെ അറിയിക്കുകയുണ്ടായി. ബി എ.2 എങ്ങനെ ഭീഷണിയാകുന്നു എന്ന് കൂടി നോക്കാം. ഒമിക്രോണിന്റെ ഉപവകഭേദമായ ബി എ.1ല്‍ പരിവര്‍ത്തനം സംഭവിക്കാറുണ്ട്.
എസ് ജീന്‍ അഥവാ സ്പൈക്ക് ജീന്‍ ഒമിക്രോണ്‍ ബാധിതരില്‍ നഷ്ടപ്പെടുന്നു. ഇത് പ്രകാരമാണ് ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിലൂടെ എളുപ്പത്തില്‍ ഒമിക്രോണ്‍ സ്ഥിരീകരിക്കുന്നത്. എന്നാല്‍ ബി എ.2വില്‍ ഈ പരിവര്‍ത്തനം സംഭവിക്കാത്തത് ഇതിനെ കണ്ടെത്തുന്നത് കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. ഇക്കാരണങ്ങളാല്‍ ഇവയെ രഹസ്യ ഒമിക്രോണ്‍ (സ്റ്റെല്‍ത്ത് ഒമിക്രോണ്‍) അല്ലെങ്കില്‍ ഒളിഞ്ഞിരിക്കുന്ന ഒമിക്രോണ്‍ എന്നാണ് വിദഗ്ദ്ധര്‍ വിശേഷിപ്പിക്കുന്നത്. ഇന്ത്യയിലും ഫിലിപ്പീന്‍സിലും ഏറ്റവും കൂടുതലായി കണ്ടുവരുന്ന ഒമിക്രോണ്‍ ഉപവകഭേദവും ബി എ.2 ആണ്.
https://www.facebook.com/Malayalivartha