പുകവലി ചര്‍മ്മത്തിലും മുടിയിലുമുണ്ടാക്കുന്ന ദോഷഫലങ്ങള്‍
നിങ്ങള്‍ ഒരോ തവണ പുകവലിക്കുമ്പോഴും അവിടെ കത്തിത്തീരുന്നത് നിങ്ങളുടെ യൗവ്വനമാണെന്ന തിരച്ചറിവുണ്ടാവേണ്ടതുണ്ട്. ആന്തരികമായും ബാഹ്യമായും വലിയ ദോഷങ്ങളാണ് പുകവലി നിങ്ങളില്‍ ഉണ്ടാക്കുന്നത്. അതുകൊണ്ട് പുകവലി നിങ്ങളുടെ ജീവിതത്തെ ഇല്ലാതാക്കുന്നതിനുമുമ്പ് അത് ഉപേക്ഷിക്കുക.
മുടിയെയും ചര്‍മ്മത്തേയും പുകവലി എങ്ങനെയാണ് ബാധിക്കുന്നതെന്നു നോക്കാം
ചെറിയപ്രായത്തിലും നിങ്ങളെ ഒരു വൃദ്ധന്റെ രൂപഭാവങ്ങളിലേക്കെത്തിക്കുന്ന വിധത്തിലുള്ള മാറ്റങ്ങളാണ് പുകവലിയുടെ അനന്തരഫലമായി നിങ്ങളുടെ മുടിയിലും ചര്‍മ്മത്തിലും ഉണ്ടാവുക. കാരണം പുകവലി ചര്‍മ്മത്തിന് ലഭിക്കേണ്ട ഓക്‌സിജനും പോഷകങ്ങളും ഇല്ലാതാക്കുന്നു. അതായത് നിക്കോട്ടിനും മറ്റ് രാസവസ്തുക്കളും നിങ്ങളുടെ രക്തത്തില്‍ അടിഞ്ഞുകൂടുകയും അത് രക്തത്തിലേക്കെത്തേണ്ട അത്യാവശ്യ പോഷകങ്ങളെ തടഞ്ഞു നിര്‍ത്തുകയും ചെയ്യുന്നു.
ചുളിഞ്ഞ് തൂങ്ങിയ ചര്‍മ്മം
പുകയില കത്തിയുണ്ടാകുന്ന പുകയില്‍ നിന്നുമുണ്ടാകുന്ന രാസവസ്തുക്കള്‍ ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് സഹായകമാകുന്ന കൊളാജന്റെയും ഇലാസ്റ്റിന്റേയും നാശത്തിന് വഴിവെക്കുന്നു. ഇതുവഴി ചര്‍മ്മം ഇടിയുകയും ചുളിവുകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു.
ചുണ്ടുകള്‍ക്ക് ചുറ്റും അടയാളങ്ങള്‍
പുകവലിക്കുമ്പോള്‍ ചുണ്ടിനു ചുറ്റുമുള്ള പേശികള്‍ ഒരു പ്രത്യേക രീതിയിലാണ് ഉപയോഗിക്കപ്പെടുന്നത്. നിരന്തരമായ പുകവലി ഈ ഭാഗങ്ങളില്‍ ചുളിവുകളുണ്ടാക്കുകയും ചര്‍മ്മത്തിന്റെ ഇലാസ്തികത നഷ്ടപ്പെടുത്തുകയും ചെയ്യുന്നു.
വാര്‍ധക്യകാല അടയാളങ്ങള്‍
പുകവലിക്കാര്‍ക്കിടയില്‍ വളരെ പെട്ടെന്നു തന്നെ വാര്‍ധക്യകാല അടയാളങ്ങള്‍ കണ്ടുതുടങ്ങുമെന്ന് വിവിധ ഗവേഷണങ്ങള്‍ തെളിയിക്കുന്നുണ്ട്. ഇങ്ങനെയുള്ളവരുടെ മുഖത്തും കൈകളിലും ഇരുണ്ട നിറത്തിലുള്ള അടയാളങ്ങള്‍ പത്യക്ഷപ്പെടുന്നത് സാധാരണമാണ്.
നിറംമങ്ങിയ വിരലുകള്‍
അമിതമായ പുകവലി ഉപയോഗം വിരലുകളുടേയും നഖങ്ങളുടേയും പല്ലുകളുടേയും നിറം മങ്ങുന്നതിലേക്ക് നയിക്കുന്നു.
മുടികൊഴിച്ചില്‍
സ്ത്രീകളിലും പുരുഷന്മാരിലും പുകവലി മുടിയുടെ ബലക്കുറവിലേക്ക് നയിക്കുന്നു. ഇത് മുടികൊഴിച്ചിലിന്റെ വേഗത വര്‍ധിപ്പിക്കുന്നു. പുകവലി ശരീരത്തിലേക്കുള്ള പോഷകങ്ങളുടെ ചലനം തടസപ്പെടുത്തുന്നതാണ് ഇതിന് കാരണം.
കണ്ണിന്റെ വശങ്ങളിലെ ചുളിവ്
പുകവലി പ്രായാധിക്യ ലക്ഷണങ്ങള്‍ ഉണ്ടാക്കുന്നതിന്റെ ഒരു ഉദാഹരണമാണ് കണ്ണുകളുടെ അറ്റത്ത് ചര്‍മ്മത്തില്‍ രൂപപ്പെടുന്ന ചുളിവുകള്‍. അമിതമായ പുകവലി ചര്‍മ്മത്തിന്റെ ഘടനയെ സാരമായാണ് ബാധിക്കുകയും രക്തക്കുഴലുകളുടെ പ്രവര്‍ത്തനത്തെ തടസപ്പെടുത്തുകയും ചെയ്യുന്നത് ശരീരത്തില്‍ ആന്തരികമായ പ്രശ്‌നങ്ങള്‍ മാത്രമല്ല ബാഹ്യമായ രൂപംമാറ്റങ്ങളിലേക്കും വഴിവെക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha