തലച്ചോറിലെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിന് വാഴപ്പഴം അത്യുത്തമം
കേരളത്തിലെ സാഹചര്യങ്ങളനുസരിച്ച് എളുപ്പം ലഭ്യമാകുന്ന പഴ വര്‍ഗ്ഗമാണ് വാഴപ്പഴം. എന്നാല്‍ മറ്റു ഫലവര്‍ഗ്ഗങ്ങളെ പോലെ വിലമതിക്കുന്ന ഒന്നായി സാധാരണ വാഴപ്പഴത്തെ ആരും ശ്രദ്ധിക്കാറില്ല. രാവിലെ പ്രഭാത ഭക്ഷണത്തോടൊപ്പം വാഴപ്പഴം കഴിക്കുന്നത് ദഹനത്തിന് ഏറെ നല്ലതാണ്. മാത്രമല്ല ശാരീരിക ഭാരം കുറക്കാന്‍ ഡയറ്റ് പിന്തുടരുന്നവര്‍ക്ക് ഏറ്റവും ഗുണകരമായൊരു ഭക്ഷണ രീതി കൂടിയാണ് വാഴപ്പഴം ഉള്‍പ്പെടുത്തിയ പ്രഭാത ഭക്ഷണം. അറിയാതെയും ശ്രദ്ധിക്കാതെ പോകുന്ന ചില വാഴപ്പഴ മഹിമകളിലേക്ക്.
സമ്പുഷ്ടമായ ഫൈബര്‍ സാന്നിധ്യം
ഫൈബര്‍ സാന്നിധ്യം കൊണ്ട് സമ്പുഷ്ടമായ വാഴപ്പഴം
ദഹന പ്രക്രിയയെ സാവധാനത്തിലാക്കുന്നു. ഇത് വയര്‍ നിറഞ്ഞുനില്‍ക്കുന്ന പ്രതീതി ഉണ്ടാക്കുന്നു
ഹൃദയാരോഗ്യം
ഫൈബര്‍ സമ്പുഷ്ടമായ ആഹാരം ഹൃദയ രോഗങ്ങളെ അകറ്റി നിര്‍ത്തുന്നു. രക്ത ധമനികളെയും ഹൃദയത്തെയും ബാധിക്കുന്ന കൊഴുപ്പടിയില്‍ അടക്കം നിരവധി പ്രശ്‌നങ്ങളെ അകറ്റി നിര്‍ത്താന്‍ വാഴപ്പഴം കഴിക്കുന്നത് കൊണ്ട് സാധിക്കും
സുഖകരമായ ദഹനപ്രക്രിയ
മെേേറ്റബോളിസം പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്താനും ദഹന പ്രക്രിയ എളുപ്പമാക്കാനും വാഴപ്പഴത്തിന് കഴിയും
ന്യൂട്രിയനുകള്‍
വിറ്റാമിനുകളാലും മിനറലുകളാലും സമ്പുഷ്ടമാണ് വാഴപ്പഴം. പൊട്ടാസ്യം,കാല്‍സ്യം,മഗ്‌നീഷ്യം,അയണ്‍ തുടങ്ങിയവ പഴത്തില്‍ അടങ്ങിയിരിക്കുന്നു. ശരീരത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളേയും ഉദ്ദീപിപ്പിക്കാനും ആരോഗ്യം നിലനിര്‍ത്താനും ഇവ സഹായിക്കുന്നു.
പൊട്ടാസ്യം
പഴത്തിലെ പൊട്ടാസ്യത്തിന്റെ അളവ് മറ്റ് പഴവര്‍ഗ്ഗങ്ങളില്‍ നിന്നും വാഴപ്പഴത്തെ വ്യത്യസ്തമാക്കുന്നു. ഹൃദയ സ്പന്ദനം നിരക്ക് ശരിയാക്കുന്നതിലും തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും വലിയ പങ്ക് വഹിക്കുന്നു
രക്ത സമ്മര്‍ദ്ദം
രക്തസമ്മര്‍ദ്ദമുള്ളവരെ പേടിപ്പിക്കുന്ന ഉപ്പിന്റെ അംശം വളരെ കുറവാണെന്നതും പഴത്തിനുള്ളൊരു മേന്മയാണ്.
അനീമിയക്ക് പ്രതിവിധി
അയണിന്റെ അംശം വളരെ കൂടുതല്‍ അടങ്ങിയിരിക്കുന്നതിനാല്‍ വിളര്‍ച്ചയെ തടുക്കാന്‍ വാഴപ്പഴത്തിന് പ്രത്യേക കഴിവുണ്ട്. അതിനാല്‍ അനീമിയ രോഗത്തിന് ഫലപ്രദമായ ഔഷധം കൂടിയാണ് പഴം
പ്രഭാത ഭക്ഷണത്തിലെ സ്ഥിരം ഘടകമായി വാഴപ്പഴത്തിനെ മാറ്റുന്നത് ആരോഗ്യകരമായ ഒരു ദിവസത്തിന്റെ തുടക്കത്തിന് നല്ലതാണ്
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha