എന്താണ് നിയോകോവ് ? കോവിഡിനെക്കാൾ മാരകമായ , പുതിയ വൈറസ് എത്തിയോ ? രോഗം പിടിപെട്ടാൽ മൂന്നിൽ ഒരാളെ കൊല്ലാൻ ശക്തിയുള്ള, ഉഗാണ്ടയിലെ വവ്വാലുകളിൽ കണ്ടെത്തിയ മാരക വൈറസ് മനുഷ്യർക്ക് ഭീഷണിയാകുമോ ? യാഥാർഥ്യം ഇതാണ്
എന്താണ് നിയോകോവ് ? ആദ്യം തന്നെ പറയട്ടെ ,നിയോകോവ് എന്നത് ഒമിക്രോണിന് ശേഷമുള്ള അടുത്ത കൊവിഡ് വൈറസ് വകഭേദമല്ല. തൽക്കാലം മനുഷ്യർക്ക് രോഗമുണ്ടാക്കാൻ ശേഷിയില്ലാത്ത, ഒരു പ്രത്യേക ജനിതക വ്യതിയാനം സംഭവിച്ചാൽ മാത്രം മാരകമാകാവുന്ന ഒരു വൈറസ് ഉഗാണ്ടയിലെ വവ്വാലുകളിൽ ഉണ്ടെന്നോർത്ത് നാം ഇപ്പോൾ ആശങ്കപ്പെടേണ്ടതില്ല....പിന്നെ ഇത്തരം ഒരു വാർത്ത ഇക്കഴിഞ്ഞ ദിവസങ്ങളിൽ മലയാള മാധ്യമങ്ങളിലടക്കം വന്നത് എന്ത് കൊണ്ട്? എന്താണ് ഇതിനു പിന്നിലെ യാഥാർഥ്യം?
കോവിഡ് -19 ന്റെ നിരവധി വകഭേദങ്ങളുമായി ലോകം മല്ലിടുമ്പോൾ, ചൈനീസ് ഗവേഷകർ നടത്തിയ ഒരു പുതിയ പഠനം അവകാശപ്പെടുന്നത് ദക്ഷിണാഫ്രിക്കയിലെ വവ്വാലുകൾക്കിടയിൽ പടരുന്ന നിയോകോവ് എന്ന ഒരു തരം കൊറോണ വൈറസ്, കൂടുതൽ പരിവർത്തനം ചെയ്താൽ ഭാവിയിൽ മനുഷ്യർക്ക് ഭീഷണിയായേക്കാം എന്നാണ്
SARS-Cov-2 പോലെയുള്ള കൊറോണ വൈറസിന്റെ ഒരു സ്‌ട്രെയിനാണ് നിയോകോവ്... വുഹാൻ സർവകലാശാലയിലെയും ചൈനീസ് അക്കാദമി ഓഫ് സയൻസസിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോഫിസിക്സിലെയും ഗവേഷകർ കണ്ടെത്തിയത് പ്രകാരം നിയോകോവ് മാരകമായ വൈറസ് തന്നെയാണ് ..കോവിദഃ വൈറസ്സിനെക്കാൾ വേഗത്തിൽ പടർന്നുപിടിക്കാനും മരണകരണവുമായേക്കാവുന്നതാണ് ഈ വൈറസ് .എന്നാൽ ഇതുവരെ നിയോക്കോവ് മനുഷ്യരിലേക്ക് എത്തിയിട്ടില്ല .. തൽക്കാലം മനുഷ്യർക്ക് രോഗമുണ്ടാക്കാൻ ശേഷിയില്ലാത്ത, ഒരു പ്രത്യേക ജനിതക വ്യതിയാനം സംഭവിച്ചാൽ മാത്രം മാരകമാകാവുന്ന ഒരു വൈറസ് ഉഗാണ്ടയിലെ വവ്വാലുകളിൽ ഉണ്ടെന്നോർത്ത് നാം ഇപ്പോൾ ആശങ്കപ്പെടേണ്ടതില്ല എന്ന് സാരം .
2012 ൽ സൗദി അറേബ്യയിൽ ആദ്യമായി കണ്ടെത്തിയ മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രം (MERS) വൈറസിനോട് 85 % ജനിതക സാമ്യമുള്ള, 2014 ൽ ഉഗാണ്ടയിലെ വവ്വാലുകളിൽ കണ്ടെത്തിയ കൊറോണ വൈറസാണ് നിയോകോവ്. മുഴുവൻ ജനിതക ദ്രവ്യവും പരിശോധിക്കുമ്പോൾ ഒരൊറ്റ സ്പീഷീസ് ആയി പരിഗണിക്കാൻ തക്ക വിധത്തിൽ ജനിതക സാമ്യമുണ്ടെങ്കിലും, വൈറസിനെ കോശങ്ങളിൽ പ്രവേശിക്കാൻ സഹായിക്കുന്ന സ്പൈക് പ്രോട്ടീനിന്റെ ജനിതക ഘടന മെർസ് വൈറസുമായി വലിയ വ്യത്യാസമുള്ളതായിരുന്നു. അതുകൊണ്ട് തന്നെ കോശങ്ങളിൽ പ്രവേശിക്കാൻ MERS വൈറസ് ഉപയോഗിക്കുന്ന DPP4 റിസപ്റ്റർ ഉപയോഗിക്കാൻ ഈ വൈറസിന് കഴിയില്ല ..
വവ്വാലുകളുടെ ACE2 റിസപ്റ്ററുകളുമായി നിയോ കോവ് വൈറസിന്റെ സ്പൈക് പ്രോട്ടീൻ ബൈൻഡ് ചെയ്യുമെങ്കിലും നിലവിൽ മനുഷ്യ കോശങ്ങളിലെ ACE2 റിസപ്റ്ററുകളുമായി ബൈൻഡ് ചെയ്യാനോ മനുഷ്യരിൽ രോഗമുണ്ടാക്കാനോ ഉള്ള ശേഷി നിയോ കോവ് വൈറസിനില്ല. എന്നാൽ സ്പൈക് പോട്ടീനിലെ ഒരു അമിനോ ആസിഡ് മാറുന്ന (T510F) വിധത്തിലുള്ള ഒരു ജനിതക വ്യതിയാനം സംഭവിക്കുകയാണെങ്കിൽ മനുഷ്യ കോശങ്ങളിൽ പ്രവേശിക്കാനുള്ള ശേഷി നിയോ കോവ് വൈറസിന് നേടാൻ കഴിയും.
ഇതുവരെ വവ്വാലുകളിൽ മാത്രമാണ് വൈറസ് ബാധ കണ്ടെത്തിയത്..നിലവിൽ മനുഷ്യന്റെ രോഗപ്രതിരോധ സംവിധാനത്തിലേക്ക് തുളച്ചുകയറാൻ കഴിയുന്നതിൽ നിന്ന് ഒരു മ്യൂട്ടേഷൻ അകലെയാണ് നിയോക്കോവ്
ഇപ്പോൾ പുറത്തു വന്നിരിക്കുന്ന വുഹാൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷണ പഠനം പറയുന്നത് നിയോകോവ് വൈറസിന് സാർസ് കോവ് 2 വൈറസ് ഉപയോഗിക്കുന്ന ACE 2 റിസപ്റ്ററുകളുമായി ബൈൻഡ് ചെയ്ത് കോശങ്ങളിൽ പ്രവേശിക്കാൻ കഴിയുമെന്നാണ്. നിയോ കോവും സാർസ് കോവ് 2 വൈറസും തമ്മിലുള്ള സാമ്യം അവ ഒരേ റിസപ്റ്റർ ഉപയോഗിച്ച് കോശങ്ങളിൽ പ്രവേശിക്കുന്നു എന്നതാണ്. 'നിയോ-കോവ്' യഥാർത്ഥത്തിൽ മനുഷ്യരെ ബാധിക്കുമോ എന്ന് തെളിയിക്കാനുള്ള കൂടുതൽ ഗവേഷണം നടന്നുകൊണ്ടിരിക്കുകയാണ് ..
പ്രതിരോധ കുത്തിവയ്പ്പുകളിൽ നിന്നോ മുൻകാല കോവിഡ് -19 അണുബാധകളിൽ നിന്നോ നേടിയ നിലവിലെ പ്രതിരോധശേഷിയോ ആന്റിബോഡികളോ നിയോകോവിനെ തടയുന്നതിൽ ഫലപ്രദമല്ലെന്നും പഠനം കണ്ടെത്തി. SARS-CoV-2 നേക്കാൾ വ്യത്യസ്തമായി ACE2 റിസപ്റ്ററുമായി NeoCov ബന്ധിപ്പിക്കുന്നതിനാലാണിത്. ഇത് എപ്പോഴെങ്കിലും മനുഷ്യരെ ബാധിക്കുകയാണെങ്കിൽ, അത് മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോമുമായി (MERS) അടുത്ത സാമ്യമുള്ളതിനാൽ, മൂന്നിൽ ഒരാളെ കൊല്ലാൻ സാധ്യതയുണ്ട് എന്നും പഠനം പറയുന്നു..
ചൈനീസ് അക്കാദമി ഓഫ് സയൻസസിലെയും വുഹാൻ സർവ്വകലാശാലയിലെയും ഗവേഷകർ പറയുന്നത്, നിലവിലെ രൂപത്തിൽ, നിയോകോവ് മനുഷ്യരെ ബാധിക്കില്ല എന്ന് തന്നെയാണ് .എന്നാൽ കൂടുതൽ മ്യൂട്ടേഷനുകൾ ഉണ്ടായാൽ അത് ദോഷകരമായി മാറിയേക്കാം.
വൈറസ് മനുഷ്യർക്ക് എന്തെങ്കിലും ഭീഷണി ഉയർത്തുന്നുണ്ടോ എന്ന് കണ്ടെത്താൻ കൂടുതൽ പഠനം ആവശ്യമാണെന്ന് തന്നെയാണ് ലോകാരോഗ്യ സംഘടനയും പറയുന്നത് . "മനുഷ്യരിൽ ഉയർന്നുവരുന്ന എല്ലാ പകർച്ചവ്യാധികളുടെയും 75 ശതമാനത്തിലധികം ഉറവിടം മൃഗങ്ങളാണ്, പ്രത്യേകിച്ച് വന്യമൃഗങ്ങൾ, അവയിൽ പലതും പുതിയ വൈറസുകൾ മൂലമാണ്.
ഇത്തരത്തിലുള്ള രോഗാണുക്കളെ നേരത്തെ കണ്ടെത്തുകയും, ജനിതക സവിശേഷതകൾ പഠനവിധേയമാക്കുകയും ചെയ്യുന്നതിലൂടെയും, വൈറസ് സ്രോതസ്സുകളായ വന്യജീവികളുടെ ആവാസ വ്യവസ്ഥയും ആരോഗ്യവും സംരക്ഷിക്കുന്നതിലൂടെയും ഭാവിയിലെ മഹാമാരികളെ തടയാൻ കഴിയും. ഈ ലക്ഷ്യത്തോടെ നടക്കുന്ന പഠനങ്ങളിൽ ഒന്നു മാത്രമാണ് നിലവിൽ പുറത്തുവന്നിരിക്കുന്ന നിയോ കോവ് ഗവേഷണ പഠനം.
https://www.facebook.com/Malayalivartha