കഴുത്തുവേദനയെ അവഗണിക്കരുതേ, ചികിത്സ വൈകിയാല്‍ അപകട സാധ്യതയേറുമെന്ന് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്
കഴുത്തുവേദന അനുഭവിക്കാത്തവര്‍ ആരും തന്നെകാണില്ല. ചിലപ്പോള്‍ അസഹ്യമായ വേദനകൊണ്ട് ഒരു നിവൃത്തിയുമില്ലാതെയാകും. ഈ വേദനയ്ക്കു പല കാരണങ്ങളുണ്ട്. പലപ്പോഴും ചികിത്സ വൈകുന്നത് കഴുത്തുവേദന മറ്റു പല രോഗങ്ങളുമായി പരിണമിച്ചേക്കുമെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പു നല്‍കുന്നു.
ശിരസിന്റെ വിവിധ തരത്തില്‍ ചലിപ്പിക്കുന്നതും ജീവനാഡിയായ സുഷുമ്‌നാ നാഡിയെ വഹിക്കുന്നതുമാണ് വേദനകൊണ്ട് നമ്മളെ വട്ടം കറക്കുന്ന ഈ കഴുത്ത്. അസ്ഥികളുടെ ഘടന, പേശികള്‍, നാഡീ വ്യവസ്ഥയിലെ ക്രമമില്ലായ്മ തുടങ്ങിയവയും കാരണമാകാം. കംപ്യൂട്ടറിനു മുന്നില്‍ മണിക്കൂറുകളോളം തുടര്‍ച്ചയായുള്ള ജോലി, ശരിയല്ലാത്ത വിധത്തില്‍ മോനിട്ടര്‍ സ്ഥിതിചെയ്യുന്നത്, ശരിയായ നിലയില്‍ കിടന്നല്ലാത്ത ഉറക്കം തുടങ്ങിയവയാണ് മറ്റു പ്രധാന കാരണങ്ങള്‍. വാഹനാപകടങ്ങളോ പാര്‍ക്കിലെ ഉല്ലാസോപകരണങ്ങളില്‍നിന്നുള്ള വീഴ്ചയോ ഉണ്ടാക്കുന്ന ക്ഷതമോ വലിയ കാരണമാകാം.
കഴുത്തുവേദനയുള്ളവര്‍ ഡോക്ടറെ കണ്ടു ശിരസ് ചലിപ്പിക്കുന്നതിന് തടസമുണ്ടോയെന്ന കാര്യമാണ് ആദ്യം പരിശോധിക്കേണ്ടത്. ഭാരമേറിയ ഹെല്‍മെറ്റ് ധരിക്കുന്നുണ്ടെങ്കില്‍ അതൊഴിവാക്കുകയും വേണം. സെര്‍വിക്കല്‍ സ്‌പോണ്ടിലോസിസ്, സന്ധിവാതം എന്നിവയാണ് കാരണമെങ്കില്‍ ദീര്‍ഘകാലത്തെ ചികിത്സതന്നെ വേണ്ടിവന്നേക്കാം. കഴുത്തിന്റെ പിന്‍ഭാഗത്തെ വേദന ചിലപ്പോള്‍ കാന്‍സറിന്റെ ലക്ഷണം വരെയാകാമെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പു നല്‍കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha