നമ്മുടെ ദിനചര്യയിലും ഭക്ഷണത്തിലും ചില മാറ്റങ്ങള്‍ വരുത്തിയാല്‍ മുഖക്കുരു ഒരു പരിധി വരെ തടയാം; മുഖക്കുരു വരാതിരിക്കാൻ ചെയ്യേണ്ടതെ ഇത്രമാത്രം!
നമ്മുടെ ദിനചര്യകൾ മാറുമ്പോഴും അലർജി മൂലവുമൊക്കെ മുഖകുരു വരാറുണ്ട്. അത്തരത്തിൽ പ്രായഭേദമന്യേ പലരും നേരിടുന്ന പ്രശ്നമാണ് മുഖക്കുരു. മിക്കപ്പോഴും പരസ്യങ്ങളില്‍ കാണുന്ന ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചിട്ടും മുഖക്കുരുവിന് യാതൊരു കുറവും ഇല്ലെന്നു പറയുന്നവരാണ് നമ്മളില്‍ അധികവും ഉള്ളത്. എന്നാൽ നമ്മുടെ ദിനചര്യയിലും ഭക്ഷണത്തിലും ചില മാറ്റങ്ങള്‍ വരുത്തിയാല്‍ മുഖക്കുരു ഒരു പരിധി വരെ തടയാൻ സാധിക്കുമെന്ന് പല പഠനത്തിലും ചൂണ്ടിക്കാണിക്കുന്നു.
അത്തരത്തിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് ഇവിടെ പറയാൻ പോകുന്നത്. മുഖക്കുരുവിന് കാരണമാകുന്ന മുഖത്തെ അമിത എണ്ണമയം ഒഴിവാക്കാനായി ദിവസവും രാത്രിയില്‍ കിടക്കുന്നതിനു മുമ്പ് മുഖം വൃത്തിയായി കഴുകുക. ഇതുകൂടാതെ മുഖക്കുരുവിന് താരനും കാരണമാകാറുണ്ട്. തലയോട്ടിയും മുടിയും എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. മുഷിഞ്ഞ വസ്ത്രങ്ങള്‍ വീണ്ടും ധരിക്കാതിരിക്കുക.
അതോടൊപ്പം തന്നെ ഉപയോഗിക്കുന്ന ബെഡ്ഷീറ്റുകള്‍ വൃത്തിയായി സൂക്ഷിക്കുക. മുഖക്കുരു പൊട്ടിച്ചുകളയാതിരിക്കുക. മുഖക്കുരു പൊട്ടിച്ചുകളയുന്നത് പിന്നീട് മുഖത്തെ പാടുകള്‍ രൂപപ്പെടുന്നതിന് കാരണമായി മാറാറുണ്ട്. വൃത്തിയില്ലാത്ത കൈകള്‍ കൊണ്ട് മുഖത്തും മുഖക്കുരുവുള്ള ഭാഗങ്ങളിലും തൊടുന്ന ശീലം ഒഴിവാക്കേണ്ടതാണ്.
https://www.facebook.com/Malayalivartha