കോണ്ടം ഉപയോഗിക്കുമ്പോള്‍ മറന്ന് പോയാല്‍ സംഭവിക്കുന്നത്?
കോണ്ടം സംരക്ഷണം നല്‍കും എങ്കിലും ശരിയായ രീതിയില്‍ ഉപയോഗിച്ചില്ലെങ്കില്‍ കോണ്ടം വിചാരിച്ച ഫലം നല്‍കില്ല. കോണ്ടത്തിന്റെ ശരിയായ ഉപയോഗത്തിലൂടെ ഗര്‍ഭധാരണം 98 ശതമാനം തടയാന്‍ കഴിയുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍ കോണ്ടം ഉപയോഗിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം.
അനുയോജ്യമായ നല്ല നിലവാരമുള്ള കോണ്ടം വാങ്ങിക്കുക. ഇവ കൂടുതല്‍ സുരക്ഷിതം നല്‍കുന്നു. അനാവശ്യ ഗര്‍ഭധാരണം തടയുന്നതിന് ഇവ സഹായിക്കും. ഒരിക്കലും ചൂടുള്ള സ്ഥലങ്ങളില്‍ കോണ്ടം സൂക്ഷിക്കരുത്. ജനലിന്റെ അടുത്തോ സൂര്യപ്രകാശം നേരിട്ട് തട്ടുന്ന മറ്റ് സ്ഥലങ്ങളിലോ സൂക്ഷിക്കുന്നത് ഒഴിവാക്കണം. മിതമായ തരത്തില്‍ തണുപ്പുള്ള സ്ഥലങ്ങളില്‍ സൂക്ഷിക്കുന്നതാണ് കൂടുതല്‍ നല്ലത്.
ലൈംഗിക ബന്ധത്തിനിടെ കോണ്ടം ഉപയോഗിക്കുമ്പോള്‍ മിക്ക പുരുഷന്മാരും കോണ്ടത്തിന് തകരാറുണ്ടോ എന്നത് പരിശോധിക്കാന്‍ മറന്ന് പോകാറുണ്ട്. കോണ്ടത്തില്‍ ചെറിയ ദ്വാരങ്ങള്‍ ചിലപ്പോള്‍ ഉണ്ടായേക്കാം. ഇത് ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിക്കുകയും ലൈംഗിക രോഗങ്ങള്‍ പിടിപെടാനുള്ള സാദ്ധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.നാല്. ഒരേ സമയം ഒന്നിലധികം കോണ്ടം ഉപയോഗിക്കരുത്. കോണ്ടം നിറം മാറുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്താല്‍ അത് ഉപയോഗിക്കാന്‍ പാടില്ല.
https://www.facebook.com/Malayalivartha