അല്‍ഷിമേഴ്‌സ് തടയാന്‍ റെഡ്‌വൈന്‍
മറവി രോഗം ബാധിച്ചവര്‍ക്കും മറവിയെ പേടിക്കുന്നവര്‍ക്കും ആശ്വാസമായി ഇതാ ഒരു മരുന്ന്്. മറവിരോഗത്തെ തടയാന്‍ റെഡ് വൈന് കഴിയുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ചുവന്ന മുന്തിരി, റാസ്‌ബെറി, ചോക്കലേറ്റ് ഉല്‍പ്പടെയുളളവ മറവി രോഗത്തെ പ്രതിരോധിക്കുമെന്ന് ചികിത്സാ പരീക്ഷണം വ്യക്തമാക്കുന്നു. അല്‍ഷിമേഴ്‌സ് രോഗബാധിതര്‍ റെഡ് വൈന്‍ കഴിക്കുന്നത് രോഗബാധയുടെ വ്യാപ്തിയെ തടയുമെന്നും പഠനം വ്യക്തമാക്കുന്നു.
.വാഷിംഗ്ടണിലെ ജോര്‍ജ് ടൗണ്‍ സര്‍വകലാശാല മെഡിക്കല്‍ സെന്റര്‍ ആണ് പഠനം നടത്തിയത്. അല്‍ഷിമേഴ്‌സ് രോഗം ഗുരുതരമായി ബാധിച്ച 119 പേരിലാണ് 2012 - 14 കാലഘട്ടത്തില്‍ പഠനം നടത്തിയത്.തുടര്‍ പരീക്ഷണങ്ങള്‍ നടത്തി ശരിയായ സാധ്യതകള്‍ കണ്ടെത്തേണ്ടതുണ്ടെന്നും പഠനത്തിന് നേതൃത്വം നല്‍കിയ ജോര്‍ജ്ടൗണ്‍ സര്‍വകലാശാല മെഡിക്കല്‍ സെന്ററിലെ മേധാവി ആര്‍ സ്‌കോട്ട് ടര്‍ണര്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha