ജലദോഷം അത്രനിസാരക്കാരനല്ല... ഉറക്കമുണര്‍ന്നപ്പോള്‍ യുവതിക്ക് നഷ്ടമായത് കഴിഞ്ഞ 20 വര്‍ഷത്തെ ഓര്‍മകള്‍
ജലദോഷം പിടിപെട്ടതിനെ തുടര്‍ന്ന് യുവതിക്ക് 20 വര്‍ഷത്തെ ഓര്‍മ നഷ്ടമായി. ജലദോഷപ്പനി മൂലം ഉറങ്ങാന്‍ കിടന്നതായിരുന്നു ക്ലെയര്‍ മഫെറ്റ്‌റീസ് എന്ന 43കാരി. എന്നാല്‍ ഉറക്കമുണര്‍ന്നപ്പോള്‍ നഷ്ടമായത് ഇതുവരെയുള്ള ജീവിതത്തിലെ പകുതികാലയളവിലെ ഓര്‍മകളാണ്.
തലച്ചോറിനെ ബാധിക്കുന്ന എന്‍കഫലൈറ്റസ് എന്ന അവസ്ഥയാണ് ക്ലേരെക്കുണ്ടായത്. ദീര്‍ഘകാലം നീണ്ടു നില്‍ക്കുന്ന അലര്‍ജിയിലൂടെയാണ് ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകുന്നത്. തലച്ചോറിലുണ്ടായ അണുബാധ ഓര്‍മ നഷ്ടമാക്കി. ദീര്‍ഘകാലം നീണ്ടു നില്‍ക്കുന്ന അലര്‍ജിയിലൂടെയാണ് ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകുന്നതെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
രണ്ട് മക്കള്‍ക്കും ഭര്‍ത്താവിനും ഒപ്പമാണ് ക്ലെര മുഫറ്റ് റീസ് താമസിക്കുന്നത്. ലോക എന്‍സെഫലൈറ്റിസ് ദിനത്തോടനുബന്ധിച്ച് ഫെബ്രുവരി 22ന് സ്‌റ്റെഫ്‌സ് പാക്ക്ഡ് ലഞ്ച് എന്ന ടിവി ഷോയില്‍ വച്ചാണ് ക്ലെയര്‍ അക്കാലത്ത് താന്‍ അനുഭവിച്ച മാനസിക സമ്മര്‍ദ്ദങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയത്.
https://www.facebook.com/Malayalivartha