അധികസമയം ജോലി ചെയ്താല്‍ ഹൃദയാഘാതമുണ്ടാകാന്‍ സാധ്യതയെന്ന് പഠനം
ഓഫീസിലിരുന്ന് അധിക സമയം ജോലി ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്, അധികമായാല്‍ അമൃതം വിഷമെന്നല്ലേ ചൊല്ല് ഇത് പഠനങ്ങള്‍ തെളിയിക്കുന്നു. ജോലി സമയത്തിന് ശേഷവും ഓഫീസിലിരുന്ന് ജോലിചെയ്യുന്നവര്‍ക്ക് ഹൃദ്‌രോഗവും പക്ഷാഘാതവും ഉണ്ടാകാന്‍ സാധ്യത കൂടുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
അധികസമയത്തുള്ള ഇരിപ്പ് വ്യായാമം കുറയ്ക്കുന്നതാണ് ഇതിനുള്ള കാരണം. ആഴ്ചയില്‍ ശരാശരി 40 മണിക്കൂറുകള്‍ ഒരാള്‍ ഓഫീസില്‍ ചെലവഴിക്കുമ്പോള്‍ അധികസമയം ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ 55 മണിക്കൂറിന് മേല്‍ ജോലി ചെയ്യുന്നുണ്ട്. ഇത്തരക്കാര്‍ക്ക് ഹൃദ് രോഗം വരാനുള്ള സാധ്യത മറ്റുള്ളവരേക്കാള്‍ 13 ശതമാനം കൂടും. മാത്രമല്ല, പക്ഷാഘാതത്തിനുള്ള സാധ്യത മൂന്ന് മടങ്ങാണെന്നും പഠനത്തിലുണ്ട്. ജോലി സമയം കൂടുംതോറും രോഗ സാധ്യത കൂടുമെന്നാണ് പഠനം തെളിയിച്ചത്. 41 മുതല്‍ 48 മണിക്കൂര്‍ വരെ ജോലി ചെയ്യുന്നവരില്‍ പത്ത് ശതമാനം അധിക സാധ്യത ഉള്ളപ്പോള്‍ 49 മുതല്‍ 54 മണിക്കൂര്‍ വരെയാകുമ്പോള്‍ ശതമാനകണക്ക് 27 ലേക്ക് ഉയരുന്നുണ്ട്. സ്ത്രീ പുരുഷഭേദമൊന്നും രോഗസാധ്യതയെ ബാധിക്കുന്നില്ല. പുകവലി, മദ്യപാനം തുടങ്ങിയ ദുഃ ശീലങ്ങള്‍ ഉള്ളവരില്‍ രോഗസാധ്യത ഇനിയുമേറും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha