നന്നായി ചുംബിച്ചാല്‍ ഗുണങ്ങളേറെ; പല്ലിന്റെ ആരോഗ്യത്തിന് വരെ ഏറെ ഗുണകരമത്രെ
വാലന്റെന്‍സ് വീക്കില്‍ ഒരു സന്തോഷ വാര്‍ത്ത വരികയാണ്. നാളെയാണ് പ്രണയ ദിനം. ഇന്ന് ചുംബന ദിനമാണ്. വാത്സല്യവും, പ്രണയവും ഏറ്റവും മനോഹരമായ രീതിയില്‍ പ്രകടിപ്പിക്കുന്നത് ചുംബനത്തിലൂടെയാണ്. സ്‌നേഹം പ്രകടിപ്പിക്കാന്‍ ഇതിലും നല്ല വഴികള്‍ വേറെ ഇല്ലെന്ന് തന്നെ പറയാം.
കുട്ടിയ്ക്കും പ്രായമായവര്‍ക്കും പങ്കാളിക്കുമൊക്കെ നല്‍കുന്ന ചുംബനങ്ങള്‍ വ്യത്യസ്തമാണ്. എന്നിരുന്നാലും ആര്‍ക്കെങ്കിലും ചുംബനം നല്‍കുന്നതുവഴി എന്തൊക്കെ ഗുണങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് അറിയാമോ? കേള്‍ക്കുമ്പോള്‍ വിചിത്രമെന്ന് തോന്നാമെങ്കിലും ചുംബനം നല്‍കുക വഴി ഒരുപാട് ആരോഗ്യ ഗുണങ്ങള്‍ നിങ്ങളെ തേടിയെത്തും.
നിങ്ങളില്‍ ഉന്മേഷം നിറയ്ക്കുന്നുവെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. സമ്മര്‍ദ്ദം, ഉത്കണ്ഠ, വിഷാദം എന്നിവയൊക്കെ ഒരു പരിധിവരെ അകറ്റാന്‍ ചുംബനത്തിന് കഴിയുമെന്നാണ് ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നത്. സെറോട്ടോണിന്‍, ഡോപമൈന്‍, ഓക്‌സിടോസിന്‍ തുടങ്ങിയ ഹോര്‍മോണുകള്‍ ഉണ്ടാക്കുന്നു.
രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ കഴിയുന്നുവെന്നതാണ് ചുംബനത്തിന്റെ മറ്റൊരു ഗുണം. ഹൈപ്പര്‍ ടെന്‍ഷന്‍ അല്ലെങ്കില്‍ ഉയര്‍ന്ന രക്ത സമ്മര്‍ദ്ദവുമായി മല്ലിടുന്ന രോഗികള്‍ക്ക് ചുംബനം ആശ്വാസം നല്‍കും. അയവങ്ങളിലേക്കുള്ള രക്തപ്രവാഹം മെച്ചപ്പെടുത്തുന്നു. വികാരാധീനമായ ചുംബനം നിങ്ങളുടെ ഹൃദയമിടിപ്പ് കൂട്ടും. രക്തക്കുഴല്‍ വികസിപ്പിക്കുകയും ഹൈപ്പര്‍ടെന്‍ഷനെതിരെ പോരാടുകയും ചെയ്യുന്നു.ആഴത്തിലുള്ള ചുംബനം താടിയെല്ലിനെയും കഴുത്തിനെയും നല്ലരീതിയില്‍ രൂപപ്പെടുത്താന്‍ സഹായിക്കും.
ചുംബനത്തിലൂടെയുള്ള മുഖവ്യായാമം കലോറി കത്തിച്ചുകളയുന്നു. വിദഗ്ദ്ധരുടെ അഭിപ്രായത്തില്‍, 30 മിനിറ്റ് നീണ്ടുനില്‍ക്കുന്ന ചുംബനം എട്ട് മുതല്‍ പതിനാറ് കലോറി വരെ കത്തിച്ചുകളയാന്‍ കഴിയും. പല്ലിന്റെ ആരോഗ്യത്തിനും ചുംബനം ഏറെ ഗുണം ചെയ്യുന്നു. ചുംബനം വായിലെ ഉമിനീരിന്റെ ഉല്‍പാദനം വര്‍ദ്ധിപ്പിക്കുമെന്ന് പറയപ്പെടുന്നു. ഇതുവഴി കാവിറ്റികളെ തടയുന്നു.
https://www.facebook.com/Malayalivartha